"അമ്മകന്യ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിലനിർത്തി
വരി 28:
 
=='കണ്ണീരിന്റെ പുസ്തകം'==
[[യേശു|യേശുവിന്റെ]] രണ്ടു സഹോദരിമാർ ഉൾപ്പെടെയുള്ള സ്ത്രീകഥാപാത്രങ്ങൾക്ക് ഇതിലെ ആഖ്യാനത്തിൽ ഏറെ പ്രാധാന്യമുണ്ട്. അധിനിവേശത്തിനു മുന്നിൽ തകരുന്ന ഒരു നാട്ടിൽ ചിതറിപ്പോകുന്ന മക്കളെക്കുറിച്ചോർത്തു വിലപിക്കുന്ന അമ്മമാരെ അവതരിപ്പിക്കുന്ന കൃതിയെന്നും, സ്ത്രീകഥാപാത്രങ്ങളുടെ "[[കണ്ണുനീർ|കണ്ണീരും]] നിശ്വാസവും പരാതികളും കൊണ്ടു പണിയപ്പെട്ടിരിക്കുന്ന പുസ്തകം" എന്നും [[മലയാളം|മലയാളത്തിലെ]] കവയിത്രി [[വി.എം. ഗിരിജ]] ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. "[[ബൈബിൾ|ബൈബിളിലെ]] അന്തരീക്ഷം പുനഃസൃഷ്ടിക്കുന്ന മനോഹരമായ ഭാഷ"-യുടെ പേരിലും അവർ ഈ കൃതിയെ പുകഴ്ത്തുന്നു.<ref>"പുരുഷൻ നിർണ്ണയിക്കാത്ത സ്ത്രീത്വം", 2004 ജൂലൈ 24-ലെ [[സമകാലിക മലയാളം വാരിക|മലയാളം വാരികയിൽ]] [[വി.എം. ഗിരിജ]] എഴുതിയ 'പുസ്തകപരിചയം'</ref> "വാഴ്ച്ചപ്പെട്ടവളുടെ സാഹിത്യസഞ്ചാരങ്ങൾ" എന്ന പ്രബന്ധത്തിൽ
ആർ ഭദ്രൻ ഈ കൃതിയെ [[കെ.പി. അപ്പൻ|കെ പി അപ്പന്റെ]] [[മധുരം നിന്റെ ജീവിതം]], [[ജോർജ്ജ് ഓണക്കൂർ|ജോർജ് ഓണക്കൂറിന്റെ]] ഹൃദയത്തിലൊരുവാൾ എന്നീ കൃതികൾക്കൊപ്പം മലയാളത്തിലെ മൂന്നു [[മേരിവിജ്ഞാനീയം|മേരിവിജ്ഞാനീയ]] രചനകളിലൊന്നായി പരിഗണിച്ച് വിലയിരുത്തുന്നു.<ref>വാഴ്ത്തപ്പെട്ടവളുടെ സാഹിത്യസഞ്ചാരങ്ങൾ ചർച്ചയാകുന്നു, 2013 ജൂൺ 30-ലെ ദേശാഭിമാനി ദിനപ്പത്രം</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/അമ്മകന്യ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്