"കരുമാടിക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
== വിവരണം ==
സാധാരണ ബുദ്ധവിഗ്രഹങ്ങളുടേതു പോലെ [[പത്മാസനം|പത്മാസനത്തിൽ]] നിവർന്ന്, ധ്യാനനിരതനായി, ഇടതുകൈയുടെ മുകളിൽ വലതു കൈ മലർത്തിവച്ച്, ആ കൈകൾ പാദങ്ങളിൽ സ്ഥാപിച്ചിട്ടുള്ള രീതിയിലാണ്‌ കരുമാടിക്കുട്ടന്റെ പ്രതിമ. എന്നാൽ ഇടതുകയും ഇടതുകാലിന്റെ കുറച്ചു ഭാഗങ്ങളും നഷ്ടമായിട്ടുണ്ട്.<ref> {{cite book |last=പി.ജെ.‌|first= ഫ്രാൻസിൻ|authorlink=അഡ്വ. പി.ജെ. ഫ്രാൻസിൻ |coauthors=|editor= |others |title=ആലപ്പുഴ ജില്ല്യുടെ ചരിത്രസ്മരണകൾ|origdateorigyear = |origyear=2007 |origmonth=നവംബർ |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year=2009 |month= |publisher= കറൻറ് ബുക്സ്|location= കേരളം|language= മലയാളം|isbn=81-240-1780-8 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref> ഇത് ആനകുത്തിപ്പോയതാണെന്നും ബ്രിട്ടീഷുകാരുടെ ആക്രമണകാലത്ത് സംഭവിച്ചതാണെന്നും അതല്ല ബ്രാഹ്മണാധിപത്യക്കാലത്ത് വിഗ്രഹങ്ങൾ നശിപ്പിച്ച കൂട്ടത്തിൽ സംഭവിച്ചതാണെന്നുമെല്ലാമാണ്‌ കരുതുന്നത്.
 
2014-മെയ്-14-ന് കരുമാടിക്കുട്ടൻ സ്മാരകത്തിന്റെ അയൽ വാസിയായ രാജപ്പൻ പിള്ള, തന്റെ കുടുംബത്തിൽ തലമുറകളായി കൈമാറിവന്ന ഒടിഞ്ഞു പോയ കൈയ്യുടെ കഷണം പുരാവസ്തുവകുപ്പിന് കൈമാറി. ഇത് [[കൃഷ്ണപുരം കൊട്ടാരം|കൃഷ്ണപുരം കൊട്ടാരത്തിൽ]] സൂക്ഷിക്കാൻ തീരുമാനമായിട്ടുണ്ട്. <ref name="mathrubhumi-ക">{{cite news|title=കരുമാടിക്കുട്ടന്റെ ഒടിഞ്ഞ കൈ ഇവിടെയുണ്ട്‌|url=http://www.mathrubhumi.com/story.php?id=453907|accessdate=15 മെയ് 2014|newspaper=മാതൃഭൂമി|date=15 മെയ് 2014|archiveurl=http://web.archive.org/web/20140515044957/http://www.mathrubhumi.com/story.php?id=453907|archivedate=2014-05-15 04:49:57|language=മലയാളം|format=പത്രലേഖനം}}</ref>
"https://ml.wikipedia.org/wiki/കരുമാടിക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്