"ബാഡ്മിന്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
ഇംഗ്ലണ്ടിൽ കളി തുടങ്ങിയ കാലത്ത് പുരുഷന്മാരുടെ ബാഡ്മിന്റണിൽ പരമ്പരാഗതമായി ആധിപത്യം പുലർത്തിയിരുന്നത് ഡെന്മാർക്കായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഏഷ്യയിലെ രാജ്യങ്ങൾക്കായിരുന്നു മേൽക്കോയ്മ. ഡെന്മാർക്കിനൊപ്പം ചൈന, ദക്ഷിണ കൊറിയ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും മികച്ച കളിക്കാരുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദശകങ്ങളായി പുരുഷ ബാഡ്മിന്റണിലും വനിതാ ബാഡ്മിന്റണിലും അന്താരാഷ്ടതലത്തിൽ മികവ് പുലർത്തുന്നത് ചൈനയിൽനിന്നുള്ള കളിക്കാരാണ്.
 
== കളിയുപകരണങ്ങൾ ==
=== ഷട്ടിൽകോക്ക് ===
[[പ്രമാണം:Shuttlecocks Yonex Aerosensa 20.jpg|thumb|right|150px|തൂവൽ കൊണ്ടുള്ള ഷട്ടിൽകോക്ക്]]
ബാഡ്മിന്റൺ കളിക്കാൻ ഉപയോഗിക്കുന്ന കോണാകൃതിയിലുള്ള ഒരു പ്രൊജക്ക്റ്റൈലാണ് ഷട്ടിൽകോക്ക്. തൂവലുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കപ്പെടുന്നത്. 4.75 ഗ്രാം മുതൽ 5.50 ഗ്രാം വരെയാണ് ഒരു ഷട്ടിൽകോക്കിന്റെ ഭാരം. 70 മില്ലിമീറ്റർ നീളമുള്ള പതിനാലോ പതിനാറോ തൂവലുകൾ കൊണ്ടാണ് ഷട്ടിൽകോക്ക് ഉണ്ടാക്കുന്നത്. അടിവശത്തുള്ള കോർക്കിന്റെ വ്യാസം 25-28 മില്ലീമീറ്ററാണ്. തൂവലുകൾ മുകൾഭാഗത്തുണ്ടാക്കുന്ന വൃത്തത്തിന്റെ വ്യാസം ഏകദേശം 54 മില്ലിമീറ്ററാണ്.
 
തൂവലുകൾ എളുപ്പത്തിൽ പൊട്ടുന്നവയായതു കൊണ്ട് മിക്കവാറും ഒരു കളിക്കിടയിൽ പല തവണ ഷട്ടിൽകോക്ക് മാറ്റേണ്ടതായി വരും. ഇക്കാരണത്താൽ തൂവലുകൾക്ക് പകരം പ്ലാസ്റ്റിക്ക് ഉപയോഗിച്ചിള്ള സിന്തറ്റിക് ഷട്ടിലുകളും ബാഡ്മിന്റൺ കളിക്കാൻ ഉപയോഗിക്കുന്നു. സിന്തറ്റിക്ക് ഷട്ടിൽകോക്കുകൾ കേട് പറ്റാതെ വളരെകാലം നീണ്ടുനിൽക്കുന്നു. എങ്കിലും പ്രധാന മത്സരങ്ങളിലും ടൂർണമെന്റുകളിലുമെല്ലാം തൂവൽ കൊണ്ടുള്ള ഷട്ടിലുകളാണ് എപ്പോഴും ഉപയോഗിക്കുന്നത്.
 
=== റാക്കറ്റ് ===
[[പ്രമാണം:Heads of badminton raquets.jpg|right|thumb|200px|ബാഡ്മിന്റൺ റാക്കറ്റുകൾ]]
ഷട്ടിൽ കളിക്കാൻ ഉപയോഗിക്കുന്ന റാക്കറ്റുകൾ ഭാരം കുറഞ്ഞവയാണ്. 70 മുതൽ 95 ഗ്രാം വരെയാണ് ഇവയുടെ ഭാരം (കമ്പിയും പിടിയും ഇല്ലാതെ). കാർബൺ ഫൈബർ, ഉരുക്ക് തുടങ്ങി വിവിധ തരം വസ്തുക്കൾ ഉപയോഗിച്ചാണ് അവ നിർമ്മിക്കപ്പെടുന്നത്. കാർബൺ ഫൈബർ റാക്കറ്റിന് കൂടുതൽ ബലം നൽകുന്നു. ഓവൽ ആകൃതിയാണ് മിക്കവാറും റാക്കറ്റിന്റെ തലയ്ക്ക്. എന്നാൽ സമനീയമായ (ഐസോമെട്രിക്ക്) ആകൃതിയിലുള്ള റാക്കറ്റുകളും ഇപ്പോൾ ഉപയോഗിച്ചു വരുന്നു. ബാഡ്മിന്റൺ റാക്കറ്റിന്റെ കമ്പികൾ (സ്ട്രിംഗ്സ്) കട്ടി കുറഞ്ഞവയും എന്നാൽ ബലമേറിയതുമാണ്. 0.62 മുതൽ 0.73 മില്ലിമീറ്റർ വരെയാണ് ഇവയുടെ കട്ടി. 80 മുതൽ 160 ന്യൂട്ടൺ വരെയാണ് ഇവയുടെ ടെൻഷൻ. റാക്കറ്റിന്റെ പിടികൾക്കായ് (ഗ്രിപ്പ്) വിവിധ തരം വസ്തുക്കൾ ഉപയോഗിക്കുന്നു. പോളിയൂറിത്തീൻ സിന്തറ്റിക്ക് ഗ്രിപ്പുകളാണ് പൊതുവായി ഉപയോഗിച്ചു വരുന്നത്.
 
== നിയമങ്ങൾ ==
 
കളിക്കിടയിൽ അപ്രതീക്ഷിതമായ തടസ്സങ്ങളുണ്ടാകുമ്പോൾ അംപയർ ''ലെറ്റ്'' വിളിക്കുന്നു. അപ്പോൾ റാലി നിർത്തുകയും സ്കോറിന് മാറ്റമൊന്നും കൂടാതെ വീണ്ടും കളിക്കുകയും ചെയ്യുന്നു. അടുത്തള്ള കോർട്ടിൽ നിന്ന് ഷട്ടിൽകോക്ക് കളിക്കളത്തിൽ വന്നു പതിക്കുക, ചെറിയ മുറികളിൽ ഷട്ടിൽകോക്ക് ഉത്തരത്തിൽ തട്ടുക തുടങ്ങിയ സന്ദർഭങ്ങളിലാണ് സാധാരണയായി ലെറ്റ് വിളിക്കാറുള്ളത്. സെർവ് ചെയ്യുമ്പോൾ റിസീവർ ഷട്ടിൽകോക്ക് സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെങ്കിലും ലെറ്റ് വിളിക്കാറുണ്ട്. സെർവ് ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഷട്ടിൽകോക്ക് വലയുടെ ടേപ്പിൽ തട്ടിയാൽ ലെറ്റ് വിളിക്കാറില്ല.
 
== കളിയുപകരണങ്ങൾ ==
=== ഷട്ടിൽകോക്ക് ===
[[പ്രമാണം:Shuttlecocks Yonex Aerosensa 20.jpg|thumb|right|150px|തൂവൽ കൊണ്ടുള്ള ഷട്ടിൽകോക്ക്]]
ബാഡ്മിന്റൺ കളിക്കാൻ ഉപയോഗിക്കുന്ന കോണാകൃതിയിലുള്ള ഒരു പ്രൊജക്ക്റ്റൈലാണ് ഷട്ടിൽകോക്ക്. തൂവലുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കപ്പെടുന്നത്. 4.75 ഗ്രാം മുതൽ 5.50 ഗ്രാം വരെയാണ് ഒരു ഷട്ടിൽകോക്കിന്റെ ഭാരം. 70 മില്ലിമീറ്റർ നീളമുള്ള പതിനാലോ പതിനാറോ തൂവലുകൾ കൊണ്ടാണ് ഷട്ടിൽകോക്ക് ഉണ്ടാക്കുന്നത്. അടിവശത്തുള്ള കോർക്കിന്റെ വ്യാസം 25-28 മില്ലീമീറ്ററാണ്. തൂവലുകൾ മുകൾഭാഗത്തുണ്ടാക്കുന്ന വൃത്തത്തിന്റെ വ്യാസം ഏകദേശം 54 മില്ലിമീറ്ററാണ്.
 
തൂവലുകൾ എളുപ്പത്തിൽ പൊട്ടുന്നവയായതു കൊണ്ട് മിക്കവാറും ഒരു കളിക്കിടയിൽ പല തവണ ഷട്ടിൽകോക്ക് മാറ്റേണ്ടതായി വരും. ഇക്കാരണത്താൽ തൂവലുകൾക്ക് പകരം പ്ലാസ്റ്റിക്ക് ഉപയോഗിച്ചിള്ള സിന്തറ്റിക് ഷട്ടിലുകളും ബാഡ്മിന്റൺ കളിക്കാൻ ഉപയോഗിക്കുന്നു. സിന്തറ്റിക്ക് ഷട്ടിൽകോക്കുകൾ കേട് പറ്റാതെ വളരെകാലം നീണ്ടുനിൽക്കുന്നു. എങ്കിലും പ്രധാന മത്സരങ്ങളിലും ടൂർണമെന്റുകളിലുമെല്ലാം തൂവൽ കൊണ്ടുള്ള ഷട്ടിലുകളാണ് എപ്പോഴും ഉപയോഗിക്കുന്നത്.
 
=== റാക്കറ്റ് ===
[[പ്രമാണം:Heads of badminton raquets.jpg|right|thumb|200px|ബാഡ്മിന്റൺ റാക്കറ്റുകൾ]]
ഷട്ടിൽ കളിക്കാൻ ഉപയോഗിക്കുന്ന റാക്കറ്റുകൾ ഭാരം കുറഞ്ഞവയാണ്. 70 മുതൽ 95 ഗ്രാം വരെയാണ് ഇവയുടെ ഭാരം (കമ്പിയും പിടിയും ഇല്ലാതെ). കാർബൺ ഫൈബർ, ഉരുക്ക് തുടങ്ങി വിവിധ തരം വസ്തുക്കൾ ഉപയോഗിച്ചാണ് അവ നിർമ്മിക്കപ്പെടുന്നത്. കാർബൺ ഫൈബർ റാക്കറ്റിന് കൂടുതൽ ബലം നൽകുന്നു. ഓവൽ ആകൃതിയാണ് മിക്കവാറും റാക്കറ്റിന്റെ തലയ്ക്ക്. എന്നാൽ സമനീയമായ (ഐസോമെട്രിക്ക്) ആകൃതിയിലുള്ള റാക്കറ്റുകളും ഇപ്പോൾ ഉപയോഗിച്ചു വരുന്നു. ബാഡ്മിന്റൺ റാക്കറ്റിന്റെ കമ്പികൾ (സ്ട്രിംഗ്സ്) കട്ടി കുറഞ്ഞവയും എന്നാൽ ബലമേറിയതുമാണ്. 0.62 മുതൽ 0.73 മില്ലിമീറ്റർ വരെയാണ് ഇവയുടെ കട്ടി. 80 മുതൽ 160 ന്യൂട്ടൺ വരെയാണ് ഇവയുടെ ടെൻഷൻ. റാക്കറ്റിന്റെ പിടികൾക്കായ് (ഗ്രിപ്പ്) വിവിധ തരം വസ്തുക്കൾ ഉപയോഗിക്കുന്നു. പോളിയൂറിത്തീൻ സിന്തറ്റിക്ക് ഗ്രിപ്പുകളാണ് പൊതുവായി ഉപയോഗിച്ചു വരുന്നത്.
 
== ശൈലികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1940848" എന്ന താളിൽനിന്ന് ശേഖരിച്ചത്