"ശ്രീരാമൻ ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
== ശ്രീരാമൻ ചിറ ==
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ വടക്കുമ്മുറി വില്ലേജിൽ സ്ഥിതിചെയ്യുന്ന ഏകദേശം 900 പറയോളം വിസ്തീർണ്ണമുള്ള പാടശേഖരമാണ് ശ്രീരാമൻ ചിറ. ഇത് അന്തിക്കാട്, താന്ന്യം പഞ്ചായത്തുകളിലായിട്ടാണ്. ആദ്യകാലത്ത് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ അധീനതയിലായിരുന്നു ശ്രീരാമൻ ചിറ. സീതാദേവിയെ വീണ്ടെടുക്കാനുള്ള യാത്രക്കിടയിൽ രാമേശ്വരത്തു നിന്ന് ലങ്കയിലേക്ക് ചിറ നിർമ്മിച്ചതിന്റെ ഓർമ്മക്ക് എല്ലാവർഷവും സേതു നിർമ്മിക്കുന്ന ഭൂമിയിലെ ഒരേഒരു സ്ഥലമാണിത്.<ref>Sreenilayam Sukumara Raja (1983). ''Thriprayar Sreeramaswamy Kshethram'',(Malayalam: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം) p.21-22. Nambeesans' Lakshmi Publications, Thriprayar.</ref>
=== ചരിത്രം ===
പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ ഒരുപാട് ചിറകളുണ്ടായിരുന്നു. അതിൽ തുലാവർജലം സംഭരിച്ചു നിർത്തിയിരുന്നു. അതെല്ലാം വേനലിലും കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിച്ചിരുന്നു. ഇന്നത്തെപ്പോലെ പരിസ്ഥിതിയെപ്പറ്റി അവബോധം ഇല്ലായിരുന്നു എങ്കിൽക്കൂടി പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിൽ ഒന്നും തന്നെ നമ്മുടെ പൂർവ്വികർ ചെയ്തിരുന്നില്ല.
വരി 12:
=== ചിറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ===
1930കളിൽ ചിറകെട്ട് ചെങ്കല്ലിൽ പടുത്തുയർത്തുകയും, സംഭരിക്കപ്പെടുന്ന ജലത്തിന്റെ അളവ് 5 അടിയിൽ കൂടുതൽ വരുമ്പോൽ കവിഞ്ഞൊഴുകുന്നതിനായി മറ്റൊരു തോട് (കോട്ടുകഴ) നിറ്മ്മിക്കുകയും ചെയ്ത് ചിരകെട്ടും ജലസംഭരണവും സുഗമമാക്കി. ജന്മിത്വം അവസാനിക്കുകയും ദേവസ്വം സ്ഥലങ്ങൾ പഞ്ചായത്തുകളുടെ അധീനതയിലാവുമയും ചെയ്തെങ്കിലും 1967 വരെ പഴയരീതിക്ക് മാറ്റമൊന്നും ഉണ്ടായില്ല. 1968ൽ ചിറപൊട്ടിച്ച് ജലം ഒഴുക്കിക്കളഞ്ഞതിനാൽ വ്യവഹാരങ്ങളുണ്ടായി.
1988ൽ ശ്രാമൻ ചിറയിൽ "ലിഫ്റ്റ് ഇറിഗേഷൻ" എന്ന പുതിയ പദ്ധതി നടപ്പാക്കി. സ്ഥലം എം.എൽ.എ.യും അന്നത്തെ കൃഷിമന്ത്രിയുമായിരുന്ന ശ്രീ.വി.വി.രാഘവന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. ശ്രീരാമൻ ചിറത്തോട് കനോലിപുഴയിലാണ് അവസാനിക്കുന്നത്. ആയതിനാൽ പുഴയിലെ വെള്ളം വലിയ മോട്ടോറുപയോഗിച്ച് ശ്രാമൻ ചിറയിലേക്ക് പമ്പ് ചെയ്ത് കയറ്റി സംഭരിച്ച് നിറ്ത്തുന്നതായിരുന്നു പദ്ധതി. എന്നാൽ നവംബർ മദ്ധ്യത്തോടെ കനോലി കനാലിൽ ഉപ്പുവെള്ളം നിറയുന്നതിനാൽ ഐ പദ്ധതി പിന്നീട് നിർത്തിവെക്കേണ്ടി വന്നു.
 
== ജനകീയാസൂത്രണവും ശ്രീരാമൻ ചിറയും ==
1996ൽ "അധികാരം ജനങ്ങളിലേക്ക്" എന്ന മുദ്രാവാക്യവുമായി ജനകീയാസൂത്രണം കടന്നു വന്നു. അന്ന് ഈ പ്രദേശത്തെ കിണറുകളിൽ ഉപ്പ് വെള്ളം മൂലം കുടിവെള്ളത്തിനായി നട്ടം തിരിയുന്ന സമയമായിരുന്നു. ആദ്യ ഗ്രാമസഭകളിൽ തന്നെ താന്ന്യം-അന്തിക്കാട് പഞ്ചായത്തുകളിലെ, ശ്രീരാമൻ ചിറയുമായി ബന്ധപ്പെട്ട് കിടക്കുന്ന, നാല് വാർഡുകളിലെ ഗ്രാമസഭകളും പഴയതുപോലെ ചിറകെട്ടി തുലാവർഷജലം സംഭരിക്കണമെന്ന് ആവശ്യപ്പെടുകയും തീരുമാനമെടുക്കുകയും ചെയ്തു. അന്തിക്കാട് പഞ്ചായത്ത് വികസനരേഖയിൽ ചിറകെട്ടണമെന്ന തീരുമാനം രേഖപ്പെടുത്തി.
"https://ml.wikipedia.org/wiki/ശ്രീരാമൻ_ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്