"എൻസിലാഡസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 85:
 
[[വോയേജർ ദൗത്യം]] എൻസിലാഡസ് ഏതാണ്ട് മുഴുവനായും മഞ്ഞുകട്ടകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് നിരീക്ഷിച്ചത്.<ref name="Rothery" /> എന്നാൽ കാസ്സിനി മുൻ‌ധാരണകളെ എല്ലാം ഏതാണ്ട് തിരുത്തിയെഴുതി. പിണ്ഡം മുൻപ് വിചാരിച്ചിരുന്നതിനേക്കാൾ വളരെയേറെ കൂടുതലാണെന്ന് മനസ്സിലായി. സാന്ദ്രത 1.61ഗ്രാം/സെ.മീ<sup><small>3</small></sup> ആണെന്നും തിരിച്ചറിഞ്ഞു.<ref name="Porco Helfenstein et al. 2006" /> ഈ [[സാന്ദ്രത]] [[ശനി|ശനിയുടെ]] മറ്റു ഇടത്തരം ഉപഗ്രഹങ്ങളുടെ സാന്ദ്രതയെക്കാൾ വളരെ കൂടുതലായിരുന്നു. ഇത് എൻസിലാഡസിൽ ഉയർന്ന തോതിൽ [[സിലിക്കേറ്റ്|സിലിക്കേറ്റും]] [[ഇരുമ്പ്|ഇരുമ്പും]] അടങ്ങിയിട്ടുണ്ട് എന്നതിനു തെളിവായി.
 
ശനിയുടെ പല ഉപഗ്രഹങ്ങളും ഗ്രഹരൂപീകരണത്തിനു ശേഷം ബാക്കിവന്ന അവശിഷ്ടപദാർത്ഥങ്ങൾ കൊണ്ടു നിർമ്മിച്ചവയാണ്. ഇവയിൽ ആയുസ്സു കുറഞ്ഞ റേഡിയോ ആക്ടീവ് പദാർത്ഥങ്ങളായിരുന്നു അന്തർഭാഗത്തുണ്ടായിരുന്നത്.<ref name="Castillo1">{{cite web |last=Castillo |first=J. C. |last2=Matson |first2=D. L. |last3=Johnson |first3=T. V. |last4=Lunine |first4=J. I. |last5=McCord |first5=T. B. |last6=Sotin |first6=C. |last7=Thomas |first7=P. C. |last8=Turtle |first8=E. B. |display-authors=2 |year=2005 |title=<sup>26</sup>Al in the Saturnian System&nbsp;– New Interior Models for the Saturnian satellites |url=http://adsabs.harvard.edu/abs/2005AGUFM.P32A..01C |work=Eos Transactions AGU |volume=82 |issue=52 (Fall Meeting Supplement), abstract P32A-01 |bibcode=2005AGUFM.P32A..01C }}</ref> ഇവയിൽ അലൂമിനിയം-26, അയേൺ-60 തുടങ്ങിയ അർദ്ധായുസ്സ് വളരെ കുറഞ്ഞവ വേഗത്തിൽ ഈ ഉപഗ്രഹങ്ങളുടെ ആന്തർഭാഗത്തെ ചൂടുപിടിപ്പിച്ചു കൊണ്ട് അവസാനിച്ചു. എന്നാൽ എൻസിലാഡസ്സിൽ അർദ്ധായുസ്സ് കൂടിയ ഇനം റേഡിയോ ആക്റ്റീവ്പദാർത്ഥങ്ങളാണ് ഉള്ളത്. ഇത് അതിനെ വളരെ പെട്ടെന്ന് ചൂടാറി തണുക്കുന്നതിൽ നിന്നും രക്ഷിച്ചു. ഇപ്പോഴും താപം ഉൽസർജ്ജിക്കുവാനുള്ള കഴിവ് എൻസിലാഡസിന് കിട്ടുന്നത് ഇതുകൊണ്ടാണ്.<ref name="Castillo2">{{cite conference |last=Castillo |first=J. C. |author2=et al. |year=2006 |url=http://www.lpi.usra.edu/meetings/lpsc2006/pdf/2200.pdf |format=PDF |title=A New Understanding of the Internal Evolution of Saturnian Icy Satellites from Cassini Observations |conference=37th Annual Lunar and Planetary Science Conference, Abstract 2200 }}</ref> റേഡിയേഷന്റെയും വേലിയേറ്റപ്രവർത്തനങ്ങളുടെയും ഫലമായി എൻസിലാഡസിന്റെ ആന്തരിക താപനില 1000K വരെ ഉയർന്നു. ഇത് മാന്റിൽ ഉരുകുന്നതിന് കാരണമാകുന്നു. എൻസിലാഡസ് സജീവമായിരിക്കുന്നതിന്റെ ഒരു കാരണം ഇതാണ്.<ref name="Matson">{{cite web |last=Matson |first=D. L. |author2=et al. |year=2006 |url=http://www.lpi.usra.edu/meetings/lpsc2006/pdf/2219.pdf |format=PDF |title=Enceladus's Interior and Geysers&nbsp;– Possibility for Hydrothermal Geometry and N<sub>2</sub> Production |work=37th Annual Lunar and Planetary Science Conference, abstract |publisher= |page=2219 |date= }}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/എൻസിലാഡസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്