"ദേശീയത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 98 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6235 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 17:
യൂറോപ്യൻ ദേശീയബോധത്തിന്റെ വളർച്ചയെ സഹായിച്ച ഏറ്റവും പ്രധാന സംഭവമായിരുന്നു [[ഫ്രഞ്ച് വിപ്ലവം]]. ആധുനിക ദേശീയബോധത്തിന്റെ ആരംഭം ഫ്രഞ്ച് വിപ്ലവം മുതലാണെന്നു വിശ്വസിക്കപ്പെടുന്നു. ഒരു പൗരന്റെ ഏറ്റവും പ്രധാന ഗുണങ്ങളാണ് പിതൃരാജ്യത്തോടുള്ള സ്നേഹവും ഐകമത്യബോധവും എന്ന് റൂസ്സോ പ്രഖ്യാപിച്ചു. ദേശീയബോധത്തെ പ്രോത്സാഹിപ്പിക്കുന്ന പല നടപടികളും ഫ്രഞ്ച് വിപ്ലവനേതാക്കൾ കൈക്കൊണ്ടു. സ്വന്തം രാജ്യത്തോടും ദേശീയ പതാകയോടും ആദരവ് പ്രകടിപ്പിക്കണമെന്ന് വിപ്ലവനേതാക്കൾ പഠിപ്പിച്ചു. ദേശഭക്തി ജ്വലിപ്പിക്കത്തക്ക വിധത്തിലുള്ള ദേശീയഗാനവും അവർ രചിച്ചു. ദേശീയതയുടെ അടിസ്ഥാനത്തിൽ യൂറോപ്യൻ രാജ്യങ്ങളെ പുനർനിർണയിക്കണമെന്ന വാദഗതി യൂറോപ്പിൽ വളർന്നത് ഫ്രഞ്ച് വിപ്ലവത്തിന്റെ ഫലമായിട്ടായിരുന്നു. നെപ്പോളിയൻ ഫ്രാൻസിലെ അധികാരം പിടിച്ചെടുത്തതോടുകൂടി യൂറോപ്യൻ ദേശീയതയുടെ പുരോഗതി ഒരു പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ചു. ഫ്രഞ്ച് ജനതയിൽ ആവേശകരമായ ദേശീയബോധം ഉണർത്തുന്ന കാര്യത്തിൽ പരിപൂർണ വിജയമാണ് നെപ്പോളിയൻ കൈവരിച്ചത്. നെപ്പോളിയൻ നേടിയ സൈനിക വിജയങ്ങളുടെ പ്രധാന കാരണം ഫ്രഞ്ച് ജനതയുടെ ദേശീയബോധം ആയിരുന്നുവെന്നതിൽ സംശയമില്ല. നെപ്പോളിയന്റെ സ്വേച്ഛാധിപത്യം മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ദേശീയത വളരുവാൻ കാരണമായിത്തീർന്നു. 18-ാം ശ.- ത്തിന്റെ അവസാനമായപ്പോഴേക്കും യൂറോപ്യൻ രാജ്യങ്ങൾ ഒന്നൊന്നായി ഫ്രഞ്ചുകാരുടെ മേൽക്കോയ്മ സ്വീകരിക്കുവാൻ നിർബന്ധിതരായിത്തീർന്നു. തങ്ങളുടെ മേൽ അടിച്ചേല്പിക്കപ്പെട്ട ഈ വിദേശീയാധിപത്യം അവർക്ക് ദുസ്സഹമായ ഒരു അപമാനമായിത്തീർന്നു. ഈ അപമാനബോധം നെപ്പോളിയനാൽ കീഴടക്കപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളിൽ കടുത്ത ദേശീയബോധം ഉളവാക്കി. അതിന്റെ ഒരു ബഹിർഗമനമായിരുന്നു 1815-ലെ വാട്ടർലൂ യുദ്ധത്തിലും അതിനെത്തുടർന്നുണ്ടായ വിയന്നാ സമ്മേളനത്തിലും ദൃശ്യമായത്.
 
19-ാം ശ.-ത്തിൽ യൂറോപ്യൻ ദേശീയബോധം അനന്യസാധാരണമായ പുരോഗതി കൈവരിച്ചു. യൂറോപ്യൻ രാഷ്ട്രങ്ങളിൽ വൻകിട വ്യവസായങ്ങൾ അഭിവൃദ്ധി പ്രാപിച്ച കാലമായിരുന്നു അത്. ഈ ഘട്ടത്തിൽ ഉദാര ആശയങ്ങളും (liberalism)ജനാധിപത്യ സിദ്ധാന്തങ്ങളും ഇവിടെ പ്രചരിച്ചു. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്യൻ രാഷ്ട്രങ്ങളുടെ സാമ്രാജ്യ വികസനവും ഇക്കാലത്ത് ത്വരിതമായിത്തീർന്നു. 19-ാം ശ.-ത്തിൽ പ്രബലമായിത്തീർന്ന ഉദാരദേശീയബോധത്തിന്റെ (liberal nationalism) പ്രത്യേകതകൾ ദേശസ്നേഹവും സ്വന്തം രാജ്യത്തോടുള്ള വിധേയത്വവും ആയിരുന്നു. അതോടൊപ്പംതന്നെ ഭരണാധികാരികൾ ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും അങ്ങേയറ്റം ബഹുമാനിക്കണമെന്നും ഉദാര ദേശീയബോധം ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ [[ജെറമി ബെന്താം]], [[ഗ്ലാ‌ഡ്സ്റ്റൺ]], ഇറ്റലിയിലെ [[ഗാരിബാൾഡി]], [[മസ്സീനി]],[[കവൂർ പ്രഭു]], ഫ്രാൻസിലെ [[വിക്റ്റർ യൂഗോ]] തുടങ്ങിയവർ പ്രചരിപ്പിച്ച സിദ്ധാന്തങ്ങൾ അനുസരിച്ച് ജനങ്ങൾക്ക് പരമാവധി സുഖസന്തോഷങ്ങൾ പ്രദാനം ചെയ്യുകയാണ് ഗവണ്മെന്റിന്റെ ലക്ഷ്യം എന്നു വന്നു. 19-ാം ശ.-ത്തിൽ യൂറോപ്പിൽ പ്രചരിച്ച കാല്പനിക പ്രസ്ഥാനവും (Romanticism) ദേശീയതയുടെ വളർച്ചയെ സഹായിച്ചു. തങ്ങളുടെ രാജ്യത്തിന്റെ മാഹാത്മ്യങ്ങൾ വർണിച്ചുകൊണ്ട് രാജ്യത്തിന്റെ പ്രശസ്തിയെ വർധിപ്പിക്കുകയെന്നതായിരുന്നു കാല്പനിക സാഹിത്യകാരന്മാരുടെ ശ്രമം. സ്വന്തം രാജ്യത്തിന്റെ മഹത്ത്വം മനസ്സിലാക്കിയതോടെ ജനങ്ങൾ കൂടുതൽ ദേശഭക്തരായിത്തീർന്നു. കടുത്ത സ്വേച്ഛാധിപത്യ പ്രവണതകളെ കാല്പനിക പ്രസ്ഥാനം എതിർത്തു. ദേശീയബോധത്താൽ പ്രേരിതമായ അനേകം സംഭവങ്ങൾ 19-ാം ശ.-ത്തിൽ യൂറോപ്പിലുണ്ടായി.
 
വളർന്നുവരുന്ന ദേശീയപ്രസ്ഥാനത്തെ അടിച്ചമർത്തുവാൻ ആസ്റ്റ്രിയയിലെ മെറ്റോർണിക്റ്റ് തുടങ്ങിയ യാഥാസ്ഥിതികർ നടത്തിയ ശ്രമം വിജയിച്ചില്ല. 1830-ൽ യൂറോപ്പിൽ പടർന്നുപിടിച്ച വിപ്ലവങ്ങളെ പ്രേരിപ്പിച്ചത് ഉദാര ദേശീയബോധം ആയിരുന്നു. ഹോളണ്ടിന്റെ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ബെൽജിയം 1839-ൽ ഒരു സമരത്തിലൂടെ അവരുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. റഷ്യയുടെ ആധിപത്യത്തിൽനിന്നു മോചനം നേടുവാൻ പോളണ്ടിൽ സമരമുണ്ടായി. ആസ്റ്റ്രിയയുടെ ആധിപത്യത്തിലായിരുന്ന മാഗിയാർ വംശജരും സ്ലാവ് വർഗക്കാരും ദേശീയസമരങ്ങൾ ആരംഭിച്ചു. ഏഴ് സ്വതന്ത്ര രാഷ്ട്രങ്ങളായി പിരിഞ്ഞുകിടന്ന ഇറ്റാലിയൻ പ്രദേശങ്ങളെ ഒരൊറ്റ രാഷ്ട്രമായി സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇക്കാലത്തു നടന്നു. തുർക്കിക്കെതിരെ വിമോചനസമരം നടത്തിക്കൊണ്ട് ഗ്രീസ് ഒരു സ്വതന്ത്ര രാഷ്ട്രമായിത്തീർന്നു.
"https://ml.wikipedia.org/wiki/ദേശീയത" എന്ന താളിൽനിന്ന് ശേഖരിച്ചത്