"തോമസ് മൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 33:
പ്രഗൽഭനായ നിയമ പണ്‌ഡിതനും എഴുത്തുകാരനും ഹ്യൂമനിസ്റ്റും പ്രസംഗകനുമായ മൂറിന്‌ ആംഗല സാഹിത്യത്തിലും ലത്തീനിലും ഗ്രീക്കിലും അവഗാഹമായ അറിവുണ്ടായിരുന്നു. [[യൂറോപ്പ്|യൂറോപ്പിലെ]] പ്രഗൽഭരായ പണ്ഡിതരുമായി അടുത്തു പരിചയമുണ്ടായിരുന്ന അദ്ദേഹം ലോകപ്രശസ്തിയാർജ്ജിച്ച ഡച്ചുകാരനായ ഇറാസ്മൂസിന്റെ സുഹ്രത്താണ്‌. ഹോൾബയിൽ ഏറെനാൾ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. [[ഷേക്സ്പിയർ|ഷേക്സ്പിയറിനെ]] ശക്തമായി സ്വാധീനിച്ച റിച്ചാർഡ് മൂന്നാമന്റെ ചരിത്രം ഇംഗ്ലീഷ് ചരിത്ര ഗ്രന്ഥങ്ങളുടെ മുന്നോടിയായി രചിച്ചത് മൂറായിരുന്നു.
== എഴുത്തുകാരൻ എന്ന നിലയിൽ ==
16-ആം നൂറ്റാണ്ടിൽ രാഷ്ട്രത്തെക്കുറിച്ച് എഴുതപ്പെട്ട മക്കിയവെല്ലിയുടെ പ്രിൻസ് പോലെ ശ്രദ്ധേയമായ ഗ്രന്ഥമായിരുന്നു തോമസ് മൂറിന്റെമോറിന്റെ ഉട്ടോപ്പ്യയുട്ടോപ്പ്യ. സമത്വം, സാഹോദര്യം തുടങ്ങിയ സുവിശേഷമൂല്യങ്ങളിൽ അടിസ്ഥാനമിട്ടതും ജനാധിപത്യക്രമത്തിലുള്ളതുമായ ഒരു ആദർശരാഷ്ട്രത്തെക്കുറിച്ചുള്ള സങ്കൽപ്പമാണ്‌ ഇതിലെ ഇതിവ്രത്തം. നർമ്മബോധമുള്ളവനും നടനും ലഘുനാടകങ്ങളുടെ കർത്താവുമായ തോമസ് മൂറിനാണ്‌ ഇറാസ്മൂസ് തന്റെ പ്രസിദ്ധമായ "മണ്ടത്തരത്തിന്‌ സ്തുതി" എന്ന ഗ്രന്ഥം സമർപ്പിച്ചത്.
== രക്തസാക്ഷിത്വം ==
[[മാർപ്പാപ്പ|മാർപ്പാപ്പയെ]] ലംഘിച്ചു പ്രവർത്തിക്കുകയും ഇംഗ്ലണ്ടിലെ സഭയുടെ മേധാവിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത ഹെൻറി എട്ടാമനെതിരെ ശബ്ദമുയർത്തി. ഇതേ തുടർന്ന് 1535 ജൂലൈ ആറിന്‌ രക്തസാക്ഷിത്വം വഹിച്ചു. മനസ്സാക്ഷിക്കൊത്തവിധം ജീവിക്കുകയും സഭാവിരുദ്ധപ്രവർത്തനങ്ങളെ എതിർത്ത് രക്തസാക്ഷിത്യം വഹിച്ചതിന്റെ പേരിലും 1935 മെയിൽ പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പ തോമസ് മൂറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
"https://ml.wikipedia.org/wiki/തോമസ്_മൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്