"അമൂർത്തകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

55 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.) (56 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q128115 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
== രീതികൾ ==
 
ബെൻ നിക്കൾസൺ എന്ന ബ്രിട്ടിഷ് കലാകാരൻ, ഭാരതത്തിൽ ചണ്ഡിഗഢ് സംവിധാനം ചെയ്ത ലെ കോർബൂസിയെ, അമേരിക്കൻ കലാകാരനായ [[ജാക്സൺ പൊള്ളോക്ക്| ജാക്സൺ പൊള്ളോക്]] മുതലായ പേരുകളും അമൂർത്തകലയുടെ ചരിത്രത്തിൽ ഉയർന്നു നിൽക്കുന്നവയാണ്. പൊള്ളോക് വലിയ കാൻവാസുകളിൽ ചായത്തുള്ളികൾ തെറിപ്പിച്ച് വർണാങ്കിത തലങ്ങൾ രചിക്കുന്നു. ഈ രീതിയെ 'ആക്ഷൻ പെയിന്റിങ്' എന്നു വിളിക്കാറുണ്ട്. 'ഡിസ്റ്റിജൽ', 'താക്കിസ്മെ', 'പ്യൂരിസം' മുതലായ ഉപപ്രസ്ഥാനങ്ങളും അമൂർത്തകലയുടെ വകഭേദങ്ങളാണ്.
 
ശില്പകലയിലും ഈ പ്രവണത പ്രകടമാണ്. ലോഹം, കല്ല്, സിമന്റ് മുതലായ മാധ്യമങ്ങളിൽ കലാകാരൻമാർ ക്ഷേത്രഗണിതാത്മകമായ ത്രിമാനരൂപങ്ങൾ രചിക്കുന്നു. മാധ്യമത്തിന്റെ അസംസ്കൃതരൂപത്തെ അടിസ്ഥാനമാക്കി അവയെ കടഞ്ഞും കൊത്തിയും രൂപങ്ങൾ നിർമിക്കുന്നവരുണ്ട്. പ്രകൃതിയിലെ ഏതെങ്കിലും ജൈവകങ്ങളെ ഇവയ്ക്ക് അനുസ്മരിപ്പിക്കാമെങ്കിലും യഥാർഥത്തിൽ ഇവ ഒന്നിനേയും പ്രതിനിധാനം ചെയ്യുന്നില്ല. ഹാൻസ് ആർപ്, ഹെന്റിമൂർ, ബാർബറാ ഹെപ്വർത്ത്, ബ്രാൻകുശി മുതലായ ശില്പികൾ ഈ ജൈവരൂപതത്ത്വത്തെ പിൻതുടരുന്നു. അനലംകൃതങ്ങളും വെടിപ്പുള്ളവയുമായ ഈ രൂപങ്ങൾ ആധുനിക വാസ്തുശില്പത്തിൽ ഗണ്യമായ സ്വാധീനത ചെലുത്തുന്നു.
44

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1945386" എന്ന താളിൽനിന്ന് ശേഖരിച്ചത്