"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.99.185.48 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 10:
 
==ചരിത്രം==
===ആദിമകാലം===
jjj
[[പ്രമാണം:Germany Bad-Urach Moses-Font.jpg|thumb|250px|left|ജർമ്മനിയിലെ ഒരു ദേവാലയത്തിലെ ജ്ഞാനസ്നാനത്തൊട്ടിയിൽ, ഇസ്രായേലിയരുടെ വിമോചകനും നിയമദാതാവുമായി വിശ്വസിക്കപ്പെടുന്ന മോശെയുടെ ശില്പം]]
[[തനക്ക്|എബ്രായബൈബിളിലെ]] കഥാപാത്രങ്ങളിൽ, അല്പമാത്രമെങ്കിലും ചരിത്രാംശം കണ്ടെത്താൻ കഴിയുന്ന ആദ്യത്തെയാൾ [[അബ്രഹാം]] ആണെന്നും, [[മെസപ്പൊട്ടേമിയ|മെസൊപ്പോട്ടേമിയയിലെ]] ജന്മനാട്ടിൽ നിന്ന് തെക്കുകിഴക്ക് കൽദായരുടെ ഊർ ദേശത്തേക്കും അവിടന്ന് പടിഞ്ഞാറ് കാനാനിലേക്കുമുള്ള [[അബ്രഹാം|അബ്രഹാമിന്റെ]] കുടിമാറ്റങ്ങൾ അമോരിയജനതയുടെ കുടിയേറ്റ, വാണിജ്യപഥങ്ങൾ തന്നെയാണു പിന്തുടർന്നതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>അബ്രഹാം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിൽ റോബർട്ട് നോർത്ത് എഴുതിയ ലേഖനം (പുറങ്ങൾ 4-5)</ref> അബ്രഹാമിന്റെ സന്തതികൾ ഈജിപ്തിൽ അനുഭവിച്ചതായി പറയപ്പെടുന്ന അടിമത്തത്തിന്റേയും വിമോചനത്തെ തുടർന്നു നടന്ന ദീർഘമായ പലായനത്തിന്റേയും കഥകളെ [[ബൈബിൾ|ബൈബിളിനു]] പുറത്തുള്ള ചരിത്രവുമായി ബന്ധിപ്പിക്കുക എളുപ്പമല്ല. ബിസി പതിനാലാം നൂറ്റാണ്ടിലെ [[അമാർണാ എഴുത്തുകൾ|അമാർണാ എഴുത്തുകളിൽ]] പരാമർശിക്കപ്പെടുന്ന കലാപകാരികളുടെ അസംതൃപ്തസമൂഹമായ 'ഹബിരുകൾ' (The Habiru)<ref>Ancient Aisrael, A short History from Abraham to the Roman Destruction of the Temple, സമ്പാദകൻ, ഹെർഷൽ ഷാങ്ക്സ് (പുറം 72)</ref> ഹീബ്രൂജനതയുടെ പൂർവികരായിരിക്കാം എന്ന അനുമാനമുണ്ട്. എങ്കിലും 'ഹബിരുപ്രശ്നം' (The Habiru problem) ഇപ്പോഴും ഒരു സമസ്യയായി തുടരുന്നതേയുള്ളു<ref>The Habiru Problem, "ദ കേംബ്രിഡ്ജ് കമ്പാനിയൻ ടു ദ ബൈബിൾ" (പുറം 57)</ref>
വരി 83:
[[മദ്ധ്യകാലം|മദ്ധ്യയുഗത്തിന്റെ]] സമാപനം കുറിച്ച [[യൂറോപ്പിലെ നവോത്ഥാനകാലം|യൂറോപ്യൻ നവോത്ഥാനവും]], [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ]] ഫലമായി നടന്ന പാശ്ചാത്യ-ക്രിസ്തീയതയുടെ വിഭജനവും, യഹൂദമതത്തോടുള്ള മനോഭാവത്തിൽ കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. നവീകർത്താക്കളായ [[മാർട്ടിൻ ലൂഥർ|മാർട്ടിൻ ലൂഥറും]] മറ്റും തീവ്രമായ [[യഹൂദവിരോധം]] പ്രകടിപ്പിച്ചു. എങ്കിലും രാഷ്ട്രീയ-സാമൂഹ്യമേഖലകളിൽ മതത്തിന്റെ പ്രാബല്യം അസ്തമിച്ചതോടെ മതപരമായ വിവേചനം എളുപ്പമല്ലാതായി. പതിനെട്ടാം നൂറ്റാണ്ടിലെ [[ജ്ഞാനോദയകാലം|ജ്ഞാനോദയവും]] മനുഷ്യസാഹോദര്യത്തിന് ഊന്നൽ കൊടുത്ത [[ഫ്രഞ്ച് വിപ്ലവം|ഫ്രെഞ്ചു വിപ്ലവവും]] ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി ജൂതവിമോചനത്തെ സഹായിച്ചു. [[നെപ്പോളിയൻ ബോണപ്പാർട്ട്|നെപ്പോളിയന്റെ]] പടയോട്ടം കടന്നു പോയ ഇടങ്ങളിലെല്ലാം ജൂതച്ചേരികൾ അപ്രത്യക്ഷമായി. ചേരികൾക്കുള്ളിലെ ഒറ്റപ്പെടൽ അവസാനിച്ചതോടെ യഹുദസമൂഹങ്ങളിലും ആധുനികതയുടെ സ്വാധീനം കടന്നുചെന്നു. പതിനെട്ടാം നൂറ്റാണ്ടിൽ, ജർമ്മനിയിലെ പ്രസിദ്ധയഹൂദചിന്തകൻ മോസസ് മെൻഡെൽസന്റെ ജീവിതവും ചിന്തയും ഈ മാറ്റത്തെ പ്രതീകവൽക്കരിച്ചു. യഹൂദർക്കിടയിൽ ഹസ്കല എന്ന ജ്ഞാനോദയമുന്നേറ്റത്തിന് 18-19 നൂറ്റാണ്ടുകളിൽ ഇത് പശ്ചാത്തലമൊരുക്കി.
 
====സിയോണിസം, ഇസ്രായേൽ====
 
{{Main|സയണിസ്റ്റ് പ്രസ്ഥാനം}}
[[പ്രമാണം:Balfour portrait and declaration.JPG|thumb|225px|left|ബ്രിട്ടീഷ് വിദേശകാര്യസചിവൻ ആർതർ ജെയിംസ് ബാൾഫറുടെ ചിത്രം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ബാൾഫർ പ്രഖ്യാപനത്തിന്റെ പാഠത്തോടൊപ്പം]]
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്