"ജഹനാര ബീഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
==ജീവിത രേഖ==
ജഹനാര ബീഗത്തിനു 17 വയസ്സുള്ളപ്പോളാണ് മാതാവായ മുംതാസ് മഹൽ മരിക്കുന്നത്. പിതാവ് ഷാജഹാന് മറ്റു മൂന്നു ഭാര്യമാർ കൂടിയുണ്ടായിരുന്നുവെങ്കിലും സാമ്രാജ്യത്തിന്റെ ചക്രവർത്തിനി സ്ഥാനമേറ്റെടുത്തത് ജഹനാരയായിരുന്നു. മുംതാസ് മഹലിന്റെ വിയോഗത്തിൽ നിന്നുണ്ടായ ദുഖത്തിൽ നിന്നും പിതാവ് ഷാജഹാൻ വിമുക്തനാവുന്നവരെ കൊട്ടാരത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ജഹനാരയുടെ ചുമലിലായിരുന്നു. മാതാവിന്റെ മരണം മൂലമുണ്ടായ ദുഖം സഹോദരങ്ങളെ അറിയിക്കാതെ നോക്കിയത് ജഹനാരയായിരുന്നു. മുംതാസ് മഹലിന്റെ മരണത്തിനു മുമ്പ് നിശ്ചയിച്ചിരുന്ന മകനായ ദാര ഷിക്കോയുടെ വിവാഹം മുൻകൈയ്യെടുത്ത് നടത്തിയത് ജഹനാരയായിരുന്നു. മുംതാസിന്റെ മരണം കാരണം ഈ വിവാഹം നീട്ടിവെച്ചിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജഹനാര_ബീഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്