"നെറ്റ്‌വർക്ക് സ്വിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{നാനാർത്ഥം|സ്വിച്ച്}}
[[ചിത്രം:Switch-and-nest.jpg|right|thumb|200px|റാക്കിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു സ്വിച്ചിലേക്ക് [[യു.ടി.പി. കേബിൾ|യു.ടി.പി. കേബിളുകൾ]] വഴി നെറ്റ്‌വർക്ക് ഉപകരണങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു]]
[[പരിമിത പരിധി കമ്പ്യൂട്ടർ ശൃംഖല|പരിമിത പരിധി കമ്പ്യൂട്ടർ ശൃംഖലയിലെ]] (Local Area Network) [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകൾ]] അടക്കമുള്ള ശൃംഖലയിൽ ഉൾപ്പെടുന്ന ഉപകരണങ്ങളെ പരസ്പരം നക്ഷത്രരൂപത്തിൽ (Star topology) ബന്ധിപിക്കുന്നതിനുള്ള ഒരു ഉപകരണമാണ് ''നെറ്റ്വർക്ക്'നെറ്റ്‌വർക്ക് സ്വിച്ച്''' (switch). ഇത്തരത്തിലുള്ള ശൃംഖലകളെ ബന്ധിപ്പിക്കാനുപയോഗിക്കുന്ന [[നെറ്റ്‌വർക്ക് ഹബ്|ഹബുകളുടെ]] പ്രവർത്തനം തന്നെയാണ്‌ സ്വിച്ചുകൾ ചെയ്യുന്നതെങ്കിലും, സ്വിച്ചുകൾക്ക് ഹബ്ബിനേക്കാൾ കൂടുതൽ പ്രവർത്തനക്ഷമതയുണ്ട്. അതുകൊണ്ടുതന്നെ സ്വിച്ചുകൾക്ക് ഹബ്ബുകളേക്കാൾ വിലയും താരതമ്യേന കൂടുതലാണ്. നെറ്റ്വർക്ക് സ്വിച്ചുകൾ അവയിൽക്കൂടി കടന്നുപോകുന്ന [[ഡേറ്റാ പാക്കറ്റ്|ഡേറ്റപാക്കറ്റുകൾ]] എവിടെനിന്ന് വരുന്നു എന്നും ഈ പാക്കറ്റുകൾ എവിടേക്ക് പോകുന്നു എന്നും നിരീക്ഷിച്ച് അവയെ ലക്ഷ്യസ്ഥാനത്തേക്കു മാത്രം വഴിതിരിച്ചു വിടുന്നു. എന്നാൽ ഹബുകൾ കിട്ടുന്ന ഡാറ്റയെ അതിലെ എല്ലാ പോർട്ടുകളിലേക്കും പ്രക്ഷേപണം (Broadcast) നടത്തുന്നതിനാൽ ഒരു കമ്പ്യൂട്ടർ, ഡാറ്റ പ്രേക്ഷണം നടത്തുമ്പോൾ ശൃംഖല പൂർണ്ണമായും തിരക്കിലാകുന്നു. മറിച്ച് സ്വിച്ചുകൾ ഡേറ്റയെ‍ നിർദ്ദിഷ്ട കംപ്യൂട്ടറിലേക്ക് മാത്രം അയയ്ക്കുന്നതിനാൽ ഹബ്ബിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ അവക്കാകുന്നു.
== പോർട്ടുകൾ ==
സ്വിച്ചിലേക്ക് നെറ്റ്വർക്ക് ഉപകരണങ്ങൾ ബന്ധിപ്പിക്കുന്ന ഇടങ്ങളെയാണ്‌ പോർട്ട് എന്നു പറയുന്നത് 4 മുതൽ 24 വരെ പോർട്ടുകളുള്ള സ്വിച്ചുകൾ ലഭ്യമാണ്‌. നിരവധി സ്വിച്ചുകൾ ഒരുമിച്ച് അടുക്കിയ മൊഡ്യൂളുകളും ലഭ്യമാണ്.
"https://ml.wikipedia.org/wiki/നെറ്റ്‌വർക്ക്_സ്വിച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്