"ഉദയ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: nl:Udaipur (strong connection between (2) ml:ഉദയ്‌പൂർ and nl:Udaipur (Rajasthan))
വരി 36:
 
== ഭൂപ്രകൃതി ==
[[പ്രമാണം:Pichola lake sunset.JPG|ലഘുചിത്രം|ഉദയ്പൂരിലെ കർണിമാതാ ക്ഷേത്രത്തിൽനിന്നുള്ള പിഛോലാ തടാകത്തിന്റെ ഒരു ദൃശ്യം. നിരവധി തടാകങ്ങളുള്ളതിനാൽ തടാകങ്ങളുടെ നഗരം എന്നൊരു അപരനാമവും ഉദയ്പൂരിനുണ്ട്]]
 
ആരവല്ലി മലനിരകളുടെ തെക്കേച്ചരിവിലുള്ള പീഠപ്രദേശത്താണ് ഉദയ്പൂർ സ്ഥിതിചെയ്യുന്നത്. കഠിനശിലകളാൽ സം‌‌രചിതമായ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി പൊതുവേ വടക്കുകിഴക്കോട്ടു ചാഞ്ഞിറങ്ങുന്ന മട്ടിലാണ്. ഉദയ്പൂരിന്റെ മൂന്നിൽ രണ്ടു ഭാഗവും നിരപ്പുള്ള പ്രദേശമാണ്. തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ബനാസ് നദിയുടെ ശീർഷസ്ഥാനം പൊതുവേ നിംനോന്നതവും ദുർഗമവുമാണ്; സ്ഥിരമായി പാർപ്പുറപ്പിക്കതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭീൽ‌‌വർഗക്കാരുടെ അധിവാസകേന്ദ്രവുമാണ്. ഇവിടെ ജയ്സമന്ത് (ഡേബർ), രാജ്സമന്ത്, ഉദയസാഗർ, പച്ചോള തുടങ്ങി നൈസർഗികവും മനുഷ്യനിർമിതവുമായ അനേകം തടകങ്ങൾ ഉണ്ട്; ക്വാർട്ട്സൈറ്റ് അധാത്രിയായുള്ള ഗർത്തങ്ങളിൽ ഒഴുകിക്കൂടിയ ജലമാണ് തടകങ്ങളായി തീർന്നിരിക്കുന്നത്.. ഇവിടെ ശരാശരി വർഷപാതം 25-60 സെ. മീ. ആണ്. ജോവർ, ബാജ്റ, [[ഗോതമ്പ്]], [[കടല]], [[പരുത്തി]], [[പുകയില]], എണ്ണക്കുരുക്കൾ തുടങ്ങിയവ കൃഷിചെയ്തു വരുന്നു. ജില്ലയുടെ തെക്കുപടിഞ്ഞാറു ഭഗത്ത് അല്പമായതോതിൽ നെൽകൃഷിയും നടക്കുന്നുണ്ട്. [[ആട്]], [[ഒട്ടകം]] എന്നിവയാണ് പ്രധാന വളർത്തുമൃഗങ്ങൾ.<ref>[http://www.webudaipur.com/explore-udaipur/geography.html/ Geography of Udaipur]</ref>
 
"https://ml.wikipedia.org/wiki/ഉദയ്‌പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്