"അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തിരുത്ത്
വരി 1:
[[തൃശ്ശൂർ]] നഗരപരിധിക്കകത്ത് അയ്യന്തോൾ ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് '''അയ്യന്തോൾ ശ്രീ കാർത്ത്യായനീദേവിക്ഷേത്രം'''. വൈഷ്ണവാംശഭൂതനായ പരശുരാമൻ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിത്. കാർത്ത്യായനി ദേവിയാണ് പ്രതിഷ്ഠ. കുമാരനല്ലൂരിലേതുപോലെ അഞ്ജനകല്ലുകൊണ്ടാണ് ഇവിടുത്തെ പ്രതിഷ്ഠ. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന് നാലുകൈകളുണ്ട്. ശംഖ്, ചക്രം, പദ്മങ്ങൾ എന്നിവയാണ് ദേവിയുടെ കൈയിലുള്ളത്.<ref name="vns1">പേജ് 2, മാതൃഭൂമി നഗരം സപ്ലിമെന്റ്, മേയ്8,2014</ref>കിഴക്കോട്ടാണ് ദർശനം. ഇത് പഞ്ചലോഹം കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ദർശനവശമായ കിഴക്ക് ചെറിയ നടപ്പുരയും ഗോപുരവുമുണ്ട്. ഗണപതി മാത്രമാണ് ഉപപ്രതിഷ്ഠ.
 
കൃഷ്ണനാണേന്നു കരുതി കംസൻ കാലിൽ പിടിച്ച് കല്ലിൽ അടിക്കാൻ ഒരുങ്ങിയപ്പോൾ പറന്നുയർന്ന ദേവി ഇറങ്ങിയതിവിടെയാണെന്നു പറയുന്നു. കംസന്റെ തോൾഭാഗത്തെത്തിയപ്പോഴാണ് ദേവി പറന്നുയർന്നതെന്ന് പറയപ്പെടുന്നു. അതിനാൽ അപ്പോൾ കംസൻ 'അയ്യോ എന്റെ തോളേ!' എന്നുപറഞ്ഞു നിലവിളിച്ചുവെന്നും അതാണ് പിന്നീട് ലോപിച്ച് അയ്യന്തോളായതെന്നും പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/അയ്യന്തോൾ_കാർത്ത്യായനി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്