"കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
കടലും കായലുമായി ബന്ധപ്പെടുന്ന ഭാഗമാണ് [[പൊഴി]]യും അഴിയും. സാധാരണയായി പൊഴിമുഖത്ത് ഒരു മൺ‌തിട്ട ഉണ്ടാവാറുണ്ട്.
 
==കേരളത്തിലെ കായലുകൾ==
കേരളത്തിൽ വലുതും ചെറുതുമായി 34 കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.
[[നീണ്ടകര]], [[കൊച്ചി]], [[കൊടുങ്ങല്ലൂർ]], [[ചേറ്റുവ]], [[അഴീക്കൽ]]([[വളപട്ടണം]]) തുടങ്ങിയവയാണ്‌ കേരളത്തിലെ അഴികൾ<ref name="ആർ.സി. സുരേഷ്കുമാർ">ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55. </ref>. കായലിൽ നിന്ന് കടലിലേക്ക് സ്ഥിരമയുള്ള കവാടങ്ങളെ അഴിമുഖങ്ങളെന്നും താൽക്കാലികമായുള്ളവയെ പൊഴിമുഖങ്ങളെന്നും പറയുന്നു.<ref name="അജിത്">അജിത് ചെറുവള്ളി, മാതൃഭൂമി ദിനപത്രം പേജ് 15 ഒക്ടോബർ25, 2011</ref>
 
കേരളത്തിലെ കായലുകളിൽ 7 എണ്ണം ഉൾനാടൻ ജലാശയങ്ങളാണ്. 448 കിലോമീറ്റർ നീളമുള്ള ഉൾനാടൻ ജലഗതാഗതമാർഗ്ഗം കായലുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. കേരലത്തിലെ പല നദികളും വന്നുചേരുന്നത് ഈ കായലുകളിലാണ്. കേരളത്തിലെ മിക്ക കായലുകളിളിലും 24 മണിക്കൂറിനുള്ളിൽ രണ്ട് പ്രാവശ്യം വീതം [[വേലിയേറ്റം|വേലിയേറ്റവും]] [[വേലിയിറക്കം|വേലിയിറക്കവും]] അനുഭവപ്പെടുന്നു<ref name="ആർ.സി. സുരേഷ്കുമാർ"/>.
==കേരളത്തിലെ കായലുകൾ==
[[File:A_boatman_in_Kerala_(1921).jpg|thumb|മലബാറിൽ വള്ളമൂന്നുന്ന തോണിക്കാരൻ: 1921നും 1940നും ഇടയിൽ മദ്രാസിലെ ക്ലൈൻ & പെരൈൽ സ്റ്റുഡിയോയ്ക്കു വേണ്ടി എടുത്ത ഫോട്ടോ]]
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കായൽ [[കാസർഗോഡ് ജില്ല|കാസർഗോഡ് ജിലയിലെ]] [[ഉപ്പള കായൽ|ഉപ്പള കായലാണ്‌]]. കാസർഗോഡ്, [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലകളിലെ]] പ്രധാന കായലുകളാണ്‌ [[കുമ്പള കായൽ|കുമ്പള]], [[കൽനാട് കായൽ|കൽനാട്]], [[ബേക്കൽ കായൽ|ബേക്കൽ]], [[ചിത്താരി കായൽ|ചിത്താരി]], [[കവ്വായി കായൽ|കവ്വായി]] എന്നിവ. ഇവയിൽ ആദ്യത്തെ നാല് കായലുകൾ നദീമുഖങ്ങൾ വികസിച്ചുണ്ടായവയാണ്‌. കവ്വായി കായൽ കടലോരത്തിനു മാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നു. [[പെരുവമ്പ നദി|പെരുവമ്പ]], [[കവ്വായി നദി|കവ്വായി]], [[രാമപുരം നദി|രാമപുരം]] എന്നീ നദികൾ ഈ കായലിലാണ്‌ പതിക്കുന്നത്. മാടക്കൽ, എടേലക്കാട്, വടക്കേക്കാട് തുടങ്ങിയ തുരുത്തുകൾ ഈ കായലിൽ സ്ഥിതിചെയ്യുന്നവയാണ്‌. മനുഷ്യ നിർമ്മിതമായ [[സുൽത്താൻ തോട്]] കവ്വായി കായലിനേയും [[വളപട്ടണം പുഴ|വളപട്ടണം പുഴയേയും]] തമ്മിൽ ബന്ധിപ്പിക്കുന്നു<ref name="ആർ.സി. സുരേഷ്കുമാർ"/>.
"https://ml.wikipedia.org/wiki/കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്