"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
[[ഫ്രെഡറിക് സുഗൈബ്]] മറ്റൊരു സാദ്ധ്യത മുന്നോട്ടു വയ്ക്കുകയുണ്ടായി. ആണികൾ ലംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനകോണിലാവാം തുളച്ചത്. തള്ളവിരലിനു താഴെയുള്ള മാംസളഭാഗത്തു നിന്ന് മണിബന്ധത്തിലേയ്ക്ക് [[കാർപൽ ടണൽ]] എന്ന ഭാഗത്തുകൂടി കടന്നു പോകുന്നവിധമാണ് ആണിയടിച്ചതെങ്കിലും ശരീരഭാരം താങ്ങാൻ സാധിക്കും.
 
ചില ചിത്രീകരണങ്ങളിൽ ഒരു കാൽത്താങ്ങും കാണപ്പെടാറുണ്ട്. ഇത് പുരാതന സ്രോതസ്സുകളിലൊന്നും പരാമർശിക്കപ്പെടുന്നില്ല. [[അലക്സാമെനോസ് ഗ്രാഫിറ്റോ]] എന്ന ചിത്രമാണ് കുരിശുമരണത്തിന്റെ നിലവിലുള്ള ഏറ്റവും പഴയ ചിത്രീകരണമായി കണക്കാക്കപ്പെടുന്നത്. ഇതിൽ ഒരു കാൽത്താങ്ങ് കാണാവുന്നതാണത്രേകാണുന്നുണ്ടത്രേ. <ref>{{Cite book|title=The beauty of the cross: the passion of Christ in theology and the arts, from the catacombs to the eve of the Renaissance |last=Viladesau |first=Richard |year=2006 |publisher=Oxford University Press|isbn=978-0-19-518811-0 |oclc=58791208 |page=21 |url=http://books.google.com/?id=cTFh4tm9cMwC |accessdate=2009-05-04 }}</ref> ചില പുരാതന സ്രോതസ്സുകളിൽ ''സെഡൈൽ'' എന്ന ഒരു ചെറിയ ഇരിപ്പിടം കുരിശിൽ ഘടിപ്പിച്ചിരുന്നതായി പറയുന്നുണ്ട്. <ref>{{Cite web|url=http://www.jewishencyclopedia.com/view.jsp?artid=905&letter=C |title=Crucifixion |publisher=Jewish Encyclopedia |date= |accessdate=2009-12-19}}</ref> കൈപ്പത്തിയിൽ ശരീരഭാരത്താൽ ചെലുത്തപ്പെടുന്ന മർദ്ദം കുറയ്ക്കാൻ ഇതും ഉപകരിച്ചിരുന്നിരിക്കാം. ''കോർണു'' എന്ന മുനയുള്ള ഒരു ഭാഗവും ഒരുപക്ഷേ ഈ ഇരിപ്പിടത്തിൽ ഘടിപ്പിക്കപ്പെട്ടിരുന്നിരിക്കാം. ഗുദത്തിലേയ്ക്കോ യോനിയിലേയ്ക്കോ തുളഞ്ഞുകയറുന്നവിധമായിരുന്നിരിക്കണം ഇതിന്റെ നിർമിതി. <ref name="Seneca 1946"/> ഇത്തരം സംവിധാനങ്ങൾ വേദന കുറയ്ക്കാനല്ല, മറിച്ച് മരിക്കാനെടുക്കുന്ന സമയം കൂട്ടാനേ ഉപകരിക്കുമായിരുന്നുള്ളൂ. ''കോർണു'' വേദനയും അപമാനവും വർദ്ധിപ്പിക്കാനും ഉപകരിച്ചിരുന്നിരിക്കാം.
 
1968-ൽ [[ജെറുസലേം|ജെറുസലേമിന്]] വടക്കു കിഴക്കായി [[ഗിവ്'അത് ഹാ-മിവ്റ്റാർ]] എന്ന സ്ഥലത്ത് കുരിശിലേറ്റപ്പെട്ട ഒരാളുടെ ശരീരാവശിഷ്ടം കണ്ടെത്തുകയുണ്ടായി. ഇയാൾ ഒന്നാം നൂറ്റാണ്ടിൽ കുരിശിലേറ്റപ്പെട്ടതായിരുന്നുവത്രേ. ഉപ്പൂറ്റിയിലെ [[കാൽകേനിയസ്]] എന്ന അസ്ഥിയുടെ വശത്തുനിന്ന് ആണി തുളച്ച നിലയിലായിരുന്നു കാണപ്പെട്ടത്. ആണിയുടെ അറ്റം വളഞ്ഞു പോയിട്ടുണ്ടായിരുന്നതിനാൽ ഇത് കാലിൽ നിന്ന് ഊരിയെടുക്കാൻ സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ആണിക്ക് 11.5&nbsp;സെന്റീമീറ്റർ നീളമുണ്ടായിരുന്നു. ഇയാളുടെ കാര്യത്തിൽ കാലിന്റെ ഉപ്പൂറ്റികൾ കുരിശിന്റെ നെടുകേയുള്ള തൂണിന്റെ ഇരുവശവുമായി ആണിയടിച്ചുറപ്പിച്ചിരുന്നിരിക്കാം എന്നനുമാനിക്കാംഎന്നനുമാനിക്കപ്പെടുന്നു. <ref>{{Cite web|url=http://chesterrep.openrepository.com/cdr/bitstream/10034/40813/1/Some%20Notes%20on%20Crucifixion.pdf |title=Some Notes on Crucifixion |format=PDF |date= |accessdate=2009-12-19}}</ref><ref>[http://books.google.com/books?id=EdbdQ-5fMr0C David W. Chapman, Ancient Jewish and Christian perceptions of crucifixion] (Mohr Siebeck, 2008), p. 86-89</ref><ref>{{Cite web|url=http://www.joezias.com/CrucifixionAntiquity.html |title=Joe Zias, Crucifixion in Antiquity&nbsp;— The Anthropological Evidence |publisher=Joezias.com |date= |accessdate=2009-12-19}}</ref> പുരാതന കുരിശിലേറ്റലിന്റെ ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ള ഒരേയൊരു അവശിഷ്ടമാണ് ഈ അസ്ഥികൂടം. <ref>{{Cite web|url=http://www.poweredbyosteons.org/2011/11/line-on-left-one-cross-each.html |title=The Bioarchaeology of Crucifixion |publisher=PoweredbyOsteons.org |accessdate=2011-11-04}}</ref>
 
===മരണകാരണം===
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്