"ഖസാക്കിന്റെ ഇതിഹാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 61.3.244.193 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 42:
ഖസാക്കിലെ ജീവിതത്തിൽ, രവിയുടെ ഓർമ്മകളിലൂടെ അയാളുടെ ഭൂതകാലത്തെക്കുറിച്ചുള്ള ചിത്രം വ്യക്തമാവുന്നു. രോഗിയായ അച്ഛന്റെ രണ്ടാം ഭാര്യയുമായി അഗമ്യഗമനത്തിൽ ഏർപ്പെട്ടതിലുള്ള കുറ്റബോധം നിമിത്തം മദിരാശിയിലെ ബിരുദ പഠനം പാതിവഴിയിലുപേക്ഷിച്ച്, പാപമോചനാർഥം പല നാടുകളിൽ അലഞ്ഞ് ഒടുവിൽ ഖസാക്കിൽ എത്തിച്ചേർന്നതാണ് രവി. ഖസാക്കിൽ ഉള്ളിലെരിയുന്ന പാപബോധത്തിൽ കഴിയുമ്പോഴും അയാൾക്ക് അഭിനിവേശങ്ങൾ ഒഴിവാക്കാനാകുന്നില്ല. അത് ഖാസാക്കിന്റെ സ്ത്രീകളായ മൈമുനയിലേയ്ക്കും, കേശിയിലേയ്ക്കും ചൊലയുമ്മയിലേയ്ക്കുമൊക്കെ പടരുന്നു. ഓരോ രതിയ്ക്ക് ശേഷവും വർദ്ധിതമായ പാപചിന്തകളോടെ രവി ജീവിതത്തെ നോക്കിക്കാണുന്നു. വിദ്യാഭ്യാസകാലത്തെ കാമുകിയായ, രവിയ്ക്ക് വേണ്ടി തന്റെ മനസ്സും ശരീരവും അനാഘൃതമായി സൂക്ഷിച്ച പദ്മയുടെ സ്നേഹവും ശരീരവും പോലും രവിക്ക് വിരസമായിത്തീരുന്നു. ജീവിതത്തിന്റെ അർഥങ്ങളെക്കുറിച്ചും അർഥശൂന്യതകളെക്കുറിച്ചും അയാൾ ചിന്തിക്കുന്നു. അയാൾ ആത്മനിരാസത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നു.
 
തന്റെ വിദ്യാർഥിനിയായ, ബാല്യത്തിന്റെ അവസാന പടവിലെത്തിയ നിഷ്ക്കളങ്കയായ കുഞ്ഞാമിന തന്റെ കൈകളിലേക്ക് ഋതുമതിയാവുമ്പോൾ പാപബോധവും പാപഭയവും രവിയെ ഉൽക്കടമായി പിടികൂടുന്നു. പാപങ്ങളുടെ കണക്കുകൾ വർദ്ധിക്കുവാതിരിക്കുവാൻ രവി ഒടുവിൽ ഖസാക്ക് വിടുകയാണ്. ഖസാക്കിൽ നിന്ന് യാത്രയാകുവാൻ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്ന രവി സർപ്പദംശനo എല്ല്കുന്നുസർപ്പദംശനത്താൽ മൃതിയടയുന്നു. കാലവർഷത്തിൽ രവി ബസ് കാത്ത് കിടക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു. <ref>ഖസാക്കിന്റെ ഇതിഹാസം (നോവൽ) - ഡിസി ബുക്ക്സ്, 1992</ref>
 
മനുഷ്യന്റെയുള്ളിലെ അസ്ത്വിത്വവിഷാദവും പാപബോധവുമാണ് ഈ നോവലിന്റെ അന്തർധാരയെന്ന് പൊതുവിൽ പറയാവുന്നതാണ്. പാപത്തിൽ നിന്ന് പാപത്തിലേയ്ക്കുള്ള പ്രയാണത്തിലൂടെ ജീവിതത്തിന്റെ അർഥങ്ങളന്വേഷിക്കുന്ന ഒരു പര്യവേഷകനാണ് ഖസാക്കിലെ രവി. സങ്കീർണമായ ഒരുപിടി മാനസികതലങ്ങൾ നമുക്ക് ഈ നോവലിൽ അനുഭവവേദ്യമാകും. പുണ്യപാപചിന്തകളാൽ മഥിക്കപ്പെടുന്ന രവി, പുണ്യപാപസങ്കൽപ്പങ്ങളെ അപ്രസക്തമാക്കുന്ന മൈമുന, വ്യവസ്ഥാപിത - ആത്മാർഥ പ്രണയത്തിന്റെ മാതൃകയായ പദ്മ, നിഷ്കളങ്കവും വിശുദ്ധവുമായ സ്നേഹത്തിന്റെ മൂർത്തഭാവമായ കുഞ്ഞാമിന, മന്ദബുദ്ധിയെങ്കിലും ജീവിതത്തിന്റെയും ജൈവരാശികളുടെയും വളർച്ചകളെക്കുറിച്ച് അനുവാചകനെ ബോധവാനാക്കുന്ന അപ്പുക്കിളി, “നിനക്ക് അച്ഛന്റെ തനിഛായ ആണ്“ എന്ന് എപ്പോഴും പറയുന്ന യുവതിയായ അമ്മയിൽ നിന്ന് [[ഈഡിപ്പസ് കോം‌പ്ലെക്സ്|ഈഡിപ്പസ് കോമ്പ്ലക്സ്]] കാരണം ഒളിച്ചോടുന്ന മാധവൻ നായർ .. അങ്ങനെ സ്നേഹത്തിന്റെയും ധർമ്മാധർമ്മങ്ങളുടെയും പുണ്യപാപസങ്കൽപ്പങ്ങളുടെയും, ജീവിതാർഥങ്ങളുടെയും വിവിധവശങ്ങൾ സന്ദേഹിയായ വിജയൻ ഖസാക്കിലൂടെ അന്വേഷിക്കുന്നു. ഇവയ്ക്കൊന്നും ലളിതമായ, സ്പഷ്ടമായ ഉത്തരങ്ങൾ വിജയൻ പക്ഷേ നൽകുന്നില്ല. കഥ വായനക്കാരന് വിടുന്ന, അവനെ കഥയുടെ അനന്തരമനനം ഏറ്റെടുക്കുവാൻ നിർബന്ധിതനാക്കുന്ന എഴുത്തിന്റെ മാന്ത്രികനിലയിൽ വിജയൻ നോവലിനെ പ്രതിഷ്ഠിക്കുന്നു. <ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് - ഖസാക്കിന്റെ ഇതിഹാസം നാൽപ്പതാം വാർഷിക പ്രത്യേക പതിപ്പ്, 2008.</ref>
"https://ml.wikipedia.org/wiki/ഖസാക്കിന്റെ_ഇതിഹാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്