"മനാഗ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 75:
|footnotes =
}}
 
 
''' മനാഗ്വ''' നിക്കരാഗ്വയുടെ തലസ്ഥാന നഗരമാണ്. ജനസംഖ്യയിലും വിസ്തൃതിയിലും നിക്കരാഗ്വയിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. മാനാഗ്വാ തടാകത്തിന്റെ തെക്ക് പടിഞ്ഞാറൻ കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1852 ൽ ഈ നഗരം ദേശീയ തലസ്ഥാനം ആയി പ്രഖ്യാപിക്കപ്പെട്ടു . ഗ്വാട്ടിമാല സിറ്റി കഴിഞ്ഞാൽ മധ്യ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ ഉള്ള നഗരമാണ് മനാഗ്വ.
 
1819 ഇൽ രൂപീകരിച്ച ഈ നഗരത്തിന്റെ മുഴുവൻ പേര് "ലീൽ വിയ ഡി സാന്റിയാഗോ ഡി മനാഗ്വ " എന്നാണു. ( Leal Villa de Santiago de Managua ) . ആദ്യകാലത്ത് ഒരു ഉൾനാടൻ മത്സ്യ ബന്ധന നഗരം എന്ന രീതിയിലാണ് രൂപീകരണം നടന്നത്. 1824 ൽ , മധ്യ അമേരിക്കൻ രാജ്യങ്ങൾ സ്പെയിനിൽ നിന്നും സ്വതന്ത്രം ആയതോടെ , ഇവിടം രാജ്യ തലസ്ഥാനം ആക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഒരു ഭ്രംശ മേഖലയിൽ ആണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അതിനാൽ അൻപതു വർഷത്തിൽ ഒരിക്കൽ എങ്കിലും ശക്തമായ ഭൂചലനങ്ങൾ ഇവിടെ ഉണ്ടാകും എന്ന് ഭൂകമ്പ വിജ്ഞാന വിദഗ്ദ്ധർ മുന്നറിയിപ്പ് തരുന്നു. <ref name="Euraque, Dario A 2009">Euraque, Dario A. "Managua." World Book Advanced. World Book, 2009. Web. 16 Nov. 2009.</ref> ഈ നഗരത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് കച്ചവടം തന്നെയാണ്.കാപ്പി , പരുത്തി തുടങ്ങിയ കാര്ഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യപ്പെടുന്നു. ബിയർ ,കാപ്പി,തീപ്പെട്ടികൾ,വസ്ത്രങ്ങൾ,ഷൂ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ഉത്പാദന വസ്തുക്കൾ . <ref name="Euraque, Dario A 2009">Euraque, Dario A. "Managua." World Book Advanced. World Book, 2009. Web. 16 Nov. 2009.</ref> അഗസ്തോ സി സാൻ ദിനോ എന്നാണ് ഇവിടത്തെ അന്തർ ദേശീയ വിമാനത്താവളം അറിയപ്പെടുന്നത്.
 
==നിരുക്തം==
തദ്ദേശീയമായ "നഹ്വാട്ടിൽ ( Nahuatl ) " ഭാഷയിലെ മാനാ-ആഹ്വാക് ( Mana-ahuac ) എന്ന വാക്കിൽ നിന്നാണ് മനാഗ്വ എന്ന വാക്ക് ഉണ്ടായത്. ജലത്തിന് സമീപം ഉള്ളത് , ജലത്താൽ ചുറ്റപ്പെട്ടത് എന്നാണു ഈ വാക്കിന്റെ അർത്ഥം . <ref name="LP"/>
 
 
==ചരിത്രം==
6000 വർഷങ്ങൾക്കു മുൻപ് നിക്കരാഗ്വയിൽ പാലിയോ-ഇന്ത്യൻസ് ആയിരുന്നു താമസിച്ചിരുന്നത്. <ref>{{cite news | title=Ancient footprints of Acahualinca | url =http://www.vianica.com/activity/36/ancient-footprints-of-acahualinca |work=ViaNica | accessdate = 2007-06-29 |language=}}</ref>മനാഗ്വാ തടാകത്തിനു സമീപത്ത് 2100 വർഷം പഴക്കമുള്ള മനുഷ്യരുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. അഗ്നിപർവ്വത സ്ഫോടനം നടന്ന മണ്ണിലാണ് കാൽപ്പാടുകൾ പതിഞ്ഞിരുന്നത്. <ref name="SchminckeOthers2009">Schmincke, H.-U., S. Kutterolf, W. Perez, J. Rausch J, A. Freundt, and W. Strauch, 2008, [http://www.springerlink.com/content/f6t36212067t8236/ ''Walking through volcanic mud: the 2,100-year-old Acahualinca footprints (Nicaragua). I Stratigraphy, lithology, volcanology and age of the Acahualinca section.''] Bulletin of Volcanology. v. 51, no. 5, p. 479-493. {{doi|10.1007/s00445-008-0235-9}}</ref>
"https://ml.wikipedia.org/wiki/മനാഗ്വ" എന്ന താളിൽനിന്ന് ശേഖരിച്ചത്