"പോൾ സെസ്സാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62:
 
===ഇമ്പ്രഷനിസ്റ്റ് കാലഘട്ടം, 1870-1878===
1870ലെ [[ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം|ഫ്രാങ്കോ-പ്രഷ്യൻ യുദ്ധകാലഘട്ടത്തിൽ]] സെസ്സാൻ കാമുകിയും മോഡലുമായിരുന്ന മാരി ഹോര്ട്ടൻസ് ഫിക്കിനൊപ്പം പാരിസിലേക്ക് താമസം മാറ്റി. തന്റെ രചനാപ്രമേയം ഇതോടൊപ്പം പ്രകൃതിദൃശ്യം ആയി മാറ്റുകയും ചെയ്തു. 1872ൽ സെസ്സാനു ഒരു പുത്രൻ ജനിച്ചു. ഈ സമയത്ത് കാമിലോ പിസ്സാരോ പാരിസിനടുത്ത് പൊന്റ്വാസിലാണു താമസിച്ചിരുന്നത്. പിസ്സാരൊയോടൊപ്പം ഈ കാലയളവിൽ സെസ്സാൻ പ്രധാനമായും പാരിസിയൻ പ്രകൃതിദൃശ്യങ്ങൾ പകർത്തി. ഇരുണ്ട വർണ്ണങ്ങൾ പിസ്സാരോയുടെ സ്വാധീനത്തിൽ ഉപേക്ഷിച്ച സെസ്സാൻ പിസ്സരോയെ തന്റെ ഗുരുവായാണ് വിശേഷിപ്പിച്ചിരുന്നത്. <ref>Brion 1974, p. 26</ref><ref>Rosenblum 1989, p. 348</ref>
പിസ്സാരൊയോടൊപ്പം ഈ കാലയളവിൽ സെസ്സാൻ പ്രധാനമായും പ്ര്കൃതിദൃശ്യങ്ങൾ പകര്ത്തി.
 
1874 ലും 1877 ലും ആദ്യത്തെയും മൂന്നാമത്തെയും ഇമ്പ്രെഷനിസം പ്രദർശനങ്ങളിൽ തന്റെ ചിത്രങ്ങൾ സെസ്സാൻ പ്രദര്സിപ്പിച്ചു. വിക്ടർ ചോക്ഖെ എന്ന ഇടപാടുകാരന്റെ ശ്രദ്ധ ആകർഷിച്ചതിനാൽ സാമ്പത്തിക നില മെച്ചപ്പെട്ടെങ്കിലും സെസ്സാന്റെ ചിത്രങ്ങൾ രൂക്ഷ പരിഹാസവും കുത്തുവാക്കുകളും നേരിട്ടു. <ref>Brion 1974, p. 34</ref> 1880-ൽ തന്റെ പ്രൊവൻസിലെ വസതിയിൽ ഒരു സ്റ്റുഡിയോ പണിയുന്നത് വരെ പാരിസ്, പ്രൊവൻസ് എന്നിവടങ്ങളിൽ മാറി മാറി ജീവിച്ച സെസ്സാൻ 1880 കളുടെ ആദ്യം പ്രൊവൻസിലേക്കു താമസം മാറി.
 
===പക്വ കാലഘട്ടം, പ്രൊവൻസ് (1870-1890)===
പാരിസിയൻ ഇമ്പ്രെഷനിസ്റ്റുകളുടെ സ്വാധീനത്തിൽ നിന്ന് മാറാൻ പ്രൊവൻസിലേക്കുള്ള മാറ്റം ഗുണകരമായി. 'Constructive Period' എന്നാണു ഈ കാലഘട്ടം വിശേഷിപ്പിക്കപ്പെടുന്നത്. 1880 മുതൽ 1883 വരെ സെസ്സാൻ [[മോന്റ് സെന്റ്‌-വിക്ടർ]] മലയുടെ പല ദ്രശ്യങ്ങളും വരച്ചു. 1886 ൽ മേരി ഹോർട്ടാൻസിനെ സെസ്സാൻ വിവാഹം കഴിച്ചു. അതേ വർഷം സെസ്സാന്റെ അച്ഛൻ മരിക്കുകയും ഉണ്ടായി. അച്ഛന്റെ സ്വത്തുക്കൾ കിട്ടിയതോടെ സെസ്സാന്റെ സാമ്പത്തിക നില മെച്ചപ്പെടുകയും സെസ്സാൻ ഷാസ് ദി ബോഫാനിലെ കുറച്ചു കൂടി സൗകര്യങ്ങൾ ഉള്ള ഒരു വീട്ടിലേക്കു മാറുകയും ചെയ്തു. തന്റെ ജീവിതം ഒരു നോവലിന്റെ പ്രമേയം ആക്കിയ സുഹൃത്ത് എമിൽ സോലയുമായുള്ള സൗഹൃദം നിർത്തിയതും ഈ വർഷമാണ്‌.
 
===അവസാന കാലഘട്ടം, പ്രൊവൻസ് (1890-1905)===
1890 മുതൽ മരണകാലം വരെ പല വ്യക്തിഗത പ്രശ്നങ്ങൾ സെസ്സാനെ പലപ്പോഴും ചിത്രകലയിലേക്ക് ഉൾവലിയാൻ പ്രേരിപ്പിച്ചു. അപ്പോളേക്കും സെസ്സാൻ യുവ കലാകാരന്മാരുടെ ഇടയിൽ അംഗീകരിക്കപ്പെടുന്ന ഒരു കലാകാരനായി മാറിയിരുന്നു. <ref name="PMoA">[http://www.philamuseum.org/education/resources/62.html Philadelphia Museum of Art]</ref> 1890 ൽ [[പ്രമേഹം]] ബാധിച്ചതോടെയാണ് വ്യക്തിബന്ധങ്ങൾക്ക് കോട്ടം തട്ടിത്തുടങ്ങിയത്.
 
മരണശേഷം 1907ൽ സലോൺ ദെ ഒടോമനിൽ പ്രദർശിപ്പിച്ചു.ഈ ചിത്രങ്ങൾ അക്കാലത്തെ പാരീസിലെ ചിത്രകാരൻമാരെ വലിയ അളവിൽ സ്വാധീനിച്ചു.സെസ്സാന്റെ വസ്തുക്കളുടെ ജ്യാമിതീയ രൂപങ്ങളിലൂടെയുള്ള ആഖ്യാനം പിക്കാസ്സോ, ബ്രാഖ്, ഗ്രിസ് തുടങ്ങിയവർക്ക് പ്രചോദനമായിട്ടുണ്ട്.
"https://ml.wikipedia.org/wiki/പോൾ_സെസ്സാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്