"പൂക്കാട്ടിക്കര കാരമുക്ക് ശിവ-വിഷ്ണു-ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
(തിരുത്ത്)
പൂക്കാട്ടിക്കര ശിവക്ഷേത്രവും കാരമുക്ക്‌ ഭഗവതിക്ഷേത്രവും ചേർന്നതാണിത്. രണ്ടേക്കർ വരുന്ന കാരമുക്ക് കുളത്തിന്റെ കരയിലാണ് ഈ ക്ഷേത്രം. കാർത്ത്യായനി ഭഗവതിയും സഹോദരൻ കൃഷ്ണനുമാണ് കാരമുക്ക് ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. ശിവനും ഇടമ്പിരി ഗണപതിയും നന്ദിയുമാണ് പൂക്കാട്ടിക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. ഇവിടെ രണ്ടു വലിയ വട്ടശ്രീകോവിലുകളും ഒരു ചെറിയ വട്ടശ്രീകോവിലുമുണ്ട്, കൂടാതെ രണ്ടു വലിയ ബലിക്കല്ലുകളും ഒരു ചെരിയ ബലിക്കല്ലുമുണ്ട്.
 
പരശുരാമൻ പ്രതിഷ്ഠ നടത്തിപ്പോയ ഈ ക്ഷേത്രത്തിലെ മറ്റു പ്രവർത്തികൾ ചെയ്തത് ഖര മഹർഷിയായിരുന്നു. ഖരമുക്കാണ് കാരമുക്കായതെന്നും പറയുന്നു.<ref>പേജ് 2, മാതൃഭൂമി നഗരം സപ്ലിമെന്റ്, മേയ്8,2014</ref>
 
ശൂർപ്പണഖയെ അംഗഭംഗം വരുത്തിയ ലക്ഷ്മണനുമായി ശുർപ്പണഖയുടെ അർദ്ധ സഹോദരൻ ഘരൻ ഇവിടെ വച്ച് വളരെ കാലം യുദ്ധം ചെയ്തിട്ടുണ്ട്. ധാരളം മുറിവുമായി ഖരൻ ഇവിടത്തെ കുളത്തിൽ അഭയം പ്രാപിച്ചുവത്രെ.<ref>പേജ് 2, മാതൃഭൂമി നഗരം സപ്ലിമെന്റ്, മേയ്8,2014</ref>
 
[[തൃശ്ശൂർ പൂരം]] കൂടാതെ ശിവരാത്രി, അഷ്ടമിരോഹിണി, തിരുവാതിര, കുചേലദിനം, ഗണേശചതുർഥി, കാർത്തിക എന്നിവയും ആഘോഷിക്കുന്നു.
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1945326" എന്ന താളിൽനിന്ന് ശേഖരിച്ചത്