"സംവാദം:മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഞാൻ ഈ തലക്കെട്ടിൽ കാണുന്ന ഏറ്റവും വലിയ പ്രശ്നം ആളുകൾ തിരയുന്ന ഒരു ശീരഷകമല്ല ഇത് എന്നതാണ്--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 14:40, 10 മേയ് 2014 (UTC)
::അല്ലല്ലോ, നായകളെയും പശുക്കളെയും മെരുക്കുന്ന പോലല്ലോ ആനയെ മെരുക്കുന്നത്. നായയും പശുവും ഇണങ്ങിയാൽപ്പിന്നെ ഇണങ്ങി. ആന ഒരിക്കലും ഇണങ്ങുന്നില്ലല്ലോ, മാത്രമല്ല ജീവിതം തീരുന്ന അന്നുവരെ പീഢിപ്പിക്കുകയാണ്. അതാണല്ലോ പ്രതിപാദ്യവിഷയവും. പിന്നെ ആളുകൾ തിരയുന്ന ശീർഷകം പോലുള്ള "ഗജപീഢനം" എന്നതെല്ലാം ഇങ്ങോട്ട് തിരിച്ചുവിട്ടിട്ടിട്ടുമുണ്ട്.--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 15:13, 10 മേയ് 2014 (UTC)
 
 
1)നായകളെയും പശുക്കളെയും മെരുക്കുന്ന പോലല്ലോ '''ആനയെ മെരുക്കുന്നത്'''
 
അതേ അതാണു ഞാനും പറഞ്ഞത് ഇതു "മെരുക്കിവളർത്തലിന്റെ" ഭാഗമായി നടക്കുന്ന പീഡനമാണ്.പിന്നെ നായുടെ കാര്യം കൂട്ടത്തിൽ പറഞ്ഞെന്നേയുള്ളൂ .കന്നുകാലികളെ പീഡിപ്പിക്കുന്നതിനെപ്പറ്റിയാണ് ഞാൻ സൂചിപ്പിക്കാനുദ്ദേശിച്ചത്
വളർത്തുന്ന കന്നുകാലികൾ മാത്രമല്ല അറവുമാടുകളും പീഡിപ്പിക്കപ്പെടുന്നുണ്ട്,ധാരാളമായിത്തന്നെ.എന്നു കരുതി അക്കാര്യം പ്രത്യേക താളാക്കണമെന്ന് ആരെങ്കിലും ശഠിക്കുമോ?
2)പിന്നെ ആളുകൾ തിരയുന്ന ശീർഷകം പോലുള്ള "ഗജപീഢനം"(ഗജപീഡനമാണ് ശരി) എന്നതെല്ലാം ഇങ്ങോട്ട് തിരിച്ചുവിട്ടിട്ടിട്ടുമുണ്ട്.
ആളുകൾ തിരയുന്ന ശീർഷകം തിരിച്ചുവിടലാക്കി,"മനുഷ്യർ ആനകൾക്ക് ഏല്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന ആരും തിരയാനിടയില്ലാത്ത വിചിത്രമായ തലക്കെട്ട് താളിനുനൽകുന്നതിലെ യുക്തി കൗതുകകരമായിരിക്കുന്നു.
 
3)എന്റെ അഭിപ്രായത്തിൽ ഉള്ളടക്കമല്ല ശീർഷകമാണ് P.O.V
--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 16:03, 10 മേയ് 2014 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1946077" എന്ന താളിൽനിന്ന് ശേഖരിച്ചത്