"പെന്തക്കോസ്ത് സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഐപിയുടെ തിരുത്തലുകൾ ഒഴിവാക്കുന്നു
വരി 2:
{{ക്രിസ്തുമതം|expand-western=yes}}
{{ആധികാരികത}}
 
'പെന്തക്കോസ്ത്' എന്നത് യഹൂദന്മാരുടെ അനേക ഉത്സവങ്ങളിൽ ഒരു ഉത്സവം ആണ്. യേശുക്രിസ്തുവിൻറെ സ്വർഗാരോഹണത്തിന് ശേഷം താൻ മുൻകൂട്ടി പറഞ്ഞത് പ്രകാരം ശിഷ്യന്മാർ (അപ്പോസ്തോലന്മാർ) മർക്കോസിന്റെ മാളിക മുറിയിൽ ക്രിസ്തുവിനാൽ മുൻകൂട്ടി വാഗ്ദത്തം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിൻറെ ഭൂമിയിലേക്ക് എന്നേക്കുമുള്ള അവരോഹണത്തിനു വേണ്ടി കാത്തിരുന്നു (അപ്പൊ.പ്രവൃ.2:1). ഇത് യഹൂദരുടെ പെന്തക്കോസ്ത് ഉത്സവ നാളിൽ ആയിരുന്നു സംഭവിച്ചത് (അപ്പൊ.പ്രവൃ.2:1). അന്ന് അവിടെ മാളിക മുറിയിൽ കൂടിയിരുന്ന 120 പേരുടെ മേൽ പരിശുദ്ധാത്മാവ് ആവസിക്കുകയും അവർ അന്യ (വിവിധ) ഭാഷകളിൽ സംസാരിക്കുകയും ചെയ്തു. ഇത് കേട്ട് അത്ഭുതപ്പെട്ട് ഓടിക്കൂടിയ വിവിധ ഭാഷക്കാർ ഇതിനെക്കുറിച്ച് ചോദ്യം ചെയ്യുകയോ പരിഹസിക്കുകയോ ചെയ്തപ്പോൾ അപ്പോസ്തോലനായ പത്രോസ് മറ്റ് അപ്പോസ്തോലന്മാരോടൊപ്പം എഴുന്നേറ്റ് നിന്ന് (അപ്പൊ.പ്രവൃ.2:14), കഴിഞ്ഞ കാലങ്ങളിൽ പ്രവാചകന്മാരിലൂടെയും ക്രിസ്തുവിലൂടെയും എല്ലാം ഈ വിഷയത്തെ കുറിച്ച് മുൻകൂട്ടി സംസാരിക്കപ്പെട്ട കാര്യങ്ങളെ കാര്യകാരണ സഹിതം ഉദ്ദരിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിൽ മൂവായിരം പേർ സഭയോട് ചേർന്നു (അപ്പൊ.പ്രവൃ.2:41). ഇതാണ് ആദ്യത്തെ പുതിയ നിയമ സഭ. യേശു ഒരിക്കൽ പത്രോസിനോട്, "സ്വർഗരാജ്യത്തിൻറെ താക്കോൽ ഞാൻ നിനക്ക് തരുന്നു" എന്ന് പറഞ്ഞത് അന്വർത്ഥമാകുന്നത് ഇവിടെയാണ്‌. കാരണം തൻറെ പ്രസംഗമാകുന്ന 'സ്വർഗരാജ്യത്തിൻറെ താക്കോൽ' ഉപയോഗിച്ച് പ്രാരംഭമായി 3000-ത്തോളം പേരെ പ്രവേശിപ്പിക്കാൻ താൻ ഉപയോഗിക്കപ്പെട്ടു. എന്നാൽ പിന്നീട് സഭയ്ക്ക് ഉണ്ടായത് കഠിനമായ പീഠനങ്ങൾ ആയിരുന്നു. ക്രിസ്തു ശിഷ്യരിൽ യോഹന്നാൻ ഒഴികെ എല്ലാവരും (ക്രിസ്തുവിനെ പോലെ) റോമൻ ഭരണാധികാരികളാൽ രക്തസാക്ഷികൾ ആയിത്തീർന്നു. നാലാം നൂറ്റാണ്ടിൻറെ പ്രാരംഭത്തിൽ റോമൻ ഭരണാധികാരിയായ 'കുസ്തന്തീനോസ്' (Constantine) ചക്രവർത്തി 'ക്രിസ്തുമതം' സ്വീകരിച്ചു. അതോടെ പീഠനങ്ങൾക്ക് അറുതി വന്നെങ്കിലും സഭയിൽ ദുരാചാരങ്ങൾ കടന്നു കൂടി. സഭയിലേക്ക് അതുവരെ ഇല്ലാതിരുന്ന വിഗ്രങ്ങൾ, ശുദ്ധീകരണ സ്ഥലം (ബസ്ഫുർഖാന) ഉണ്ടെന്ന പഠിപ്പിക്കൽ (AD.593), മറിയം മാലാഖമാർ മരിച്ച വിശുദ്ധർ എന്നിവരോടുള്ള പ്രാർത്ഥന (AD 610), തിരുശേഷിപ്പ് വണക്കം (AD 786), യേശുവിൻറെ വളർത്തു പിതാവായ ജോസഫിനെ ആരാധിക്കൽ (AD-890), പാപമോചനത്തിനായി പുരോഹിതരോടുള്ള കുമ്പസാരം (AD-1215), 'ഓസ്തി' വണക്കം (AD-1220) തുടങ്ങി അനവധി നിരവധി, ആദിമ സഭയുടെ ചിന്താമണ്ഡലത്തിലോ തിരുവചനത്തിലോ ഒരിക്കൽ പോലും ഉരുത്തിരിയാത്ത വസ്തുതകൾ കടന്നുകൂടി.
ആദിമ നൂറ്റാണ്ടിൽ വ്യാപരിച്ച പരിശുദ്ധാത്മാവിൻറെ 'നടത്തിപ്പ്' സഭയ്ക്ക് അന്യമാകുകയായിരുന്നു. കാലങ്ങൾ കടന്നുപോയെങ്കിലും സഭയുടെ ഉടമസ്ഥനായ ദൈവം തൻറെ പരിശുദ്ധാത്മാവിനെ വീണ്ടും ഈ അന്ത്യ കാലത്ത് അയയ്ക്കുന്നതിലൂടെ ഉണങ്ങി വരണ്ട സഭയുടെ അവസ്ഥയ്ക്ക് ഒരു ആത്മീക തളിർപ്പ് നൽകുകയായിരുന്നു. ഇന്ന് പെന്തക്കോസ്ത് എന്ന് അറിയപ്പെടുന്ന സഭകൾ മാനുഷിക ബുദ്ധിയിൽ ഉരുത്തിരിഞ്ഞതല്ല. ഇത് വചനത്തിൻറെ ഒരു നിവൃത്തി മാത്രമാണ്. യോവേൽ പ്രവാചകൻ പറയുന്ന പ്രകാരം 'അന്ത്യകാലത്ത് ഞാൻ സകലരിലും എൻറെ ആത്മാവിനെ പകരും' (ജോയേൽ.2:28-32;അപ്പൊ.പ്രവൃ.2:17-21).
1901 ജനുവരി 1-ന് കാൻസാസ് സിറ്റിയിലെ ടോപ്പിക്കയിൽ ചാൾസ് പർഹാമിൻറെ ബഥേൽ ബൈബിൾ കോളജിൽ ആ വർഷം പരിശുദ്ധാത്മാവിനെ കുറിച്ചും അന്യഭാഷാ ഭാഷണത്തെ കുറിച്ചും ഒരു ക്ലാസ് നടന്നു. തുടർന്ൻ നടന്ന ഒരു കൂട്ടായ്മയിൽ അവിടുത്തെ ഒരു വിദ്യാർഥിനിയായ 'ആഗ്നസ് ഒസ്മാൻ' അന്യഭാഷയിൽ സംസാരിച്ച് തുടങ്ങി. ഇതിനെ തുടർന്ൻ മറ്റ് ചില വിദ്യാർഥികക്കും തത്തുല്യ അനുഭവം ഉണ്ടായി. ബ്ലാക്ക് ഹോളിനെസ് ഗ്രൂപ്പിൽ പെട്ട ഒരു യുവ പ്രഭാഷകനായ വില്യം ജെ.സെമൂർ പർഹാമിൻറെ കോളേജിൽ എത്തിയതോടെ ഈ അനുഭവം ഒരു വലിയ മുന്നേറ്റമായി വളരുകയായിരുന്നു (പെന്തക്കോസ്ത് സഭാചരിത്രം, സാജു മാത്യു, പേജ്.24).
ചുരുങ്ങിയ കാലം കൊണ്ടുള്ള പെന്തക്കൊസ്തരുടെ വളർച്ച അത്ഭുതാവഹമാണ്. ലോകത്ത് 67 കോടിയോളം പെന്തക്കൊസ്തർ ഉണ്ട് എന്ന് പറയപ്പെടുന്നു.
 
കൂടുതൽ വിവരങ്ങൾക്ക് http://free.yudu.com/item/details/528877/HISTORY-OF-KERALA-PENTECOST---SAJU-JOHN-MATHEW എന്ന ലിങ്ക് പരിശോധിക്കുക.
 
[[പെന്തിക്കൊസ്തി|പെന്തക്കോസ്ത് ദിവസത്തെക്കുറിച്ചുള്ള]] [[ബൈബിൾ]] അഖ്യാനത്തിനനുസരിച്ച്, <ref>[[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ]] 2:1-41</ref> [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിലുള്ള]] [[ജ്ഞാനസ്നാനം]] വഴി ലഭിക്കുന്നുവെന്നു കരുതപ്പെടുന്ന, നേരിട്ടുള്ളതും വ്യക്തിപരവുമായ ദൈവാനുഭവത്തിന് ഊന്നൽ കൊടുക്കുന്ന സുവിശേഷാധിഷ്ഠിത ക്രൈസ്തവ വിഭാഗങ്ങളാണ് '''പെന്തക്കോസ്ത് സഭകൾ'''. പെന്തകോസ്തുകളിൽ മിക്കവരും, പാപവിമുക്തിനേടി രക്ഷപ്രാപിക്കാനായി ഒരോ മനുഷ്യനും [[യേശു|യേശുവിനെ]] കർത്താവും രക്ഷകനുമായി അംഗീകരിച്ച് അവന്റെ നാമത്തിൽ ജ്ഞാനസ്നാനവും പരിശുദ്ധാത്മാവിന്റെ വരങ്ങളും സ്വീകരിക്കണമെന്നു വിശ്വസിക്കുന്നു. മറ്റു സുവിശേഷാധിഷ്ഠിത സഭകളിൽ മിക്കവയേയും പോലെ പെന്തക്കോസ്തുകളും, വിശ്വാസസംബന്ധിയായ കാര്യങ്ങളിൽ ബൈബിളിന്റെ സമ്പൂർണ ആധികാരികതയിൽ വിശ്വസിക്കുന്നു.
==കേരളത്തിലെ പെന്തക്കോസ്ത് സഭകൾ==
Line 18 ⟶ 10:
 
[[വർഗ്ഗം:ക്രൈസ്തവസഭകൾ]]
 
http://free.yudu.com/item/details/528877/HISTORY-OF-KERALA-PENTECOST---SAJU-JOHN-MATHEW
"https://ml.wikipedia.org/wiki/പെന്തക്കോസ്ത്_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്