"പോൾ സെസ്സാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,394 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
 
സെസാന്റെ ആദ്യകാല സൃഷ്ടികൾ പ്രകൃതി ദൃശ്യങ്ങളായിരുന്നു. ഭാവനയിൽ നിന്ന് വരച്ച പല പ്രകൃതിദൃശ്യങ്ങളും ഈ കാലത്ത് സെസാന്റെ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. പിന്നീട് പ്രകൃതിയിൽ നിന്ന് നേരിട്ട് വരയ്ക്കാൻ ഇഷ്ടപ്പെട്ട സെസാൻ ഒരു ലളിതമായ ചിത്രരചനാരീതി രൂപപ്പെടുത്തി. ഒരു ആർക്കിടെക്ചരൽ ശൈലി സെസാന്റെ പിന്നീടുള്ള ചിത്രങ്ങളിൽ കാണാം. കാണുന്ന കാര്യങ്ങളെ തനിക്കു കഴിയാവുന്ന രീതിയിൽ ഏറ്റവും ആധികാരികമായി രചിക്കുക എന്നാ ഒരു പ്രത്യയശാസ്ത്രമാണ് സെസാൻ വെച്ചു പുലർത്തിയത്‌. ഇതിനായി രൂപങ്ങൾ, നിറത്തിന്റെ പല പ്രതലങ്ങൾ എന്നിങ്ങനെ തന്റെ രചനകൾക്ക് സെസാൻ ഒരു ഘടന സൃഷ്ടിച്ചു. ഇമ്പ്രെഷനിസത്തിനെ മ്യൂസിയങ്ങളിൽ ഉള്ള ചിത്രങ്ങളെപ്പോലെ എക്കാലത്തും നിലനിൽക്കുന്നതാക്കി മാറ്റുക എന്നുള്ളതാക്കി മാറ്റുക എന്നതാണ് തന്റെ ലക്‌ഷ്യം എന്ന് സെസാൻ പറഞ്ഞിട്ടുണ്ട്. <ref>Paul Cézanne, Letters, edited by John Rewald, 1984.</ref>
 
പ്രകൃതിയിൽ കാണുന്ന രൂപങ്ങളെ അതിന്റെ ജോമെറ്റ്രിക് ഘടകങ്ങളായി വേര്തിരിക്കുന്ന ഒരു രചനാരീതിയാണ് സെസാൻ അവലംബിച്ചത്. ഉദാഹരണത്തിന് ഒരു മരത്തടി ഒരു സിലിണ്ടരായും ആപ്പിൾ ഒരു ഗോളമായും കാണാം. സെസാന്റെ ചിത്രങ്ങൾ മുൻപ് രചിക്കപ്പെട്ട ചിത്രങ്ങളിൽ നിന്ന് വ്യതസ്തമായ വീക്ഷണങ്ങളും (perspective) സൌന്ദര്യബോധവും ഉള്ളവയാണ്. അവയ്ക്ക് ഒരു പ്രത്യേക ആഴം (depth) ഉള്ളതായി കാഴ്ചക്കാരന് തോന്നാം. സെസാന്റെ ഈ വ്യത്യസ്ത ശൈലി കാഴ്ച പ്രശ്നങ്ങൾ കൊണ്ടാകാം എന്ന ഒരു വാദവുമുണ്ട്. <ref>Joris-Karl Huysmans, “Trois peintres: Cézanne, Tissot, Wagner,” ''La Cravache'', August 4, 1888.</ref> <ref>Hans Sedlmayr, ''Art in Crisis: The Lost Center'', London, 1957. (original German 1948)</ref>
 
== അവലംബം ==
44

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1945646" എന്ന താളിൽനിന്ന് ശേഖരിച്ചത്