"കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Kerala backwaters}}
[[File:House Boat DSW.jpg|thumb|A house Boat View from Vambanad Lake]]
[[ചിത്രം:Backwaters.png|thumb|200px|കേരളത്തിലെ കായലുകളൂടെ മാപ്]]
 
[[കടൽ|കടലിൽ]] നിന്ന് ഉൽഭവിച്ച് കടലിൽ തന്നെ ചെന്നു ചേരുന്ന [[ജലം|ജലപാതകളാണ്]] '''കായലുകൾ'''. കാ‍യലിലെ ജലത്തിന് [[ഉപ്പ്|ഉപ്പുരസം]] കൂടുതലായിരിക്കും. അതുപോലെ തന്നെ [[നദി|നദികളെ]] അപേക്ഷിച്ച് കായലുകൾക്ക് ഒഴുക്കും കുറവായിരിക്കും. [[മത്സ്യം|മത്സ്യബന്ധനത്തിനും]] ജലഗതാഗതത്തിനും അനുയോജ്യമാണ് കായലുകൾ. കായലുകളെ തമ്മിൽ ബന്ധിപ്പിച്ച് [[കനാൽ|കനാലുകൾ]] നിർമ്മിക്കുന്നത് സാധാരണമാണ്. ഇത് ഒരു ചെലവുകുറഞ്ഞ ഉൾനാടൻ ജലഗതാഗത മാർഗ്ഗമാണ്. കടൽ നിരപ്പിനോട് ചേർന്നു കിടക്കുന്ന ഭൂപ്രകൃതി ഉള്ള പല പ്രദേശങ്ങളിലും കായലുകൾ വാണിജ്യ വ്യവസ്ഥയിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. കായലുകൾ പലപ്പോഴും വിനോദസഞ്ചാരത്തിലും പ്രധാന പങ്കുവഹിക്കുന്നു.
Line 7 ⟶ 6:
കടലും കായലുമായി ബന്ധപ്പെടുന്ന ഭാഗമാണ് [[പൊഴി]]യും അഴിയും. സാധാരണയായി പൊഴിമുഖത്ത് ഒരു മൺ‌തിട്ട ഉണ്ടാവാറുണ്ട്.
 
== ചിത്രശാല ==
==കേരളത്തിലെ കായലുകൾ==
കേരളത്തിൽ വലുതും ചെറുതുമായി 34 കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.
[[നീണ്ടകര]], [[കൊച്ചി]], [[കൊടുങ്ങല്ലൂർ]], [[ചേറ്റുവ]], [[അഴീക്കൽ]]([[വളപട്ടണം]]) തുടങ്ങിയവയാണ്‌ കേരളത്തിലെ അഴികൾ<ref name="ആർ.സി. സുരേഷ്കുമാർ">ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55. </ref>. കായലിൽ നിന്ന് കടലിലേക്ക് സ്ഥിരമയുള്ള കവാടങ്ങളെ അഴിമുഖങ്ങളെന്നും താൽക്കാലികമായുള്ളവയെ പൊഴിമുഖങ്ങളെന്നും പറയുന്നു.<ref name="അജിത്">അജിത് ചെറുവള്ളി, മാതൃഭൂമി ദിനപത്രം പേജ് 15 ഒക്ടോബർ25, 2011</ref>
 
കേരളത്തിലെ കായലുകളിൽ 7 എണ്ണം ഉൾനാടൻ ജലാശയങ്ങളാണ്. 448 കിലോമീറ്റർ നീളമുള്ള ഉൾനാടൻ ജലഗതാഗതമാർഗ്ഗം കായലുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. കേരലത്തിലെ പല നദികളും വന്നുചേരുന്നത് ഈ കായലുകളിലാണ്. കേരളത്തിലെ മിക്ക കായലുകളിളിലും 24 മണിക്കൂറിനുള്ളിൽ രണ്ട് പ്രാവശ്യം വീതം [[വേലിയേറ്റം|വേലിയേറ്റവും]] [[വേലിയിറക്കം|വേലിയിറക്കവും]] അനുഭവപ്പെടുന്നു<ref name="ആർ.സി. സുരേഷ്കുമാർ"/>.
[[File:A_boatman_in_Kerala_(1921).jpg|thumb|മലബാറിൽ വള്ളമൂന്നുന്ന തോണിക്കാരൻ: 1921നും 1940നും ഇടയിൽ മദ്രാസിലെ ക്ലൈൻ & പെരൈൽ സ്റ്റുഡിയോയ്ക്കു വേണ്ടി എടുത്ത ഫോട്ടോ]]
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കായൽ [[കാസർഗോഡ് ജില്ല|കാസർഗോഡ് ജിലയിലെ]] [[ഉപ്പള കായൽ|ഉപ്പള കായലാണ്‌]]. കാസർഗോഡ്, [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലകളിലെ]] പ്രധാന കായലുകളാണ്‌ [[കുമ്പള കായൽ|കുമ്പള]], [[കൽനാട് കായൽ|കൽനാട്]], [[ബേക്കൽ കായൽ|ബേക്കൽ]], [[ചിത്താരി കായൽ|ചിത്താരി]], [[കവ്വായി കായൽ|കവ്വായി]] എന്നിവ. ഇവയിൽ ആദ്യത്തെ നാല് കായലുകൾ നദീമുഖങ്ങൾ വികസിച്ചുണ്ടായവയാണ്‌. കവ്വായി കായൽ കടലോരത്തിനു മാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നു. [[പെരുവമ്പ നദി|പെരുവമ്പ]], [[കവ്വായി നദി|കവ്വായി]], [[രാമപുരം നദി|രാമപുരം]] എന്നീ നദികൾ ഈ കായലിലാണ്‌ പതിക്കുന്നത്. മാടക്കൽ, എടേലക്കാട്, വടക്കേക്കാട് തുടങ്ങിയ തുരുത്തുകൾ ഈ കായലിൽ സ്ഥിതിചെയ്യുന്നവയാണ്‌. മനുഷ്യ നിർമ്മിതമായ [[സുൽത്താൻ തോട്]] കവ്വായി കായലിനേയും [[വളപട്ടണം പുഴ|വളപട്ടണം പുഴയേയും]] തമ്മിൽ ബന്ധിപ്പിക്കുന്നു<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
<!--
ഉത്തരകേരളത്തിലെ മറ്റ് രണ്ട് പ്രധാന കായലുകളാണ്‌ [[വെള്ളിയങ്കോട് കായൽ|വെള്ളിയങ്കോട് കായലും]], [[ചാവക്കാട് കായൽ|ചാവക്കാട് കായലും]]. [[പൊന്നാനി കായൽ]] ഈ രണ്ട് കായലുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന മറ്റൊരു കായലാണ്‌. ഇവയെ പോഷിപ്പിക്കുന്നതിനായുള്ള തോടുകളോ നദികളോ ഇല്ല. -->[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] രണ്ട് കായലുകളായ [[ഏനമാക്കൽ കായൽ|ഏനമാക്കൽ]], [[മനക്കൊടി കായൽ|മനക്കൊടി]] എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കായലുകളാണ്‌. രണ്ടിനുംകൂടി 65 കിലോമീറ്റർ വിസ്തൃതിയുണ്ട്. [[കരുവന്നൂർ പുഴ]], [[വിയ്യൂർ പുഴ]], [[കീച്ചേരിപ്പുഴ]] എന്നിവ ഈ കായലിൽ പതിക്കുന്നവയാണ്‌. തൃശ്ശൂർ ജില്ലയിലെ തന്നെ മറ്റൊരു കായലാണ്‌ [[മുരിയാട് കായൽ]]<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പറവൂർ താലൂക്ക്|പറവൂർ താലൂക്കിൽ]] ഉൾപ്പെടുന്ന കായലുകളാണ്‌ [[കൊടുങ്ങല്ലൂർ കായൽ|കൊടുങ്ങല്ലൂർ കായലും]], [[വരാപ്പുഴ കായൽ|വരാപ്പുഴ കായലും]]. [[പെരിയാർ|പെരിയാറിന്റെ]] ഒരു ശാഖയായ [[മാർത്താണ്ഡൻപുഴ]] ഈ വരാപ്പുഴ കായലിലാണ്‌ പതിക്കുന്നത്. കൊടുങ്ങല്ലൂർ, [[വേമ്പനാട് കായൽ]] എന്നിവ പർസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കായലുകളാണ്.
 
കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായൽ [[ആലപ്പുഴ ജില്ല|ആലപ്പുഴ]], [[കോട്ടയം ജില്ല|കോട്ടയം]] എറണാകുളം എന്നീ ജില്ലകളിലായി 205 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായി വ്യാപിച്ചുകിടക്കുന്നു. കൊടുങ്ങല്ലൂർ,വേമ്പനാട് എന്നീ കായലുകളിലായി [[വെല്ലിങ്ടൻ ദ്വീപ്]], [[വൈപ്പിൻ]], [[രാമൻ തുരുത്ത്]], [[പോഞ്ഞിക്കര]],[[ബോൾഗാട്ടി]]), [[വല്ലാർപാടം]],[[തേവര]],[[കോന്തുരുതി]],[[നെട്ടൂർ]],[[മാടവന]],[[കുമ്പളം]], [[പനങ്ങാട്]], [[ചേപ്പനം]],[[ചാത്തമ്മ]],[[വളന്തകാട്]],[[പാതിരാമണൽ]], [[പള്ളിപ്പുറം]] എന്നിങ്ങനെ പല തുരുത്തുകളും സ്ഥിതിചെയ്യുന്നു. എറണാകുളം ജില്ലയിലെ പനങ്ങാട്, കുമ്പളം, ചാത്തമ്മ തുരുത്തുകൾക്കും ആലപ്പുഴ ജില്ലയിലെ [[അരൂർ|അരൂരിനും]], അരൂക്കുറ്റിക്കും ഇടയിലായി കാണുന്ന വേമ്പനാട് കായലിന്റെ ഭാഗം കൈതപ്പുഴക്കായൽ എന്നറിയപ്പെടുന്നു.[[ആലപ്പുഴ]] നഗരത്തിനടുത്തായി വേമ്പനാട് കായലിലെ [[പുന്നമട|പുന്നമടയിൽ]] പ്രശസ്തമായ [[നെഹ്രു ട്രോഫി വള്ളംകളി]] നടത്തുന്നു. [[അച്ചൻകോവിലാർ|അച്ചൻകോവിൽ]], [[പമ്പ]], [[മണിമലയാർ]], [[മീനച്ചിലാർ|മീനച്ചിൽ]], [[മൂവാറ്റുപുഴ]] എന്നീ അഞ്ചു നദികളുടെ ജലത്താൽ സമ്പന്നമാണ്‌ വേമ്പനാട്ടുകായൽ<ref name="ആർ.സി. സുരേഷ്കുമാർ"/>. വേമ്പനാട് കായലിന്റെ ഏറെ സ്ഥലങ്ങൾ കൃഷിക്കായി ഉപൗയോഗിക്കുന്നവയാണ്‌. ഉപ്പുവെള്ളം [[കുട്ടനാട്|കുട്ടനാട്ടിലേക്ക്]] കടക്കാതിരിക്കുന്നതിനായി കായലിന്റെ വീതികുറഞ്ഞ ഭാഗത്ത് 1 കിലോമീറ്റർ നീളമുള്ള [[തണ്ണീർമുക്കം ബണ്ട്]] നിർമ്മിച്ചതിലൂടെ കുട്ടനാട്ടിൽ കൂടുതൽ സ്ഥലം കൃഷയോഗ്യമായിത്തീർന്നു. ഈ ബണ്ടിനുമുകളിലൂടെ ആലപ്പുഴ - [[വൈക്കം]] പാത കടന്നുപോകുന്നു. [[കയർ]] വ്യവസായം, [[മത്സ്യം|മത്സ്യ സമ്പത്ത്]] എന്നിവയിലൂടെ വളരെയധികം വാണിജ്യപ്രാധാന്യം നേടിയ ഒരു കായലാണിത്<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
വേമ്പനാട് കായലിന്‌ തെക്ക് വശത്ത് [[കാർത്തികപ്പള്ളി]] മുതൽ [[പന്മന]] വരെ വ്യാപിച്ചുകിടക്കുന്ന മറ്റൊരു കായലാണ്‌ [[കായംകുളം കായൽ]]. ഈ കായലിന്‌ 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുള്ള ഈ കായലിന്‌ ആഴം കുറവാണ്‌<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
[[കൊല്ലം ജില്ല|കൊല്ലം]] മുതൽ വടക്കോട്ട് എട്ട് ശാഖകളായി 50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന കായലാണ്‌ [[അഷ്ടമുടി കായൽ]]. [[കല്ലട ആറ്|കല്ലടയാറ്]] പതിക്കുന്നത് ഈ കായലിലാണ്‌. [[നീണ്ടകര അഴിമുഖം]] ഈ കായലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു. [[ചവറ]]- [[പന്മന]] തോട് ഈ കായലിനെ കായംകുളം കായലുമായി കൂട്ടിയിണക്കുന്നു<ref name="ആർ.സി. സുരേഷ്കുമാർ"/>.കേരളത്തിലെ രണ്ടാമത്തെ വലിയ കായലാണ്.<ref name="അജിത്"/>
അഷ്ടമുടികായലിന്‌ തെക്കായി സ്ഥിതിചെയ്യുന്ന ചെറുതും ആഴം കൂടിയതുമായ കായലാണ്‌ [[പരവൂർ കായൽ]]. [[ഇത്തിക്കരയാർ|ഇത്തിക്കരയാറ്]] പതിക്കുന്ന പൊഴി മുഖത്തോട് കൂടിയ കായലാണിത്. കൊല്ലം തോട് ഈ കായലിനെ അഷ്ടമുടികായലുമായി ബന്ധിപ്പിക്കുന്നു<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
കൊല്ലം , [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] ജില്ലകളുടെ അതിർത്തിയിൽ ഇരു ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന കായലുകളാണ്‌ [[ഇടവ കായൽ|ഇടവ]], [[നടയറ കായൽ|നടയറ]] എന്നീ കായലുകൾ. പരവൂർ തോട് ഇവയെ പരവൂർ കായലുമായി ബന്ധിപ്പിക്കുന്നു<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
നടയറകായലിന്‌ തെക്ക് സ്ഥിതിചെയ്യുന്ന [[അഞ്ചുതെങ്ങ് കായൽ|അഞ്ചുതെങ്ങ്]], [[കഠിനംകുളം കായൽ|കഠിനംകുളം]], [[വേളി കായൽ|വേളി]] എന്നീ കായലുകൾ ആഴവും വീതിയും കുറഞ്ഞ കായലുകളാണ്‌. ഇവ കൃത്രിമ തോടുകളിലൂടെ ഒന്നിനൊന്ന് ബന്ധപ്പെടുത്തിയിരിക്കുന്നു. 20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അഞ്ചുതെങ്ങ് കായലിൽ [[വാമനപുരം നദി]] പതിക്കുന്നു. കഠിനംകുളം കായലിനെ വാളികായലുമായി ബന്ധപ്പെടുത്തുന്നത് [[പാർവതീപുത്തനാർ|പാർവതീപുത്തനാറാണ്‌]]<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
==ശുദ്ധജല കായലുകൾ==
കേരളത്തിലെ ഏറ്റവും വലിയ സ്വാഭാവിക ശുദ്ധജല കായലായ‍ [[ശാംസ്താംകോട്ട കായൽ]] കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന മറ്റൊരു കായലാണ്‌. 3.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇതിന്‌ 14.3 മീറ്റർ വരെ ആഴമുണ്ട്. [[വയനാട് ജില്ല|വയനാട്ടിൽ]] സ്ഥിതിചെയ്യുന്ന [[പൂക്കോട് തടാകം|പൂക്കോട് കായൽ]] സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജലകായലാണ്‌. സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന [[വെള്ളായണി കായൽ]] തൃശ്ശൂർ ജില്ലയിലെ ഏനാമാക്കൽ കായൽ എന്നിവ ശുദ്ധജല കായലാണ്<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
==കേരളത്തിലെ പ്രധാന കായലുകൾ ==
* [[വേമ്പനാട്ടു കായൽ]]
* [[അഷ്ടമുടി കായൽ]]
* [[കായംകുളം കായൽ]]
* [[ശാസ്‌താംകോട്ട കായൽ]]
* [[പരവൂർ കായൽ]]
* [[ഇടവാക്കായൽ]]
* [[നടയറ കായൽ]]
* [[പുന്നമട കായൽ]]
* [[അഞ്ചുതെങ്ങ്‌ കായൽ]]
* [[കഠിനംകുളം കായൽ]]
* [[വേളിക്കായൽ]]
* [[വെള്ളായണിക്കായൽ]]
* [[കൊടുങ്ങല്ലൂർ കായൽ]]
* [[വരാപ്പുഴക്കായൽ]]
* [[ഏനാമാക്കൽ കായൽ]]
* [[മണക്കോടി കായൽ]]
* [[മൂരിയാട്‌ കായൽ]]
* [[വെള്ളിയാങ്കോട്‌ കായൽ]]
* [[ചാവക്കാട്‌ കായൽ]]
* [[കുമ്പളക്കായൽ]]
* [[കൽനാട്‌ കായൽ]]
* [[ബേക്കൽ കായൽ]]
* [[ചിത്താരി കായൽ]]
* [[കവ്വായിക്കായൽ]]
 
== ചിത്രങ്ങൾ ==
<gallery>
[[File:Boat Beauty W.jpg|ഇന്ത്യയിലെ കുമരകത്തു നിന്നുള്ള ഒരു കേരളീയ ഹൗസ് ബോട്ട്]]
Image:Around Alappuzha backwaters Kerala.jpg| ആലപ്പുഴയിൽ നിന്ന് ഒരു ദൃശ്യം
[[Image:KumarakomHouseBoat.jpg|കേരളത്തിലെ കായൽ (കുമരകം, വേമ്പനാട്ടുകായൽ)]]
Image:KeralaHouseBoat.JPG|കേരളത്തിന്റെ ജല പാതകളിലെ കെട്ടു വള്ളങ്ങൾ .
Image:C1common (16).jpg|കായൽ.
Image:Tvm-veli-akkulam-backwaters3.jpg|- തിരുവനന്തപുരത്ത് ആകുളത്തിനിന്ന് ഒരു ദൃശ്യം.
Image:Tvm-veli-backwaters2.jpg|വേളി കായൽ .
</gallery>
==അവലംബം==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{commons|Kerala backwaters|Kerala Backwaters}}
<!--Please avoid link spamming and personal websites.-->
*[http://www.backwatertourisminindia.com About കേരളത്തിലെ ടൂറിസം വെബ് സൈറ്റ്]
*[http://puzhakal0.tripod.com/river.html കേരളത്തിലെ പുഴകളെ കുറിച്ച്]
 
 
{{ഫലകം:Waters of Kerala}}
{{geo-term-stub}}
 
"https://ml.wikipedia.org/wiki/കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്