"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
കുരിശിലേറ്റപ്പെട്ടയാൾ മരിക്കാനെടുക്കുന്ന സമയം മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ നീണ്ടേയ്ക്കാം. കുരിശിലേറ്റാൻ ഉപയോഗിച്ച രീതി, പ്രതിയുടെ ആരോഗ്യം, കാലാവസ്ഥ എന്നിങ്ങനെ പല ഘടകങ്ങളും മരിക്കാനെടുക്കുന്ന സമയത്തെ സ്വാധീനിക്കാം. രക്തസ്രാവം മൂലമുണ്ടാകുന്ന [[ഹൈപോവോളീമിക് ഷോക്ക്]], അണുബാധ, ജലാംശനഷ്ടം എന്നിങ്ങനെ പല കാരണങ്ങളാൽ മരണം സംഭവിക്കാം. <ref>{{Cite journal|author=Edwards WD, Gabel WJ, Hosmer FE |title=On the physical death of Jesus Christ |journal=JAMA |volume=255 |issue=11 |pages=1455–63 |year=1986 |month=March |pmid=3512867 |doi=10.1001/jama.1986.03370110077025 |url=http://jama.ama-assn.org/cgi/content/abstract/255/11/1455}}</ref><ref name=patho>{{Cite journal|author=Retief FP, Cilliers L |title=The history and pathology of crucifixion |journal=South African Medical Journal |volume=93 |issue=12 |pages=938–41 |year=2003 |month=December |pmid=14750495}}</ref>
 
ശരീരഭാരം മുഴുവൻ താങ്ങുന്നത് കൈകളിലാണെങ്കിൽ ശ്വാസം മുട്ടൽ മൂലം മരണം സംഭവിക്കാം എന്ന അഭിപ്രായം പിയറി ബാർബെറ്റ് എന്ന ഡോക്ടർ മുന്നോട്ടുവയ്ക്കുകയുണ്ടായി. <ref>[http://www.columbia.edu/cu/augustine/arch/barbet.html Columbia University page of Pierre Barbet on Crucifixion]</ref> അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നെഞ്ചും ശ്വാസകോശങ്ങളൂം ക്രമാതീതമായി വികസിക്കുന്നതിനാൽ ശ്വാസം ഉള്ളിലേയ്ക്ക് വലിക്കാൻ പ്രയാസം നേരിടുമെന്നും അതുമൂലം പ്രതിക്ക് കൈകളിൽ ഭാരം കൊടുത്ത് ശരീരം മുകളിലേയ്ക്കുയർത്തിയോ കാലുകളിൽ ബലം കൊടുത്തോ ശ്വാസം വലിക്കേണ്ടിവരുമെന്നുമാണ്. ഇത് ക്രമേണ ക്ഷീണം മൂലം ശരീരം തളരാൻ കാരണമാകുമത്രേ. തളർന്ന് ശരീരം ഉയർത്താൻ സാധിക്കാതെവരുമ്പോൾ മിനിട്ടുകൾക്കുള്ളിൽ ശ്വാസം മുട്ടൽ മൂലം പ്രതി മരിക്കാനിടയാകുമെന്നാണ് അദ്ദേഹം വാദിക്കുന്നത്. [[ഫ്രെഡറിക് സുഗൈബ്]] നടത്തിയ പരീക്ഷണങ്ങൾ കാണിക്കുന്നത് കൈകൾ ലംബത്തിൽ നിന്ന് 60°-യോ 70°-യോ കോണിൽ നിലകൊള്ളുന്ന സ്ഥിതിയിൽ മനുഷ്യർക്ക് ബുദ്ധിമുട്ടില്ലാതെ ശ്വാസം വലിക്കാൻ സാധിക്കുമെന്നാണ്. പരീക്ഷണത്തിൽ പങ്കെടുത്തവർക്ക് വളരെ വേഗം വർദ്ധിക്കുന്ന തരത്തിൽ വേദന തോന്നിയിരുന്നു.<ref>{{Cite book|last=Zugibe|first=Frederick T|authorlink=Frederick Zugibe|title=The cross and the shroud: a medical inquiry into the crucifixion|publisher=Paragon House|location=New York|year=1988|isbn=0-913729-75-2}}{{Page needed|date=September 2010}}</ref><ref>{{Cite book|author=Zugibe, Frederick T. |title=The Crucifixion Of Jesus: A Forensic Inquiry |publisher=M. Evans and Company |location=New York |year=2005 |pages= |isbn=1-59077-070-6}}{{Page needed|date=September 2010}}</ref> ഈ നിരീക്ഷണം വളരെ ദൈർഘ്യമുള്ളതും വേദനാജനകവുമായ മരണം നൽകണമെന്നുദ്ദേശിച്ചാണ് റോമാക്കാർ കുരിശിലേറ്റൽ ഉപയോഗിച്ചിരുന്നതെന്ന വാദത്തെ സാധൂകരിക്കുന്നു. സാധാരണഗതിയിൽ കാലുകളുടെ അസ്ഥികൾ തല്ലിയൊടിക്കുമായിരുന്നത്രേ. [[ട്രോമാറ്റിക് ഷോക്ക്]], [[ഫാറ്റ് എംബോളിസം]], കാലുകളിൽ ഭാരം താങ്ങാൻ കഴിയാത്തതുമൂലമുണ്ടാകുന്ന (കൈകളിൽ ശരീരഭാരം താങ്ങേണ്ടിവരുന്നതു മൂലമുണ്ടാകുന്ന) ശ്വാസം മുട്ടൽ എന്നീ കാരണങ്ങളാൽ മരണം വേഗം നടക്കാൻ ഇത് കാരണമാകും.
 
===രക്ഷപ്പെടൽ===
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്