"പോൾ സെസ്സാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

222 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
===സെസാൻ എന്ന കലാകാരൻ===
പാരിസിൽ വെച്ച് പ്രശസ്ത ഇമ്പ്രെഷനിസ്റ്റ് കലാകാരനായ [[കാമിയെ പിസ്സാരോ]]യെ (Camille Pissaro) കണ്ടുമുട്ടിയ സെസാൻ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയുണ്ടായി. പിസ്സാരോ ചെറുപ്പക്കാരനായിരുന്ന സെസാന്റെ കലാശൈലി രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. പിന്നീട് ഇവരുടെ സൌഹൃദം വളരുകയും ഇവർ തമ്മിലുള്ള ബന്ധം തുല്യരെന്ന നിലയിലാവുകയും ചെയ്തു.
 
[[File:Cézanne, Paul - Still Life with a Curtain.jpg|thumb|''Still Life with a Curtain'' (1895) illustrates Cézanne's increasing trend towards terse compression of forms and dynamic tension between geometric figures.]]
 
സെസാന്റെ ആദ്യകാല സൃഷ്ടികൾ പ്രകൃതി ദൃശ്യങ്ങളായിരുന്നു. ഭാവനയിൽ നിന്ന് വരച്ച പല പ്രകൃതിദൃശ്യങ്ങളും ഈ കാലത്ത് സെസാന്റെ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. പിന്നീട് പ്രകൃതിയിൽ നിന്ന് നേരിട്ട് വരയ്ക്കാൻ ഇഷ്ടപ്പെട്ട സെസാൻ ഒരു ലളിതമായ ചിത്രരചനാരീതി രൂപപ്പെടുത്തി. ഒരു ആർക്കിടെക്ചരൽ ശൈലി സെസാന്റെ പിന്നീടുള്ള ചിത്രങ്ങളിൽ കാണാം. കാണുന്ന കാര്യങ്ങളെ തനിക്കു കഴിയാവുന്ന രീതിയിൽ ഏറ്റവും ആധികാരികമായി രചിക്കുക എന്നാ ഒരു പ്രത്യയശാസ്ത്രമാണ് സെസാൻ വെച്ചു പുലർത്തിയത്‌. ഇതിനായി രൂപങ്ങൾ, നിറത്തിന്റെ പല പ്രതലങ്ങൾ എന്നിങ്ങനെ തന്റെ രചനകൾക്ക് സെസാൻ ഒരു ഘടന സൃഷ്ടിച്ചു. ഇമ്പ്രെഷനിസത്തിനെ മ്യൂസിയങ്ങളിൽ ഉള്ള ചിത്രങ്ങളെപ്പോലെ എക്കാലത്തും നിലനിൽക്കുന്നതാക്കി മാറ്റുക എന്നുള്ളതാക്കി മാറ്റുക എന്നതാണ് തന്റെ ലക്‌ഷ്യം എന്ന് സെസാൻ പറഞ്ഞിട്ടുണ്ട്. <ref>Paul Cézanne, Letters, edited by John Rewald, 1984.</ref>
44

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1945647" എന്ന താളിൽനിന്ന് ശേഖരിച്ചത്