"ചെമ്പല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
'കേരളത്തിൽ കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യം ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
കേരളത്തിൽ കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യം ആണ് കരികണ്ണി.
{{prettyurl|Climbing gourami}}
{{Taxobox
| name = ചെമ്പല്ലി
| status = DD
| status_system = iucn3.1
| image = AnabasScandens.png
| image_caption = ''Anabas testudineus''
| regnum = [[Animalia]]
| phylum = [[Chordata]]
| classis = [[Actinopterygii]]
| ordo = [[Perciformes]]
| familia = [[Anabantidae]]
| genus = ''[[Anabas]]''
| species = '''''A. testudineus'''''
| binomial = ''Anabas testudineus''
| binomial_authority = ([[Marcus Elieser Bloch|Bloch]], 1792)
| synonyms =
* ''Anabas elongatus'' Reuvens, 1895
* ''Anabas macrocephalus'' [[Pieter Bleeker|Bleeker]], 1854
* ''Anabas microcephalus'' [[Pieter Bleeker|Bleeker]], 1857
* ''Anabas scandens'' (Daldorff, 1797)
* ''Anabas spinosus'' [[John Edward Gray|Gray]], 1834
* ''Anabas trifoliatus'' [[Johann Jakob Kaup|Kaup]], 1860
* ''Anabas variegatus'' [[Pieter Bleeker|Bleeker]], 1851
}}
[[കേരളം|കേരളത്തിൽ]] കാണപ്പെടുന്ന ഒരു [[മത്സ്യം|ശുദ്ധജലമത്സ്യമാണ്]] '''ചെമ്പല്ലി''' <ref>[http://www.metrovaartha.com/2009/09/26080647/fish.html മെട്രോ വാർത്ത]</ref><ref>[http://www.madikaipanchayat.in/inner.php?p=2 മടിക്കൽ പഞ്ചായത്ത്]</ref>(ശാസ്ത്രനാമം: Anabas testudineus). '''കല്ലട''', '''കല്ലത്തി''', '''കറൂപ്പ്''', '''കല്ലെടമുട്ടി''', '''കല്ലേമുട്ടി''', '''കരട്ടി''', '''കൈതമുള്ളൻ''', '''അണ്ടികള്ളി''', '''കല്ലേരീ''', '''കല്ലുരുട്ടി''', '''ചോവനെ കൊല്ലി''', '''കൈതക്കോര''' തുടങ്ങിയ പേരുകളും പ്രാദേശികമായി ഉപയോഗിക്കപ്പെടാറുണ്ട്. [[ഏഷ്യ|ഏഷ്യയിൽ]] ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലെ ശുദ്ധജല ജലാശയങ്ങളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരിനമാണിത്. ഏഷ്യയിലെമ്പാടുമായി 36 സഹോദര ഉപജാതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
 
== പ്രത്യേകതകൾ ==
ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. കേരളത്തിൽ കണ്ടുവരുന്ന ചെമ്പല്ലികൾക്ക് ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കുന്നതായി അനുഭവപ്പെടുമെങ്കിലും, അപകടമെന്നു തോന്നുന്ന അവസരത്തിൽ അതിവേഗം വെട്ടി മാറാൻ കഴിവുണ്ട്. ഭക്ഷണയോഗ്യമായ എന്തും ഭക്ഷിക്കുമെന്നതിനാൽ ശുദ്ധീകാരിയായി പ്രവർത്തിക്കുന്നു. തീർത്തും ജലംകുറഞ്ഞ അവസരങ്ങളിലും ഈർപ്പത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ജീവൻനിലനിർത്താനുള്ള ശേഷിയുണ്ട്. കരയിൽ ചെറിയദൂരങ്ങളൊക്കെ ഇഴഞ്ഞ് നീങ്ങാനും ഇവയ്ക്ക് കഴിവുണ്ട്. അര മീറ്റർ വരെ ഉയരത്തിൽ ചാടുകയും ചെയ്യും.
 
== ചിത്രശാല ==
 
<gallery>
File:Anabas_testudineus_-_കല്ലട_-_1.JPG|കല്ലട - വശം
File:Anabas_testudineus_-_കല്ലട_-_2.JPG|കല്ലട - മുകൾ ഭാഗം
 
</gallery>
 
== വിതരണം ==
ഏഷ്യൻ ഭൂഖണ്ഡത്തിലെ ഇന്ത്യതൊട്ട് ചൈനയടക്കം [[വോലസ് രേഖ]](Wallace Line) വരെയുള്ള പ്രദേശങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണപ്പെടുന്നത്. അക്വേറിയങ്ങളിൽ വളർത്തുമീനായും കാണപ്പെടാറുണ്ട്.
 
== ശരീരപ്രകൃതി ==
കടുപ്പമുള്ള ചാണകപ്പച്ചനിറമാണ് കരിപ്പിടിയ്ക്ക്. കുഞ്ഞായിരിക്കുമ്പോൾ ഇളം പച്ചനിറത്തിലായിരിക്കും. കട്ടിയുള്ള ചെതുമ്പലുകളോടു കൂടിയ കരിപ്പിടിയുടെ ദേഹത്തിന്റെ മുകൾ ഭാഗത്തും താഴെയും നിറയെ കൂർത്ത മുള്ളുകൾ കാണപ്പെടുന്നു.25 സെന്റിമീറ്ററാണ് ശരാശരി വലിപ്പം.
 
== ആവാസവ്യവസ്ഥ ==
വിപരീത സാഹചര്യങ്ങളിലും ജീവിക്കുന്ന മത്സ്യമാണ് കരിപ്പിടി. വെള്ളമില്ലാതെ മണിക്കൂറുകളോളം ഇവയ്ക്ക് ജീവിയ്ക്കാനാകും.വെള്ളം വറ്റാറായ കുളങ്ങളിലേയും തോടുകളിലേയും ചെളിമാത്രമുള്ള അവസ്ഥയിൽ ഇവ ആഴ്ചകളോളം നിലനിൽക്കുന്നു. അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് ശ്വസിക്കാനുള്ള (Accessory air-breathing organ) ഉള്ള ഒരു മത്സ്യമാണിത്<ref>http://www.fishbase.org/summary/Anabas-testudineus.html</ref>. പുല്ലിനിടയിലൂടെ ഇഴഞ്ഞ് നീങ്ങാൻ ഇതിനു പ്രത്യേക കഴിവുണ്ട്.
 
== അവലംബം ==
<references/>
 
== പുറത്തേയ്ക്കുള്ള കണ്ണി ==
* http://kerala-nadu.blogspot.in/2009/06/anabas-testudineus-climbing-perch.html
 
[[വർഗ്ഗം:ശുദ്ധജല മത്സ്യങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ മത്സ്യങ്ങൾ]]
"https://ml.wikipedia.org/wiki/ചെമ്പല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്