"ലോഡ് ഓഫ് ദ ഫ്ലൈസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,751 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
വിപുലീകരിക്കുന്നു. റെഫറൻസ് പതുക്കെ ചേർക്കാം.
(ചെ.) (Alfasst എന്ന ഉപയോക്താവ് Lord of the Flies എന്ന താൾ ലോഡ് ഓഫ് ദ ഫ്ലൈസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(വിപുലീകരിക്കുന്നു. റെഫറൻസ് പതുക്കെ ചേർക്കാം.)
സാഹിത്യ [[നൊബേൽ]] ജേതാവും, പ്രമുഖ ഇംഗ്ളീഷ് എഴുത്തുകാരനുമായ [[വില്യം ഗോൾഡിംഗ്]] എഴുതിയ ഒരു നോവലാണ് '''ലോർഡ് ഓഫ് ദി ഫ്ളൈസ്''''. 1954-ൽ എഴുതപ്പെട്ട ഈ പുസ്തകം ഒരു ഡിസ്ടോപ്പ്യൻ സമൂഹത്തിന്റെ കഥ പറയുന്നു. ആൾത്താമസമില്ലാത്ത ഒരു [[ദ്വീപ്|ദ്വീപിൽ]] അകപ്പെടുന്ന ഒരു കൂട്ടം [[ബ്രിട്ടീഷ്]] ആൺകുട്ടികൾ സ്വയം ഭരിക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് ഇതിന്റെ ഇതിവൃത്തം. മനുഷ്യരുടെ പ്രകൃതം, പൊതു നന്മ തുടങ്ങിയ വിഷയങ്ങളിൽ തികച്ചും വിവാദപരമാണ് ഈ നോവലിന്റെ കാഴ്ചപ്പാട്. ആർ.എം. ബാലന്റൈൻ എഴുതിയ [[ദി കോറൽ ഐലൻഡ്]] എന്ന പുസ്തകത്തിനുള്ള മറുപടിയായിരുന്നു ഇത്.
 
ലോഡ് ഓഫ് ദ ഫ്ലൈസ് ഗോൾഡിംഗിന്റെ ആദ്യ പുസ്തകം കൂടിയാണ്. തുടക്കത്തിൽ വലിയ ശ്രദ്ധ ആകർഷിക്കാതിരുന്ന നോവൽ 1960കൾ ആയപ്പോഴേക്കും വളരെ പ്രചാരം നേടി. പല സ്കൂളുകളും സർവകലാശാലകളും ഇത് നിർബന്ധിത വായനയാക്കി മാറ്റുകയും ചെയ്തു. ഈ നോവലിനെ ആധാരമാക്കി രണ്ട് ഇംഗ്ലീഷ് സിനിമകളും ഒരു ഫിലിപ്പിനോ സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.
 
2005-ൽ [[ടൈം മാസിക]] ഈ പുസ്തകത്തെ 1923 മുതൽ 2005 വരെയുള്ള 100 മികച്ച ഇംഗ്ലീഷ് നോവലുകളുടെ പട്ടികയിൽ പെടുത്തി. മോഡേൺ ലൈബ്രറി പുറത്തിറക്കിയ സമാന പട്ടികയിൽ ഈ നോവൽ 25-ആം സ്ഥാനത്താണ്.
 
==കഥാതന്തു==
 
ഒരു നൂക്ലിയർ യുദ്ധത്തിന്റെ കാലത്താണ് കഥ നടക്കുന്നത്. ആളുകളെ ഒഴിപ്പിക്കുന്നതിന്റെ ഇടയിൽ ഒരു ബ്രിട്ടീഷ് വിമാനം ആളൊഴിഞ്ഞ ഒരു [[പസഫിക് സമുദ്രം|പസഫിക് ദ്വീപിൽ]] തകർന്നു വീഴുന്നു. ഏകദേശം 6 മുതൽ 12 വരെയുള്ള ആൺകുട്ടികൾ മാത്രമാണ് രക്ഷ പെട്ടവർ. ഇവരിൽ റാൽഫ്, പിഗ്ഗി എന്നു വിളിക്കപ്പെടുന്ന മറ്റൊരു കുട്ടി ഇവർ മുൻകൈ എടുത്ത് എല്ലാവരെയും വിളിച്ചുകൂട്ടൂന്നു. റാൽഫിനെ 'ചീഫ്' ആയി തിരഞ്ഞെടുത്ത കുട്ടികൾ പിന്നീട് റാൽഫിന്റെ നേതൃത്വത്തിൽ ദ്വീപിൽ ഒരു തീ കത്തിച്ച് രക്ഷപ്പെടാൻ ശ്രമിക്കണമെന്നു തീരുമാനിക്കുന്നു. ഭക്ഷണത്തിനായി വേട്ടയാടാൻ നിയോഗിക്കപ്പെടുന്നവരാണു റാൽഫ്, ഒരു കൊയർ സംഘത്തിന്റെ നേതാവായ ജാക്ക്, പിന്നെ സൈമൺ എന്നിവർ. പെട്ടെന്നു തന്നെ കുട്ടികളുടെ ലോകത്തിന്റെ താളം തെറ്റുകയാണു പിന്നീട് സംഭവിക്കുന്നത്. റാൽഫിന്റെ നേതൃത്വത്തെ ജാക്ക് ചോദ്യം ചെയ്യുകയും, സംഘത്തെ പിളർത്തുകയും ചെയ്യുന്നു. കാട്ടിൽ താമസിക്കുന്ന ഒരു ഭീകരജീവി കുട്ടികൾക്കൊരു പേടിസ്വപ്നമാവുന്നു. ഒരു മരിച്ചു പോയ പൈലറ്റിന്റെ കാറ്റിൽ ഇളകുന്ന പാരച്ചൂട്ടോടുകൂടിയ ശവശരീരമാണ് ഭീകരജീവി എന്നു കണ്ടൂപിടിക്കുന്ന സൈമൺ അതു മറ്റ് കുട്ടികളെ അറിയിക്കുന്നതിനു മുൻപു തന്നെ കുട്ടികളുടെ കൈയ്യാൽ മരിക്കുകയാണ്. കുട്ടികൾ ഭക്ഷണത്തിനായി കൊന്ന ഒരു പന്നിയുടെ തലയിൽ ഈച്ചകൾ കൂടിയിരുന്നതു കണ്ട് സൈമൺ കാണുന്ന ഒരു സ്വപ്നദർശനത്തിൽ നിന്നാണു 'ലോഡ് ഓഫ് ദ ഫ്ലൈസ്' എന്ന പേരു പുസ്തകത്തിനു ലഭിക്കുന്നത്. ജാക്കിന്റെ നേതൃത്വത്തിൽ കുട്ടികൾ ഒരു കാടൻ ഗോത്രം പോലെയായി മാറുന്നു. കുട്ടികളെ തിരികെ കൊണ്ട് വരാൻ ശ്രമിക്കുന്ന റാൽഫും പിഗ്ഗിയും ആക്രമിക്കപ്പെടുകയും പിഗ്ഗി കൊല്ലപ്പെടുകയും ചെയ്യുന്നു. റാൽഫ് രക്ഷപെടുന്നത് കരയിലടുത്ത ഒരു കപ്പലിലെ ഓഫിസർ കുട്ടികളെ തഥാസമയത്ത് കണ്ടതു കൊണ്ടാണ്.
 
==പ്രതീകാത്മകത==
 
ലോഡ് ഓഫ് ദ ഫ്ലൈസിലെ കഥാപാത്രങ്ങൾ പലപ്പോഴും സമൂഹത്തിന്റെ പ്രതീകങ്ങളായിട്ടാണു ചിത്രീകരിക്കപ്പെടുന്നത്.
44

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1945826" എന്ന താളിൽനിന്ന് ശേഖരിച്ചത്