"രാഷ്ട്രകൂടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 22 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q856691 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{വിക്കിവൽക്കരണം}}
{{prettyurl|Rashtrakuta Dynasty}}
ഇന്ത്യയുടെ തെക്ക്, മദ്ധ്യ, വടക്കൻ ഭാഗങ്ങൾ ഭരിച്ചിരുന്ന ഒരു രാജവംശമാണ് '''രാഷ്ട്രകൂട''' രാജവംശം (സംസ്കൃതം: राष्ट्रकूट rāṣṭrakūṭa). ആറാം നൂറ്റാണ്ടുമുതൽ 13-ആം നൂറ്റാണ്ടുവരെയാണ് രാഷ്ട്രകൂടരുടെ ഭരണ കാലഘട്ടം.
 
==ഉത്ഭവം==
ഉത്തരേന്ത്യയിൽ നിന്നും വന്ന രാത്തോർ ഗോത്രത്തിലെ രജപുത്രരാണു രാഷ്ട്രകൂടർ എന്ന് ചരിത്രകാരനായ ഡോക്ടർ ഫ്ലീറ്റ് കരുതുന്നു. തെലുഗു ഭാഷ സംസാരിക്കുന്ന ദക്ഷിണ ഭാരതത്തിലെ തന്നെ ക്ഷത്രിയ വംശമായിരുന്നു രാഷ്ട്രകൂടർ എന്ന് വിശ്വസിക്കുന്ന ചരിത്രകാരും ഉണ്ട്.
 
എ ഡി 743 ലാണു രാഷ്ട്രകൂടർ പ്രധാന രാജവംശമായി വളർന്നു വന്നത്. ദന്തിദുർഗ്ഗൻ എന്ന രാജാവായിരുന്നു ഈ സ്വതന്ത്ര രാജവംശം സ്ഥാപിച്ചത്. [[പല്ലവർ|പല്ലവരുടെ]] സഹായത്തോടെ പടിഞ്ഞാറേ ചാലൂക്യ രാജാവായിരുന്ന കീർത്തിവർമ്മൻ രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിയാണ് ദന്തിദുർഗ്ഗൻ രാഷ്ട്രകൂടവംശത്തിനു അടിത്തറ പാകിയത്‌. യോദ്ധാവായിരുന്ന ദന്തിദുർഗ്ഗൻ പല്ലവ രാജാവിനെയും കലിംഗ രാജാവിനെയും പരാജയപ്പെടുത്തി.
 
==പ്രധാന രാജാക്കന്മാർ==
'''കൃഷ്ണൻ ഒന്നാമൻ ''' ( AD 750-755)
 
ദന്തിദുർഗ്ഗനു ശേഷം അദ്ദേഹത്തിന്റെ പിതാവിന്റെ ഇളയ സഹോദരനായിരുന്ന കൃഷ്ണൻ ഒന്നാമൻ അധികാരത്തിൽ വന്നു. ഇദ്ദേഹം [[ചാലൂക്യ സാമ്രാജ്യം|ചാലൂക്യരെ]] പൂർണമായി പരാജയപ്പെടുത്തി.ഇദ്ദേഹം ശൈവ മത വിശ്വാസിയായിരുന്നു. എല്ലോറയിൽ ഇദ്ദേഹം ശിവക്ഷേത്രം നിർമ്മിച്ചു .
 
'''ധ്രുവൻ''' ( 760 - 792 )
ഇദ്ദേഹത്തിന്റെ കാലത്ത് രാഷ്ട്രകൂട ശക്തി ഉത്തരേന്ത്യയിലേക്കും വ്യാപിച്ചു. ഇദ്ദേഹം വിന്ധ്യ പർവ്വതം കടന്നു ഗുർജ്ജര രാജാവിനെ പരാജയപ്പെടുത്തി.
 
'''ഗോവിന്ദൻ മൂന്നാമൻ''' (792-814)
ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രാഷ്ട്രകൂടർ ഒരു വലിയ സാമ്രാജ്യ ശക്തിയായി വികാസം പ്രാപിച്ചു.ബംഗാൾ മുതൽ സിലോൺ വരെയുള്ള പ്രദേശങ്ങളിൽ ഇദ്ദേഹം ഭരണം നടത്തി.
 
 
 
 
ഈ കാലഘട്ടത്തിൽ പല നാടുവാഴികളായി രാഷ്ട്രകൂടർ ഭരിച്ചു. ഇവർ തമ്മിൽ സ്വന്തക്കാരായിരുന്നു എങ്കിലും വ്യത്യസ്ത രാഷ്ട്രങ്ങളായി ആ‍ണ് ഭരിച്ചത്. അറിയപ്പെടുന്നതിൽ ഏറ്റവും പഴയ രാഷ്ട്രകൂട ലിഖിതം മദ്ധ്യപ്രദേശിലെ മാൾവ പ്രദേശത്തെ മാൻപൂർ എന്ന സ്ഥലത്തെ രാഷ്ട്രകൂടരുടെ ഭരണം പരാമർശിക്കുന്നു. ഇതേ കാലഘട്ടത്തിലെ രാഷ്ട്രകൂടരെ കുറിച്ചുള്ള ലിഖിതങ്ങളിൽ കാനൂജിലെ ഭരണകർത്താക്കളെ കുറിച്ചും അച്ചാലപൂരിലെ ഭരണകർത്താക്കളെ കുറിച്ചും (ഇന്നത്തെ മഹാരാഷ്ട്രയിലെ എലിച്പൂർ) പരാമർശിച്ചിരിക്കുന്നു.
 
 
{{Middle kingdoms of India}}
{{India-hist-stub}}
"https://ml.wikipedia.org/wiki/രാഷ്ട്രകൂടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്