"ട്രഷറി വകുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റിൽ പ്രധാന ചുമതല വഹിക്കുന്ന വകുപ്പാണ് ട്രഷറി വകുപ്പ്. തിരുവിതാംകൂർ രാജ്യത്തിന്റെ ഖജനാവാണ് കേരളത്തിന്റെ ട്രഷറിയായി മാറിയത്. ഹിന്ദിയിൽ ഖജനാവ് എന്ന് അർഥം വരുന്ന 'ഖജാന' എന്നാണ് രാജഭരണകാലത്ത് ട്രഷറി അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ യൂണിയനിൽ ലയിച്ചശേഷം അത് സംസ്ഥാന റവന്യുവകുപ്പിന്റെ കീഴിൽ ട്രഷറിയായി മാറി.<ref>http://www.mathrubhumi.com/story.php?id=379851</ref> 01.08.1963ന് ലാന്റ് റവന്യൂ വകുപ്പിനെ വിഭജിച്ച് ട്രഷറി ഡയറക്ടർ വകുപ്പു തലവനായി ധനകാര്യ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിൻ കീഴിൽ ട്രഷറി വകുപ്പ് രൂപീകരിക്കപ്പെട്ടു. നിലവിൽ 4 പ്രാദേശിക ‍ഡയറക്ടറേറ്റുകളും 23 ജില്ലാ ട്രഷറികളും 12 സ്റ്റാമ്പ് ഡിപ്പോകളും 7 പെൻഷൻ പേയ്മെന്റ് സബ്ബ് ട്രഷറികളുൾപ്പെടെ 189 സബ്ബ് ട്രഷറികളും ഉണ്ട്. പണമിടപാടു നടത്തുന്ന രീതിയുടെ അടിസ്ഥാനത്തിൽ 157 എണ്ണം ബാങ്കിങ് ട്രഷറികളും 60 എണ്ണം നോൺ ബാങ്കിങ് ട്രഷറികളുമാണ്.<ref>http://www.kerala.gov.in/index.php?option=com_content&view=category&layout=blog&id=129&Itemid=391</ref> കേന്ദ്ര ബാങ്കായ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്കു വിധേയമായാണ് ട്രഷറി പ്രവർത്തിക്കുന്നത്.
 
'''== പ്രധാന ചുമതലകൾ''' ==
 
* സർക്കാരിലേക്കുള്ള പണം സ്വീകരിക്കൽ
വരി 13:
* സർക്കാരിന്റെയും കോടതി, തെരഞ്ഞെടുപ്പ് തുടങ്ങിയവയുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കൽ
 
'''== ട്രഷറി സേവിംഗ്സ് ബാങ്ക്''' ==
 
തിരുവിതാംകൂർ ട്രഷറിയിൽ നിലനിന്നിരുന്ന സേവിങ്‌സ് ബാങ്ക് സംവിധാനം അതേപടി നിലനിർത്തുകയായിരുന്നു. രാജ്യത്തെ മറ്റൊരു ട്രഷറിയിലും ഇത്തരമൊന്നില്ല.
വരി 24:
* ജേർണലിസ്റ്റ് പെൻഷൻ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് എന്നിങ്ങനെ വിവിധ തരത്തിലുള്ള അക്കൌണ്ടുകൾ കൈകാര്യം ചെയ്യപ്പെടുന്നു. 5 ലക്ഷം സ്ഥിര നിക്ഷേപങ്ങളും 6.75 ലക്ഷം വിവിധ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൊണ്ടുകളും സംസ്ഥാനത്തെ ട്രഷറികളിൽ ഉണ്ട്.
 
'''== പെൻഷൻ''' ==
 
156 തരത്തിലുള്ള പെൻഷനുകൾ സംസ്ഥാനത്തെ ട്രഷറികളിൽ നിന്നും വിതരണം ചെയ്യപ്പെടുന്നു.
"https://ml.wikipedia.org/wiki/ട്രഷറി_വകുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്