"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 145:
ഇറാനിലെ നിയമപ്രകാരം (ഇസ്ലാമിക ക്രിമിനൽ നിയമം, ആർട്ടിക്കിൾ 195) കുരിശിലേറ്റൽ ഔദ്യോഗികമായ ഒരു ശിക്ഷാരീതിയാണ്. <ref>[http://www.iran-law.com/IMG/pdf/Iran_Criminal_Code_in_English.pdf Crucifixion in the Islamic Republic of Iran]</ref><ref>[http://revcurentjur.ro/arhiva/attachments_201003/recjurid103_13F.pdf The Sanctions of the Islamic Criminal Law]</ref> എന്നിരുന്നാലും ഈ ശിക്ഷാരീതി ഇതുവരെ നടപ്പിലാക്കപ്പെട്ടതായ ഉദാഹരണങ്ങളൊന്നും ലഭ്യമല്ല. കുരിശിലേറ്റപ്പെട്ടയാൾ മൂന്നു ദിവസം ജീവിച്ചിരുന്നാൽ അയാളെ വിട്ടയയ്ക്കും.<ref>[http://mpra.ub.uni-muenchen.de/7863/3/Case_Study_in_Iranian_Criminal_system.pdf Case Study in Iranian Criminal System]</ref> ഇറാനിലെ നിയമത്തിൽ [[തൂങ്ങിമരണം|തൂക്കിക്കൊല്ലലിനെപ്പറ്റിയുള്ള]] വിവരണം ഇപ്രകാരമാണ്: "പ്രതിയെ കുരിശിന്റെ ആകൃതിയുള്ള കഴുമരത്തിൽ മുതുക് കുരിശിനോട് ചേർന്ന് മക്കയ്ക്ക് അഭിമുഖമായി കാലുകൾ തറയിൽ നിന്ന് ഉയർന്നു നിൽക്കുന്ന വിധം വേണം തൂക്കിലേറ്റാൻ" <ref>[http://mehr.org/jazaa.pdf ''Judicial Law on Retaliation, Stoning, Execution, Crucifixion, Hanging and Whipping'', section 5, article 24]</ref>
 
[[സുഡാൻ|സുഡാനിലെ]] പീനൽ കോഡനുസരിച്ച് കുരിശിലേറ്റലും ഒരു ശിക്ഷാരീതിയാണ്. 2002-ൽ 88 ആൾക്കാരെ വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അവരെ തൂക്കിലേറ്റുകയോ കുരിശിലേറ്റുകയോ ചെയ്തേക്കാംചെയ്തിട്ടുണ്ടാകാം എന്ന് [[ആംനസ്റ്റി ഇന്റർനാഷണൽ]] ഊഹിക്കുകയുണ്ടായി. പ്രതികൾക്ക് ന്യായമായ വിചാരണവിചാരണയും ലഭിച്ചിരുന്നില്ലത്രേ.<ref>{{Cite web|url=http://web.amnesty.org/library/index/ENGAFR540132002 |title=Sudan: Imminent Execution/Torture/Unfair trial &#124; Amnesty International |publisher=Web.amnesty.org |date=2002-07-17 |accessdate=2009-12-19 |archiveurl = http://web.archive.org/web/20080605044330/http://web.amnesty.org/library/index/ENGAFR540132002 |archivedate = June 5, 2008}}</ref>
 
[[മ്യാന്മാർ|മ്യാന്മാറിലെ]] കായിൻ പ്രവിശ്യയിൽ [[താത്മഡൗ]] സൈന്യം [[കാരെൻ]] വംശത്തിൽപ്പെട്ട ഗ്രാമീണരെ കുരിശിലേറ്റിക്കൊന്നതായി ഒരു മനുഷ്യാവകാശസംഘടന അവകാശപ്പെടുകയുണ്ടായിപരാതിപ്പെടുകയുണ്ടായി. <ref>{{cite web |url=http://www.karenwomen.org/Reports/WalkingAmongstSharpKnives.pdf |title=Walking amongst sharp knives |author= |date=February 2010 |work= |publisher=Karen Women Organization |accessdate=19 April 2011}}</ref><ref>{{cite web |url=http://www.bangkokpost.com/news/investigation/35194/regime-human-rights |title=Regime's human rights abuses go unpunished |author= |date=28 March 2010 |work= |publisher=[[Bangkok Post]] |accessdate=19 April 2011}}</ref>
 
[[റൊമേനിയ|റൊമേനിയയിൽ]], 2005-ൽ, ഒരു കൃസ്ത്യൻ പുരോഹിതനായ ഡാനിയൽ മാരിസിക്ക ഐറീന കോൺനീസി എന്ന 23-കാരിയായ ഒരു കൃസ്ത്യൻ കന്യാസ്ത്രീയെ പുരോഹിതനായ ഡാനിയൽ മാരിസിക്ക കുരിശിലേറ്റി കൊല്ലുകയുണ്ടായി. കന്യാസ്ത്രീയെ പിശാചു ബാധിച്ചു എന്നായിരുന്നു അയാളുടെ വിശ്വാസം. പത്രപ്രവർത്തകർ ഇക്കാര്യത്തെപ്പറ്റി എന്താണ് ഇത്ര പ്രശ്നമുണ്ടാക്കുന്നതെന്ന് ഡാനിയലിന് മനസ്സിലായില്ല. അയാൾ പറഞ്ഞത് "ഭൂതബാധയകറ്റൽ റൊമാനിയൻ ഓർത്തഡോക്സ് സഭയിൽ സാധാരണയായി നടക്കുന്നതാണ്. ഞാനുപയോഗിച്ച രീതി മറ്റു പാതിരിമാർക്ക് അറിയാത്തതൊന്നുമല്ല" എന്നാണ്. ഡാനിയലിനെയും മറ്റു നാല് കന്യാസ്ത്രീകളെയും മരണത്തിലേയ്ക്ക് നയിച്ച അന്യായ തടങ്കൽ നടത്തി എന്ന കുറ്റത്തിന് ഡാനിയലിനെയും മറ്റു നാല് കന്യാസ്ത്രീകളെയും പിന്നീട് ശിക്ഷിക്കുകയുണ്ടായി. <ref>{{Cite news|url=http://news.bbc.co.uk/1/hi/world/europe/4107524.stm |title=Crucified nun dies in 'exorcism' |date=2005-06-18 |accessdate=November 6, 2010 |work=BBC News}}</ref>
 
2009 നവംബർ 23-ന് [[സൗദി അറേബ്യ|സൗദി അറേബ്യയിൽ]] ഒരു 22 കാരനെ [[ശിരഛേദം]] ചെയ്തു വധിക്കാനും മരണശേഷം കുരിശിലേറ്റാനും വിധിക്കുകയുണ്ടായി. അയാളുടെ കബന്ധം മരപ്പലകകളിൽ കെട്ടി പരസ്യപ്രദർശനം നടത്തുകയായിരുന്നു ചെയ്തത്. മൂന്നിനും ഏഴിനുമിടയിൽ പ്രായമുള്ള അഞ്ചു കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നതായിരുന്നു അയാളുടെ കുറ്റം. ബലാത്സംഗത്തിനുശേഷം ഇവരെ മരിക്കാനായി മരുഭൂമിയിൽ ഉപേക്ഷിക്കുകയായിരുന്നുവത്രേ. <ref>{{Cite news|url=http://in.reuters.com/article/worldNews/idINIndia-43639120091103 |title=Saudi court upholds child rapist crucifixion ruling |publisher=In.reuters.com |date=2009-11-03 |accessdate=2009-12-19}}</ref>
 
2011 മേയ് 1-ന് , ദക്ഷിണകൊറിയയിൽ ഒരു ടാക്സി ഡ്രൈവറെ ഉപേക്ഷിക്കപ്പെട്ട ഒരു ഘനിയിൽഖനിയിൽ കുരിശിലേറ്റപ്പെട്ട നിലയിൽ കാണപ്പെട്ടതിനെപ്പറ്റി അന്വേഷണം നടക്കുകയുണ്ടായി. <ref>{{cite news | title = 택시운전사, 십자가에 못박혀 숨진 채 발견…경북 문경서 | date = 2011-05-03 | url = http://news.khan.co.kr/kh_news/khan_art_view.html?artid=201105032052171&code=940202 | work = The Kyunghyang Shinmun | accessdate = 2011-11-19 | language = Korean}}</ref>
 
==മതവിശ്വാസത്തിന്റെ ഭാഗമായുള്ള കുരിശിലേറൽ==
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്