"രാഷ്ട്രകൂടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
|}
 
==ഭരണ സംവിധാനം==
ഈ കാലഘട്ടത്തിൽ പല നാടുവാഴികളായി രാഷ്ട്രകൂടർ ഭരിച്ചു. ഇവർ തമ്മിൽ സ്വന്തക്കാരായിരുന്നു എങ്കിലും വ്യത്യസ്ത രാഷ്ട്രങ്ങളായി ആ‍ണ് ഭരിച്ചത്. അറിയപ്പെടുന്നതിൽ ഏറ്റവും പഴയ രാഷ്ട്രകൂട ലിഖിതം മദ്ധ്യപ്രദേശിലെ മാൾവ പ്രദേശത്തെ മാൻപൂർ എന്ന സ്ഥലത്തെ രാഷ്ട്രകൂടരുടെ ഭരണം പരാമർശിക്കുന്നു. ഇതേ കാലഘട്ടത്തിലെ രാഷ്ട്രകൂടരെ കുറിച്ചുള്ള ലിഖിതങ്ങളിൽ കാനൂജിലെ ഭരണകർത്താക്കളെ കുറിച്ചും അച്ചാലപൂരിലെ ഭരണകർത്താക്കളെ കുറിച്ചും (ഇന്നത്തെ മഹാരാഷ്ട്രയിലെ എലിച്പൂർ) പരാമർശിച്ചിരിക്കുന്നു.
രാഷ്ട്രകൂട ഭരണ സംവിധാനത്തിൽ രാജാവായിരുന്നു ഭരണാധിപനും പ്രധാന സൈന്യാധിപനും. കാലാൾപ്പടയും കുതിരപ്പടയും രാജധാനിക്കു സമീപം തന്നെ ഉണ്ടായിരുന്നു. യുദ്ധത്തിൽ പിടിക്കപ്പെട്ട ആനകളെ രാജാവിന് മുന്നിൽ ഹാജരാക്കുന്നത് പതിവായിരുന്നു. നാവിക സേനയും രാഷ്ട്രകൂടർക്ക് ഉണ്ടായിരുന്നു. രാജകൊട്ടാരം ഭരണകാര്യങ്ങളുടെ മാത്രമല്ല സാംസ്കാരിക പ്രവർത്തനങ്ങളുടേയും സിരാകേന്ദ്രമായിരുന്നു. രാജഭരണാധികാരം പരമ്പരാഗതം ആയിരുന്നു എങ്കിലും പിന്തുടർച്ചാവകാശം കർക്കശമായിരുന്നില്ല. പലപ്പോഴും സഹോദരങ്ങൾക്ക് അധികാരത്തിനു വേണ്ടി യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്.പുത്രിമാർക്ക് സാധാരണ ഭരണചുമതല ലഭിച്ചിരുന്നില്ല . [[അമോഘവർഷൻ]] തന്റെ പുത്രിക്ക് റായ്ച്ചൂർ പ്രദേശത്തിന്റെ ഭരണച്ചുമതല നൽകിയിരുന്നു . മന്ത്രിമാർക്ക് ഒന്നോ അധികമോ ആയ വകുപ്പുകളുടെ ചുമതല ഉണ്ടായിരുന്നു. പുരോഹിതൻ ഒഴികെയുള്ള മന്ത്രിമാർക്ക് എല്ലാ സൈനിക സേവനങ്ങളും നിർബന്ധമായിരുന്നു.ഉദ്യോഗസ്ഥന്മാർക്ക് ഭൂമിയായിരുന്നു പ്രതിഫലമായി നൽകിയിരുന്നത് .
 
==സാംസ്കാരിക സംഭാവനകൾ==
ഇവരുടെ ഭരണകാലം ഡക്കാണിൽ [[ജൈനമതം | ജൈനമതത്തിന്റെ]] സുവർണ്ണകാലമായിരുന്നു.ശൈവമതവും വൈഷ്ണവമതവും ഇക്കാലത്ത് പുരോഗതി കൈവരിച്ചു. [[ബുദ്ധമതം]]
ക്ഷയിച്ചുവന്നു. രാഷ്ട്രകൂടർ മുസ്ലീം മതത്തിനും പ്രോത്സാഹനം നൽകി . രാഷ്ട്രകൂടസാമ്രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ [[മുസ്ലീം]] പള്ളികൾ സ്ഥാപിതമായി.വിദേശ വ്യാപാരം പുരോഗതിയിലായി.
 
കന്നട സാഹിത്യം ഗണ്യമായ പുരോഗതികൈവരിച്ചു.അമോഘവർഷന്റെ ''കവിരാജമാർഗ്ഗ''മായിരുന്നു ഈ ഭാഷയിലെ ഏറ്റവും പുരാതനമായ കാവ്യം. പമ്പ,പൊന്ന,റന്ന എന്നിവർ
കന്നട സാഹിത്യത്തിലെ ത്രിരത്നങ്ങൾ ആയി അറിയപ്പെടുന്നു . വിദ്യാഭ്യാസ രംഗത്തും രാഷ്ട്രകൂടസാമ്രാജ്യം അഭിവൃദ്ധി കൈവരിച്ചിരുന്നു. എല്ലോറയിൽ കൃഷ്ണൻ ഒന്നാമൻ നിർമ്മിച്ച ശിവക്ഷേത്രം ശില്പകലയിലെ ഔന്നിത്യത്തിനു ഉദാഹരണമാണ്.
 
==സാമ്രാജ്യത്തിന്റെ അന്ത്യം ==
അമോഘവർഷനു ശേഷം വന്ന ഭരണാധികാരികൾ നൈപുണ്യം ഇല്ലാത്തവരായിരുന്നു. ഖോട്ടിഗ(967-972)യും കർക്ക (972-973 )യുമായിരുന്നു അവസാന രാഷ്ട്രകൂടരാജാക്കന്മാർ.
കർക്കയെ സ്ഥാനഭ്രഷ്ടനാക്കി തൈലൻ ചാലൂക്യ ശക്തി പുനസ്ഥാപിച്ചതോടെ രാഷ്ട്രകൂടവംശം അവസാനിച്ചു.
 
 
 
 
{{Middle kingdoms of India}}
 
{{India-hist-stub}}
 
[[വർഗ്ഗം:ഇന്ത്യാചരിത്രം]]
"https://ml.wikipedia.org/wiki/രാഷ്ട്രകൂടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്