"ഷിയാ ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
 
== ചരിത്രം ==
[[മുഹമ്മദ് നബി|പ്രവാചകന്റെ]] മരണശേഷം മുസ്ലീം സമൂഹത്തെ നയിക്കേണ്ടതാരെന്ന വിഷയത്തെ ചൊല്ലി സമുദായത്തിൽ ഉയർന്നുവന്ന അഭിപ്രായ വ്യത്യാസങ്ങളുടെയും തുടർന്നുള്ള സുന്നി-ഷിയാ വിഭജനത്തിന്റെയും പ്രധാന കേന്ദ്രബിന്ദു അലിയായിരുന്നു. യഥാർത്ഥത്തിൽ സ്ഥാനമോഹം ഒട്ടുംതന്നെയില്ലാത്ത വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു [[അലി ബിൻ അബീ ത്വാലിബ്‌|അലി]]. എന്നാൽ അലിയാണ്‌ പ്രവാചകനുശേഷം മുസ്ലീം സമുദായത്തിന്റെ നേതാവാകേണ്ടതെന്ന അഭിപ്രായമുള്ള ഒരുവിഭാഗം ആ കാലത്ത് [[മക്ക]] (ഇസ്ലാമിക തലസ്ഥാനം)യിൽ ഉണ്ടായിരുന്നു. പ്രവാചകൻ അന്ത്യനിദ്ര പ്രാപിച്ചപ്പോൾ അന്നത്തെ ഇസ്ലാമിക പ്രമുഖർ നബിയുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളും, അദ്ദേഹത്തിന്റെ സന്തത സഹചാരിയും, സർവ്വോപരി പ്രായത്തിൽ മുതിർന്നയാളുമായ [[അബൂബക്കർ സിദ്ദീഖ്|അബുബക്കർ സിദ്ദീഖിനെ]] ഖലീഫയായി തിരഞ്ഞെടുത്തു. എന്നാൽ മുസ്ലീം നേത്രത്വംനേതൃത്വം പ്രവാചകന്റെ വംശപരമ്പരയാൽ മാത്രമെ നയിക്കപ്പെടാവൂ എന്നു വിശ്വസിച്ചിരുന്ന ഒരുവിഭാഗം നബിയുടെ അടുത്ത ചാർച്ചക്കാരിൽ ഒരാളും പുത്രിയുടെ ഭർത്താവുമായ അലിയാണ്‌ ഖലീഫയാകേണ്ടതെന്ന് വാദിച്ചു. എന്നാൽ ഭൂരിപക്ഷം പേരും അബുബക്കറിനെ അനുകൂലിക്കികയും അദ്ദേഹം ഖലീഫയായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു. അബുബക്കറിന്റെ മരണശേഷം [[ഉമർ ബിൻ ഖതാബ്‌|ഉമർ ബ്നു ഖത്താബും]] അദ്ദേഹത്തിന്റെ കാലശേഷം [[ഉസ്‌മാൻ ബിൻ അഫ്ഫാൻ]] യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും ഖലീഫയായി.ഉസ്മാന്റെ ഭരണകാലത്താണ്‌ [[ഖുർആൻ|വിശുദ്ധ ഖുർആൻ]] ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടത്. ഉസ്മാന്റെ ഭരണകാലത്തെ ചില നടപടികളിലും അദ്ദേഹം ഖുർആൻ ഏകീകരിക്കാനെടുത്ത തീരുമാനത്തിലും അസഹിഷ്ണുക്കളായി തീർന്ന ചിലർ അദ്ദേഹത്തെ കൊലപ്പെടുത്തി. ഉസ്മാന്റെ ആകസ്മിക മരണത്തെ തുടർന്ന് അലി നാലാം ഖലീഫയായി സ്ഥാനമേറ്റു.
 
 
433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1946409" എന്ന താളിൽനിന്ന് ശേഖരിച്ചത്