"തോമസ് മൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
}}
 
പതിനാറാം നൂറ്റാണ്ടിൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] ‍ജീവിച്ചിരുന്ന വിശ്വപ്രശ‌സ്തനായ രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമാണ്‌ സർ '''തോമസ് മോർ'''.(1478-1535). ലോർഡ് ചാൻസലർ പദവി വഹിച്ചിരുന്ന അദ്ദേഹം [[ഉട്ടോപ്യയുട്ടോപ്പ്യ]] എന്ന ഗ്രന്ഥത്തിന്റെ കർത്താവെന്ന നിലയിലും അറിയപ്പെടുന്നു. [[ഹെൻ‌റി എട്ടാമൻ|ഹെൻറി എട്ടാമന്റെ]] സഭാവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രക്തസാക്ഷിത്യം വരിച്ച തോമസ് മോറിനെ ആഗോള കത്തോലിക്കാ സഭ വിശുദ്ധനായി വണങ്ങുന്നു.
== വിദ്യാഭ്യാസവും വളർച്ചയും ==
[[ലണ്ടൻ|ലണ്ടനിൽ]] 1477 ലാണ്‌ തോമസ് മോറിന്റെ ജനനം. [[കാന്റർബറി]] ആർച്ച്ബിഷപ്പായിരുന്ന കാർഡിനൽ ജോൺ മോർട്ടന്റെ സംരക്ഷണത്തിൽ വിദ്യാഭ്യാസം നടത്തി. 14- ആം വയസിൽ ഓക്സ്ഫോഡിലെ വിദ്യാർത്ഥിയായി. 22- മത്തെ വയസ്സിൽ നിയമ ബിരുദം നീടി. 26- ആം വയസ്സിൽ നിയമസഭാംഗമായി. 27-ആം വയസ്സിൽ 17 കാരിയായ ജയിൻ കോൾട്ട് എന്ന യുവതിയെ വിവാഹം ചെയ്തു. മാഗരറ്റ്, സിലി, എലിസബത്ത്, ജോൺ എന്നിവരാണ്‌ മക്കൾ. 1511 ൽ ജയിനിന്റെ മരണത്തെ തുടർന്ന് ആലിസ് മിൽട്ടൺ എന്ന വിധവയെ വിവാഹം ചെയ്തു. [[ലണ്ടൻ]] നഗരത്തിനടുത്തുള്ള ബക്കിൾസ് ബറിയിൽ നിന്നും [[തെംസ് നദി|തേംസ് നദീതീരത്തിലുള്ള]] ചെൽസിയിൽ താമസമാക്കിയ മോർ ലണ്ടൻ നഗരത്തിന്റെ ഉപാദ്ധ്യക്ഷൻ, നിയമാദ്ധ്യാപകൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു. 37- ആം വയസ്സിൽ രാജതന്ത്രജ്ഞനും ( നയതന്ത്രജ്ഞൻ) സ്ഥാനപതിയുമായ (അംബാസിഡർ) മൂർ 43-ആമത്തെ വയസ്സിൽ ഇംഗ്ലണ്ടിന്റെ ധനകാര്യാലയത്തിൽ ഉപാദ്ധ്യക്ഷൻ, ജനസഭയുടെ സ്പീക്കർ, ഓക്സ്ഫോഡ്, കേംബ്രിഡ്ജ് സർവകലശാലയുടെ രക്ഷാധികാരി എന്നീ ഉന്നത പദവികളിൽ നിയമിതനായി. 1529 ൽ 51-ആം വയസ്സിൽ ഇംഗ്ലണ്ടിലെ സമുന്നത പദവിയായ ലോർഡ് ചാൻസലർ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.
== സ്വാധീനമേഖല ==
പ്രഗൽഭനായ നിയമ പണ്‌ഡിതനും എഴുത്തുകാരനും ഹ്യൂമനിസ്റ്റും പ്രസംഗകനുമായ മോറിന്‌ ആംഗല സാഹിത്യത്തിലും ലത്തീനിലും ഗ്രീക്കിലും അവഗാഹമായ അറിവുണ്ടായിരുന്നു. [[യൂറോപ്പ്|യൂറോപ്പിലെ]] പ്രഗൽഭരായ പണ്ഡിതരുമായി അടുത്തു പരിചയമുണ്ടായിരുന്ന അദ്ദേഹം ലോകപ്രശസ്തിയാർജ്ജിച്ച ഡച്ചുകാരനായ ഇറാസ്മൂസിന്റെ സുഹ്രത്താണ്‌. ഹോൾബയിൽ ഏറെനാൾ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. [[ഷേക്സ്പിയർ|ഷേക്സ്പിയറിനെ]] ശക്തമായി സ്വാധീനിച്ച റിച്ചാർഡ് മൂന്നാമന്റെ ചരിത്രം ഇംഗ്ലീഷ് ചരിത്ര ഗ്രന്ഥങ്ങളുടെ മുന്നോടിയായി രചിച്ചത് മൂറായിരുന്നുമോറായിരുന്നു.
== എഴുത്തുകാരൻ എന്ന നിലയിൽ ==
16-ആം നൂറ്റാണ്ടിൽ രാഷ്ട്രത്തെക്കുറിച്ച് എഴുതപ്പെട്ട മക്കിയവെല്ലിയുടെ പ്രിൻസ് പോലെ ശ്രദ്ധേയമായ ഗ്രന്ഥമായിരുന്നു തോമസ് മോറിന്റെ യുട്ടോപ്പ്യ. സമത്വം, സാഹോദര്യം തുടങ്ങിയ സുവിശേഷമൂല്യങ്ങളിൽ അടിസ്ഥാനമിട്ടതും ജനാധിപത്യക്രമത്തിലുള്ളതുമായ ഒരു ആദർശരാഷ്ട്രത്തെക്കുറിച്ചുള്ള സങ്കൽപ്പമാണ്‌ ഇതിലെ ഇതിവ്രത്തം. നർമ്മബോധമുള്ളവനും നടനും ലഘുനാടകങ്ങളുടെ കർത്താവുമായ തോമസ് മോറിനാണ്‌ ഇറാസ്മൂസ് തന്റെ പ്രസിദ്ധമായ "മണ്ടത്തരത്തിന്‌ സ്തുതി" എന്ന ഗ്രന്ഥം സമർപ്പിച്ചത്.
"https://ml.wikipedia.org/wiki/തോമസ്_മൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്