"സംവാദം:മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
 
"മെരുക്കാനാവില്ല" എന്ന് വിനയരാജ് ലേഖനത്തിന്റെ ആമുഖത്തിൽ പ്രസ്താവിച്ചിരിക്കുന്നതിൽ നിന്നുതന്നെ ഈ പരിപാടിക്ക് സാധാരണക്കാർ "മെരുക്കൽ" എന്നാണ് പറയുന്നത് എന്ന വിവരം താങ്കൾക്ക് ബോദ്ധ്യമുണ്ട് എന്ന‌ത് വ്യക്തമാണ്. മെരുക്കാനുള്ള ശ്രമമേ മനുഷ്യന് നടത്താനാവൂ എന്നും മെരുക്കൽ ഒരിക്കലും നടക്കില്ല എന്നും താങ്കൾ ലേഖനത്തിനുള്ളിൽ പറയുന്നുണ്ട് (ഇതേ വാക്കുകളിലല്ലെങ്കിലും). ഇത് പറയേണ്ട ഇടം ലേഖനത്തിന്റെ ഉള്ളടക്കം തന്നെയാണ്. അല്ലാതെ തലക്കെട്ടല്ല. തലക്കെട്ടിൽ ഇംഗ്ലീഷ് ലേഖനത്തിൽ എലഫന്റ് ക്രഷിംഗ് എന്ന് പറഞ്ഞിരിക്കുന്നതുപോലെ മലയാളഭാഷയിൽ സാധാരണയായി ഉപയോഗിക്കുന്ന പദമായ "മെരുക്കൽ" ആണുപയോഗിക്കേണ്ടത് (ആശയക്കുഴപ്പമുണ്ടാക്കുന്ന "ഉപദ്രവിക്കൽ" അല്ല). മെരുക്കൽ എന്നാൽ ഉപദ്രവം മാത്രമാണെന്നും ഒരിക്കലും മെരുക്കൽ നടക്കുന്നില്ലെന്നും ഈ പദം തെറ്റായ ഉപയോഗമാണെന്നും അവലംബങ്ങൾ ഉദ്ധരിച്ച് ലേഖനത്തിന്റെ ഉള്ളടക്കത്തിൽ പറയാവുന്നതാണ്. അവിടെയേ പറയാവൂ. തലക്കെട്ടിൽ സാധാരണ മനുഷ്യർ തിരഞ്ഞു നോക്കുന്ന പദമാണ് കൊടുക്കേണ്ടത്. തിരിച്ചുവിടലുകൾ ഗൂഗിൾ സെർച്ചിൽ പെടാറില്ല എന്നതും ശ്രദ്ധിക്കുക. --[[ഉ:Drajay1976|അജയ്]] ([[ഉസം:Drajay1976|സംവാദം]]) 16:40, 12 മേയ് 2014 (UTC)
 
ആനയെ മെരുക്കൽ സംബന്ധിച്ച വിവരങ്ങൾ വിശദമായിത്തന്നെ രണ്ട് ലേഖനത്തിൽ വരുന്നു എന്ന പ്രശ്നം പരിഹരിക്കപ്പെട്ടുകഴിഞ്ഞാൽ (ലയനത്തിലൂടെ) ഈ ലേഖന‌ത്തിന്റെ ബാക്കിഭാഗത്തിന് '''നാട്ടാനകളെ പീഡിപ്പിക്കൽ''' എന്ന പേര് നൽകാമെന്ന അഭിപ്രായമുണ്ട്.
*ഈ ലേഖനത്തിൽ കാട്ടാനകൾക്ക് മനുഷ്യൻ ഏൽപ്പിക്കുന്ന ഉപദ്രവങ്ങളെപ്പറ്റി വിവരങ്ങളൊന്നും നൽകിയിട്ടില്ല. അതിനാൽ ഇത് നാട്ടാനകളുടെ പീഡനത്തെപ്പറ്റിയുള്ള ലേഖനമാണ് എന്നത് വ്യക്തമാണ്. ലേഖനത്തിന്റെ പേര് ഉള്ളടക്കത്തിനനുസരിച്ച് മാറ്റേണ്ടത് ഈ അവസരത്തിൽ ആവശ്യമാണെന്ന് കരുതുന്നു.
*മനുഷ്യന്റെ പിടിയിലായ ആനകളെ (അവ ഒരിക്കലും മെരുങ്ങാത്ത വന്യജീവികളാണെങ്കിൽ പോലും) മലയാളത്തിൽ നാട്ടാനകൾ എന്നാണ് വിളിക്കുന്നത്. ഈ വിളിപ്പേര് ആന ഇണങ്ങും എന്ന തെറ്റിദ്ധാരണയിൽ നിന്നുണ്ടായതാണ് എന്നതുപോലുള്ള വിവരങ്ങൾ ലേഖനത്തിന്റെ ഉള്ളടക്കത്തിൽ ഉൾപ്പെടുത്താവുന്നതാണ്. നാട്ടാന എന്ന പ്രയോഗം സംബന്ധിച്ച് വിക്കിപീഡിയർക്കുള്ള സ്വകാര്യ അഭിപ്രായങ്ങൾ ലേഖനത്തിന്റെ പേരിനെ സ്വാധീനിക്കാൻ പാടില്ല എന്ന് അഭിപ്രായപ്പെടുന്നു. --[[ഉ:Drajay1976|അജയ്]] ([[ഉസം:Drajay1976|സംവാദം]]) 06:06, 14 മേയ് 2014 (UTC)
 
==ലയനനീക്കം==
"മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" താളിലേക്ക് മടങ്ങുക.