"ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|butterfly host plants}}
വിവിധ ഇനം[[ശലഭം|ചിത്രശലഭങ്ങളുടെ]] [[ലാർവ|ലാർവകൾ]] വിവിധ ഇനം [[സപുഷ്പി|പുഷ്പിക്കുന്നസസ്യങ്ങളുടെ]] ഇലകൾ, പൂക്കൾ, പഴങ്ങൾ എന്നിവയാണ് ആഹരിച്ച് വളരുന്നത്. ഒരു ശലഭത്തിന്റെ ലാർവകൾ തിന്നുന്ന സസ്യത്തെ ആ ശലഭത്തിന്റെ ഭക്ഷണസസ്യം അല്ലെങ്കിൽ ആ ശലഭപ്പുഴുവിന്റെ ഭക്ഷണസസ്യം (butterfly host plants) എന്നു വിളിക്കുന്നു. ഇത്തരം സസ്യങ്ങൾ മിക്കവയും [[ഔഷധസസ്യങ്ങൾ|ഔഷധസസ്യങ്ങൾ]] ആണെന്നത് ശ്രദ്ധേയമാണ്. മിക്ക ലാർവയുടെ ഭക്ഷണത്തിൽ നിന്നും വ്യത്യസ്തമായി ശലഭങ്ങളുടെ ഭക്ഷണം മിക്കവാറും പൂക്കളിലെ തേൻ ആയിരിക്കും. ചില ശലഭപ്പുഴുക്കൾ ഒരേ ഒരു തരം സസ്യമേ ആഹരിക്കൂ. അവയെ [[Monophagus|ഏകസസ്യഭോജി]] എന്നു വിളിക്കുന്നു. മറ്റു ചിലവ ഒരു കൂട്ടം (മിക്കവയും ഒരേ [[സസ്യകുടുംബം|സസ്യകുടുംബത്തിൽപ്പെട്ട]]) സസ്യങ്ങളെ ആഹരിക്കുന്നു. ഇവയെ [[oligophagous|ബഹുസസ്യഭോജി]] എന്നും വിളിക്കുന്നു. ശലഭപഠനത്തിൽ ഒഴിച്ചുകൂടാൻ വയ്യാത്തതാണ് ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങളെപ്പറ്റിയുള്ള പഠനവും.
 
[[വർഗ്ഗം:ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ]]
"https://ml.wikipedia.org/wiki/ശലഭപ്പുഴുക്കളുടെ_ഭക്ഷണസസ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്