"സി.പി. രാമസ്വാമി അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66:
ബ്രിട്ടീഷ് ഗവർണർജനറൽ മൗണ്ട് ബാറ്റൻ പ്രഭു ഡൽഹിയിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ പങ്കെടുക്കാതെ, ഏതാനും ദിവസം മുമ്പാണ് സർ. സി.പി. സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നടന്ന ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനെന്നപേരിൽ തിരുവനന്തപുരത്ത് എത്തിയത്. പക്ഷേ അദ്ദേഹത്തിന്റെ ലക്ഷ്യം 'സ്വതന്ത്ര തിരുവിതാംകൂർ' എന്ന രാജ്യം രൂപവത്കരിക്കലായിരുന്നുവെന്ന് പിന്നീടുള്ള നിലപാടുകൾ വ്യക്തമാക്കി. 'ഇന്ത്യ' എന്നും 'പാകിസ്താൻ' എന്നും രണ്ട് സ്വതന്ത്രരാജ്യങ്ങൾ ആഗസ്ത് 14ന് അർധരാത്രി നിലവിൽവരുമെന്ന് നിശ്ചയിക്കപ്പെട്ടശേഷവും ഹൈദ്രാബാദ്, ജുനഗട്ട് തുടങ്ങിയ രാജ്യങ്ങളെപ്പോലെ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കാനുള്ള സി.പിയുടെ നീക്കത്തിന് കുറവ് വന്നില്ല. ഇതിന് രാജകുടുംബത്തിന്റെയും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനിടയിൽ പാകിസ്താൻ നേതാവ് മുഹമ്മദാലി ജിന്നയുടെ പ്രതിനിധിയും മുസ്ലിംലീഗ് നേതാവുമായ മീർഗെബൂൾ മുഹമ്മദ് തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവിതാംകൂറിന്റെ പാകിസ്താൻ അംബസിഡറായി സി.പി. നിശ്ചയിച്ചിരുന്ന കരീ(മുൻ പോലീസ് മേധാവി)മിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് സ്വീകരണം നൽകി. ആഗസ്ത് 15നുശേഷം കറാച്ചി തുറമുഖത്തുനിന്നും തിരിക്കുന്ന ആദ്യത്തെ അരികപ്പൽ തിരുവിതാംകൂർ രാജ്യത്തേയ്ക്കാണെന്ന് മീർഗെബൂൾ മുഹമ്മദ് യോഗത്തിൽ പ്രഖ്യാപിച്ചു.
 
സി.പിയുടെ നയത്തിന് എതിരെ ഇന്ത്യയ്ക്ക് അകത്തുംപുറത്തും പ്രതിഷേധം ഉയർന്നു. ഇതിനിടയിലാണ് സർ. സി.പിയുടെ സ്വതന്ത്ര തിരുവിതാംകൂർ വാദം തകർത്തുകൊണ്ട് അദ്ദേഹത്തിന് വെട്ടേറ്റത്. 1947 ആഗസ്ത് 19ന് അദ്ദേഹം തിരുവിതാംകൂർ വിട്ടു. അന്നത്തെ സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയാണ് ഇന്നത്തെ സ്വാതിതിരുനാൾ സംഗീതകോളേജ്. {{തെളിവ്}}<ref>http://www.mathrubhumi.com/paramparyam/story.php?id=446704</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/സി.പി._രാമസ്വാമി_അയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്