"സംവാദം:ടിപ്പു സുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
ഇവിടെ പലരും ബ്രിട്ടീഷുകാർ എഴുതിയ ചരിത്രം മാത്രം പഠിച്ചാണ് എഴുതുന്നത്. യഥാർത്ഥത്തിൽ ഇന്ത്യൻ ദേശീയത ആരംഭിക്കുന്നത് തന്നെ ടിപ്പുവിന്റെ കാലത്താണ്.അദ്ദേഹം ഒരിക്കലും ആരെയും നിർബന്ധിച്ചു മതം മാറ്റിയിട്ടില്ല. മറാത്തരുടെ ആക്രമണത്തിൽ തകർന്ന ശ്രിങ്കേരി മഠം പുനർ നിർമ്മിച്ചത്‌ ടിപ്പു സുൽത്താനാണ്. ടിപ്പു നിർബന്ധിച്ച് മതം മാറ്റിയിരുന്നെങ്കിൽ ഇന്ന് കേരളത്തിലും കർണ്ണാടകത്തിലും മുസ്ലിംകൾ ഭുരിപക്ഷമകുമായിരുന്നു. നൂറ്റി അമ്പതു ക്ഷേത്രങ്ങൾക്ക്‌ മാസാമാസം ധനസഹായം നൽകിയതിന്റെ രേഖകൾ ബ്രിട്ടീഷ്‌ പാര്ലമെന്റ് ലൈബ്രറിയിൽ ലഭ്യമാണ്. ടിപ്പു സുൽത്താൻ ക്ഷേത്രങ്ങൾ ആക്രമിച്ചു എന്നതിൽ ഭാഗികമായി ശരിയുണ്ട്. കാരണം ഇന്ന് നാം കാണുന്നത് പോലെ അക്കാലത്ത് നാട്ടു രാജാക്കന്മാർ ജനങ്ങളെ പിഴിഞ്ഞെടുത്ത ധനം ക്ഷേത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നത്. അത് കൊണ്ട് തന്നെ ക്ഷേത്രത്തിലെ സമ്പത്ത്‌ കൈക്കലാക്കാൻ അക്കാലത്തെ ഭരണാധികാരികൾ അവയെ ആക്രമിക്കൽ പതിവായിരുന്നു. സാമന്ത രാജാക്കന്മാർ നൽകാമെന്ന് പറഞ്ഞ കപ്പം നല്കാതെ അവ ക്ഷേത്രങ്ങളിൽ ഒളിപ്പിച്ച് വഞ്ചിക്കാൻ ശ്രമിച്ചപ്പോൾ ടിപ്പു അവരുടെ സമ്പത്ത്‌ പിടിച്ചെടുക്കാൻ ക്ഷേത്ര ഭണ്ടാരങ്ങൾ തകർത്തിട്ടുണ്ട്. എനാൽ അതൊരിക്കലും മത ഭ്രാന്ത് കൊണ്ടായിരുന്നില്ല. രക്ത സാക്ഷിയാകുന്നത് വരെ ടിപ്പുവിന്റെ മുഖ്യ ഉപദേശകൻ പൂർണയ്യ എന്ന ബ്രാഹ്മണനായിരുന്നു. അദ്ദേഹത്തിന്റെ സൈന്യത്തിലെ വലിയൊരുവിഭാഗം മൈസൂരിലെ ഹിന്ദുക്കൾ ആയിരുന്നു. 1782 നു ശേഷം ഇന്ത്യയിൽ പുതിയ സാമ്രാജ്യ വിപുലീകരണം പാടില്ലെന്ന്‌ ബ്രിട്ടീഷ്‌ പാർലമെൻറ് നിയമം പാസ്സാക്കിയിരുന്നു. ഇത് മറികടക്കാൻ കമ്പനി കണ്ടെത്തിയ വഴിയായിരുന്നു ടിപ്പു മതംമാറ്റുന്നു, മതം മാറാൻ വിസമ്മതിക്കുന്നവരെ കൊന്നൊടുക്കുന്നു തുടങ്ങിയ നുണകൾ പ്രചരിപ്പിക്കൽ. ഇക്കാര്യം പാർലമെന്റിനെ അറിയിച്ച് ടിപ്പുവിനെ നശിപ്പിക്കാൻ അവരുടെ സമ്മതം നേടിയെടുക്കാൻ കമ്പനിക്ക് എളുപ്പത്തിൽ സാധ്യമായി. ( കൂട്ട നശീകരണ ആയുധത്തിന്റെ പേരിൽ ഇറാഖിനെ ആക്രമിക്കാൻ അമേരിക്ക കളിച്ച അതേ കളിയുടെ പുരാതന പതിപ്പ് ) .ബ്രിട്ടിഷ്കാരുമായി ഒരിക്കൽ പോലും രാജിയാവാത്ത ഏക ഇന്ത്യൻ ഭരണാധികാരി ടിപ്പു മാത്രമായിരുന്നു. അത് കൊണ്ട് തന്നെ അദ്ധേഹത്തെ പരമാവധി തേജോവധം ചെയ്യാൻ അവർ ശ്രമിച്ചിട്ടുണ്ട്. അവർ ആദ്യം ചെയ്തത് അദ്ദേഹത്തിന്റെ കോട്ടാരം കത്തിച്ച്‌ കളയുകയായിരുന്നു. പിന്നീട് ടിപ്പുവിന്റെ മക്കളെ നാടു കടത്തി. യുദ്ധത്തിനു ശേഷം ജേതാക്കൾ ആണ് ചരിത്രം എഴുതുക. അവർ എപ്പോഴും അവർക്കാനുകൂലമായി മാത്രമേ ചരിത്രം രേഖപ്പെടുത്തുകയുള്ളൂ. ഇവിടെ ജേതാക്കൾ ബ്രിട്ടീഷുകാരും പരാജിതർ ഇന്ത്യക്കരുമാണ്. അത് കൊണ്ട് അവർ എഴുതിയ ചരിത്രം മാത്രം പഠിച് മഹാനായ ഭാരതത്തിന്റെ ധീര പുത്രനെ അവമതിക്കരുത്. ഇന്റർനെറ്റിൽ കാണുന്ന എല്ലാ സൈറ്റുകളും പ്രചരിപ്പിക്കുന്നത് സത്യമല്ല എന്നും പലപ്പോഴും അസത്യങ്ങളും അർദ്ധസത്യങ്ങളും ആണ് അവയെന്നും തിരിച്ചറിയുക. ക്രിസ്ത്യാനികളായ ഫ്രെഞ്ചുകാർക്ക് ആരാധന നിർവഹിക്കാൻ മൈസൂരിൽ ആദ്യത്തെ ചർച്ച് പണിതത് ടിപ്പു സുല്ത്താനാണ്. കേരളത്തിലെ ശൂദ്ര സ്ത്രീകൾക്ക് മുലക്കരം ഇല്ലാതെ തന്നെ മാറ് മറക്കാൻ അവകാശം നൽകിയത്‌ ടിപ്പുസുൽത്താനാണ്. കേരളത്തിൽ ആദ്യമായി ഭൂമി അളന്നു തിട്ടപ്പെടുത്തി യഥാർത്ഥ കർഷകർക്ക്‌ നൽകുകയും അവക്ക് നികുതി ഏർപ്പെടുത്തി ജന്മിമാരുടെ ക്രൂരതയിൽ നിന്നും അവരെ രക്ഷിച്ചതും ടിപ്പുസുൽത്താനാണ്. ദക്ഷിണ ഇന്ത്യയിലെ പ്രധാനപ്പെട്ട റോഡുകൾ നിർമ്മിച്ചത് ടിപ്പുസുൽത്താനാണ്. (കൂടുതൽ വിവരങ്ങൾക്ക് കാലിക്കറ്റ് യൂനിവേർസിറ്റി മുൻ വൈസ്‌ ചാൻസലർ കെ കെ എൻ കുറുപ്പ്‌ പുറത്തിറക്കിയ ഡോക്യുമെന്ററിയും മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകവും കാണുക.)
മലബാറിൽ മാത്രം 56 ക്ഷേത്രങ്ങൾക്ക് ടിപ്പു ഗ്രാൻഡ്‌ നൽകിയതിന്റെ രേഖകൾ ഇന്നും മലപ്പുറം കലക്ട്രേറ്റിൽ ഉണ്ട്. അദ്ദേഹത്തിൻറെ ശ്രീരംഗ പട്ടണത്തിലെ കൊട്ടാരം ഏതാണ്ട് ഇടിഞ്ഞുഇടിച്ചു നശിപ്പിച്ചുവെങ്കിലും തൊട്ടടുത്തുള്ള രംഗനാഥ സ്വാമി ക്ഷേത്രം ഇപ്പോഴും തല ഉയർത്തി തന്നെ നിൽക്കുന്നത് അവിടെ സന്ദർശിക്കുന ആർക്കും ഇപ്പോഴും കാണാനാവും. അദ്ദേഹം നമസകരിക്കാൻ അഞ്ചു നേരം പോയിരുന്ന പള്ളിയിലേക്ക്‌ ഉള്ള അത്ര ദൂരം പോലും ഈ ക്ഷേത്രത്തിലേക്ക്‌ ഇല്ല. കേരളത്തിൽ ജീർണവസ്ഥയിൽ ഉള്ള ഏതു ക്ഷേത്രവും പുനരുദ്ധാരണ പ്രവർത്തനം തുടങ്ങുന്നത്തിൻറെ ഭാഗം ആയി സംഘപരിവാർ ആദ്യം പ്രചരിപ്പിക്കുന്നത് ഇത് പണ്ട് ടിപ്പു തകർത്ത ക്ഷേത്രം ആണ് എന്ന പച്ച കള്ളം വിശ്വസികളുടെ മനസ്സിൽ പ്രതിഷ്ടിച്ചു കൊണ്ടാണു. ഇങ്ങനെ ക്ഷേത്രങ്ങൾക്ക്‌ പല ആനുകൂല്യങ്ങൾ നൽകുകയും മുഖ്യ ഉപദേഷ്ടാവ്‌ ആയി ഒരു ബ്രാഹമണനെ വച്ച് കൊണ്ട് ഇരിക്കുകയും സൈന്യത്തിൽ വരെ പ്രധാന സ്ഥാനങ്ങൾ ഹിന്ദു വിശ്വാസികൾക്ക്‌ നൽകുകയും ചെയ്ത, ക്ഷേത്ര വിശ്വാസികളോട് അടുത്ത ബന്ധം നിലനിറുത്തിയ ഒരാൾ അദ്ദേഹത്തിൻറെ തൊട്ടു കണ്മുപിൽ ഉള്ള ക്ഷേത്രങ്ങളെ ഒക്കെ നില നിറുത്തി ഇങ്ങു കേരളത്തിൽ വന്നു നാട് നീളെ ക്ഷേത്രം തകർക്കുകയായിരുന്നു എന്ന് പറഞ്ഞാൽ എന്ത് ചെയ്യും.
അദ്ദേഹത്തിൻറെ ആസ്ഥാനമായ മൈസൂരിൽ ഇപ്പോഴും മുസ്ലിം ജനസംഖ്യ 5% മാത്രം. അദ്ദേഹത്തിൻറെ ആസ്ഥാനത്ത്‌ പോലും നിരബന്ധ മത പരിവർത്തനാം നടന്നിട്ടില്ല എന്നതിൻറെ ജീവിക്കുന്ന തെളിവ്. മാറ് മറക്കാൻ കേരളത്തിൽ അധസ്ഥിത സ്ത്രീകൾക്ക് ഉണ്ടായിരുന്ന വിലക്ക് മതത്തിൻറെ പേരിൽ സഹിക്കാൻ ടിപ്പു തയ്യാറായില്ല. ഇത് ടിപ്പു മതം മാറ്റാൻ നടത്തുന്ന ശ്രമം ആയി സവർണ മാടമ്പിമാർ ചിത്രീകരിച്ചത മനസ്സിലാക്കാവുന്നതെയുള്ളൂ. കേരളത്തിൽ ജന്മിത്തം അവസാനിപ്പിച്ച്‌ മണ്ണിൻറെ മക്കൾക്ക വിയാർപ്പ്‌ ഒഴുക്കുന്ന ഭൂമി പതിച്ചു നൽകിയ ആദ്യത്തെ ഭൂപരിശ്കാരണം നടപ്പിലാക്കിയത്‌ ടിപ്പുവാണ്. പിന്നീട് ശ്രീരംഗ പട്ടണം യുദ്ധത്തിൽ ടിപ്പു പൊരുതി പോർക്കളത്തിൽ മരിച്ചു വീണതിനു ശേഷം ആണ് ബ്രിടീഷ്‌ അധികാരികൾ കേരളത്തിൽ ജന്മിത്തത്തെ പുനസ്ഥാപിച്ചത്‌. ഫ്യൂഡളിസത്തിൻറെ പ്രേതങ്ങൾക്ക് ടിപ്പു ഇന്നും "ഹിന്ദു" വിരുദ്ധൻ ആയതിൻറെ മറ്റൊരു പശ്ചാതലം ഇതാണ്.
ബ്രിടീഷ്‌ ഭരണത്തിൻറെ എംബെഡഡ് ചരിത്രകാരൻമാരെ എത്ര ഉദ്ദരിച്ചാലും മുകളിൽ ചൂണ്ടി കാണിച്ച ഇപ്പോഴും ജീവിക്കുന്ന തെളിവുകൾ നമുക്ക് അവഗണിക്കാൻ പറ്റില്ല.
അത് കൊണ്ടു ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി ഈ താൾ ആധികാരികമായി പുനക്രമീകരിക്കണമെന്നു അഭ്യർത്ഥിക്കുന്നു. ഒരു തരത്തിലുള്ള ആധികാരികതയും ഇല്ലാത്ത ലിങ്കുകളാണ് പല വിമർശനങ്ങൾക്കും തെളിവായി നൽകിയിരിക്കുന്നത്. അവ നീക്കം ചെയ്തു ഈ ധീര ദേശാഭിമാനിയുടെ ചരിത്രം രേഖപ്പെടുത്തി അദ്ധേഹത്തിന്റെ രക്ത സാക്ഷിത്വത്തിനു അഭിവാദ്യം അർപ്പിക്കാൻ നാം ബാധ്യസ്ഥരാണ്.
16:41, 9 മേയ് 2014 (UTC)
 
==ടിപ്പു സാമ്രാജ്യമോഹിയായ ഒരു മതാന്ധൻ മാത്രം ==
വാക്കുകളിൽ വെറുതെ ആവേശം തിരുകിയിട്ടു കാര്യമില്ല.ടിപ്പു മതാന്ധനായ ഒരു ഭരണാധികാരിയായിരുന്നു എന്നതിനു ധാരാളം അവലംബങ്ങളുണ്ട്.വെറുതെ സവർണതയൊന്നും അതിൽ തിരുകിയിട്ടു കാര്യമില്ല.ബലമായി മതപരിവർത്തനം നടത്തിയിട്ടില്ല എന്ന വാദവും അവാസ്തവമാണ്.കീഴടക്കുന്ന പ്രദേശത്തെ ആളുകളെ ക്രൂരമായി പീഡിപ്പിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തിയിരുന്ന ഒരു ഭരണാധികാരിയായി അദ്ദേഹത്തെ കണക്കാക്കുന്നതാവും ചരിത്രപരമായി കൂടുതൽ ശരി.സ്വന്തം നാട്ടിൽ മുസ്ലിം ജനസംഖ്യകുറവായതാകാം ടിപ്പു അവിടെ മതേതരനായി ചമയാൻ കാരണം.അതിക്രൂരനും സാമ്രാജ്യമോഹിയുമായിരുന്ന ടിപ്പുവിനെ ആദ്യത്തെ ദേശീയവാദിയും നീതിമാനായ ഭരണകർത്താവുമൊക്കെയായി ചിത്രീകരിക്കാനുള്ള ശ്രമത്തിനു പിന്നിൽ ചില സങ്കുചിത താല്പര്യങ്ങളാണുള്ളത്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1945908" എന്ന താളിൽനിന്ന് ശേഖരിച്ചത്