"ശ്രീരാമൻ ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ വടക്കുമ്മുറി വില്ലേജിൽ സ്ഥിതിചെയ്യുന്ന ഏകദേശം 900 പറയോളം വിസ്തീർണ്ണമുള്ള പാടശേഖരമാണ് ശ്രീരാമൻ ചിറ. ഇത് അന്തിക്കാട്, താന്ന്യം പഞ്ചായത്തുകളിലായിട്ടാണ്. ആദ്യകാലത്ത് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ അധീനതയിലായിരുന്നു ശ്രീരാമൻ ചിറ. സീതാദേവിയെ വീണ്ടെടുക്കാനുള്ള യാത്രക്കിടയിൽ രാമേശ്വരത്തു നിന്ന് ലങ്കയിലേക്ക് ചിറ നിർമ്മിച്ചതിന്റെ ഓർമ്മക്ക് എല്ലാവർഷവും സേതു നിർമ്മിക്കുന്ന ഭൂമിയിലെ ഒരേഒരു സ്ഥലമാണിത്.
 
പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ ഒരുപാട് ചിറകളുണ്ടായിരുന്നു. അതിൽ തുലാവർജലം സംഭരിച്ചു നിർത്തിയിരുന്നു. അതെല്ലാം വേനലിലും കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിച്ചിരുന്നു. ഇന്നത്തെപ്പോലെ പരിസ്ഥിതിയെപ്പറ്റി അവബോധം ഇല്ലായിരുന്നു എങ്കിൽക്കൂടി പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിൽ ഒന്നും തന്നെ നമ്മുടെ പൂർവ്വികർ ചെയ്തിരുന്നില്ല.<ref> . ''Thriprayar Sreeramaswamy Kshethram'',(Malayalam: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം) p.21-22. Nambeesans' Lakshmi Publications, Thriprayar.</ref>
<ref name="ജനനീതി മാസിക">{{title= നീർത്തടാധിഷ്ഠിതം|date=നവംബർ 2004|author=ടി.കെ.നവീനചന്ദ്രൻ |--> |language=മലയാളം|format=പത്രലേഖനം}}</ref>
"https://ml.wikipedia.org/wiki/ശ്രീരാമൻ_ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്