"അടൽ ബിഹാരി വാജ്പേയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 56:
 
==== ആണവ പരീക്ഷണം ====
:1998 മെയ്‌ മാസത്തിൽ രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽവെച്ച് ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തി. ഭൂമിക്കടിയിലായിരുന്നു പരീക്ഷണങ്ങൾ. ഈ പരീക്ഷണങ്ങളിലൂടെ ഇന്ത്യ സ്വയം ആണവായുധമുണ്ടാക്കുന്ന ആറാമത്തെ രാജ്യമായി. പിന്നീട് യഥാർത്ഥ ആണവ പരീക്ഷണങ്ങൾ നടത്താതെ ആണവ വിസ്ഫോടനങ്ങളുടെ ശക്തി മനസ്സിലാക്കുന്നതിനുള്ള ശാസ്ത്രീയ മാതൃകകൾക്കാവശ്യമായ വിവരങ്ങൾ ഈ പരീക്ഷണങ്ങളിലൂടെ ശാസ്ത്രജ്ഞർ ശേഖരിച്ചു<ref>http://frontlineonnet.com/fl1511/15110130.htm</ref>. അതീവ രഹസ്യമായി നടന്ന പരീക്ഷണങ്ങൾ വിവിധ അന്താരാഷ്ട്ര ചാരസംഘടനകൾക്കോ ഉപഗ്രഹങ്ങൾക്കോ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല<ref>http://articles.cnn.com/1998-05-12/world/9805_12_india.cia_1_nuclear-tests-india-and-pakistan-nuclear-arms-race?_s=PM:WORLD</ref>. ഇന്ത്യ നടത്തിയ ആണവപരീക്ഷണങ്ങൾ വിവിധ ലോകരാജ്യങ്ങളുടെ പ്രതിഷേധങ്ങൾക്കും നിരോധനങ്ങൾക്കും കാരണമായി. പ്രധാനമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവും [[ഡി.ആർ.ഡി.ഒ]] തലവനുമായിരുന്ന [[എ.പി.ജെ._അബ്ദുൽ_കലാം|എ.പി.ജെ. അബ്ദുൽ കാലംകലാം]], ആണവോർജ കമ്മീഷൻ ചെയർമാൻ ആർ. ചിദംബരം, ഡി.ആർ.ഡി.ഒ യിലെയും [[ഭാഭാ_ആണവ_ഗവേഷണ_കേന്ദ്രം|ബാർകിലെയും]] ഉന്നത ശാസ്ത്രജ്ഞന്മാർ എന്നിവരാണ് പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഓപ്പറേഷൻ ശക്തി എന്ന രഹസ്യനാമത്തിൽ നടപ്പിലാക്കിയ പരീക്ഷണം പിന്നീട് പൊഖ്റാൻ-2 എന്നാ പേരിലാണ് അറിയപ്പെട്ടത്. അമേരിക്കയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ നയതന്ത്രബന്ധം കൊണ്ടും ഇച്ഛാശക്തികൊണ്ടും മറികടന്നത് വാജ്പേയിയുടെ നേതൃപാടവത്തിനു ഉദാഹരണമാണ്.
 
:ഇന്ത്യ ആണവായുധം പരീക്ഷിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോൾ പാകിസ്ഥാനും ആണവപരീക്ഷണം നടത്തിയത് മേഖലയിലെ സമാധാനത്തിനു വെല്ലുവിളികളുയർത്തി<ref>http://frontlineonnet.com/fl1512/15120040.htm</ref>.
"https://ml.wikipedia.org/wiki/അടൽ_ബിഹാരി_വാജ്പേയി" എന്ന താളിൽനിന്ന് ശേഖരിച്ചത്