"ഗ്രാവിറ്റി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
== കഥാസാരം ==
എസ്റ്റിഎസ്-157 എന്ന ബഹിരാകാശ ദൗത്യമാണ് ഈ ചലച്ചിത്രത്തിന്റെ പശ്ചാത്തലം. ഇതിനായി എക്സ്പ്ലോറർ എന്ന സ്പേസ് ഷട്ടിലിൽ ആദ്യമായി ബഹിരാകാശത്ത് എത്തിയ [[മെഡിക്കൽ എഞ്ചിനീയറിംഗ്|വൈദ്യശാസ്ത്ര എഞ്ചിനീയറാണ്]] ഡോ. റയാൻ സ്റ്റോൺ. അവരെ സഹായിക്കാൻ പരിചയ സമ്പന്നനായ ബഹിരാകാശ യാത്രികൻ മാറ്റ് കോവാൽസ്കിയും കൂടെയുണ്ട്. [[ഹബിൾ ടെലസ്കോപ്പ്|ഹബിൾ ബഹിരാകാശ ദൂരദർശിനി]] നന്നാക്കാൻ ശ്രമിക്കുന്നതിനിടെ അവർക്ക് ദൗത്യ നിയന്ത്രണ കേന്ദ്രമായ [[ഹൂസ്റ്റൺ|ഹൂസ്റ്റണിൽ]] നിന്ന് ഒരപായ സന്ദേശം ലഭിക്കുന്നു. കാലാവധി തീർന്ന ഒരു കൃത്രിമോപഗ്രഹത്തിനെ ഒരു റഷ്യൻ റോക്കറ്റ് ഇടിച്ചെന്നും തുടർന്നുണ്ടായ [[കെസ്‍ലർ സിൻഡ്രോം|ചെയിൻ റിയാക്ഷൻ]] വഴി ബഹിരാകാശത്ത് അവശിഷ്ടങ്ങളുടെ ഒരു മേഘം രൂപപ്പെട്ടിട്ടുണ്ടെന്നായിരുന്നു അത്. തുടർന്ന് ദൗത്യം നിർത്തി വെക്കാനും തിരികെ മടങ്ങാനും ഹൂസ്റ്റണിൽ നിന്ന് നിർദ്ദേശം ലഭിക്കുന്നു. എന്നാൽ വളരെ വേഗത്തിൽ വന്ന കൃത്രിമോപഗ്രഹ അവശിഷ്ടങ്ങൾ എക്സ്പ്ലോററിലും ഹബിളിലും ഇടിക്കുകയും ഡോ. സ്റ്റോൺ ഷട്ടിലിൽ നിന്ന് വേർപ്പെടുകയും ചെയ്യുന്നു. ബഹിരാകാശത്ത് ദൂരേക്ക് പോയ സ്റ്റോണിനെ കൊവാൽസ്കി കണ്ടെത്തുന്നു. അവർക്ക് ഹൂസ്റ്റണുമായുള്ള ബന്ധം നഷ്ടപ്പെടുന്നു. അവർ ഷട്ടിലിലേക്ക് തിരിക്കുന്നു. പക്ഷേ ഷട്ടിൽ തകർന്നതായും അതിലുള്ളവർ മരണപ്പെട്ടതായും കാണപ്പെടുന്നു. ശേഷം അവർ [[അന്താരാഷ്ട്ര ബഹിരാകാശ നിലയം|അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്]] (ഐഎസ്എസ്) സഞ്ചരിക്കുന്നു. സഞ്ചാരത്തിനിടക്ക് അവർ സ്റ്റോണിനെകുറിച്ചും സ്റ്റോണിന്റെ മകളെ കുറിച്ചും സംസാരിക്കുന്നു. ശേഷം ഐഎസ്എസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ കൊവാൽസ്കിയെ സ്റ്റോണിന് നഷ്ടമാകുന്നു. ഐഎസ്എസിലെ [[സോയൂസ് (സ്പേസ് ക്രാഫ്റ്റ്)|സോയൂസ്]] ഉപയോഗിച്ച് ചൈനയുടെ [[ഷെൻഷോ (സ്പേസ് ക്രാഫ്റ്റ്)|ഷെൻഷോ]] സ്പേസ് ക്രാഫ്റ്റിലേക്ക് പോകാനും അവിടെ നിന്ന് ഭൂമിയിലേക്ക് മടങ്ങാനും സ്റ്റോണിന് കൊവാൽസ്കി വയർലെസ് റേഡിയോ വഴി നിർദ്ദേശം നൽകുന്നു.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ഗ്രാവിറ്റി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്