"എം.എ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
 
==ജീവിതരേഖ==
1936 ജൂൺ 26-ന് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[കുറവിലങ്ങാട്]] മറ്റത്തിൽ കുളത്തനാനിയിൽ എം.ജെ. എബ്രാഹാമിന്റെയും ഭാര്യ മറിയാമ്മ എബ്രാഹാമിന്റെയും ഏഴ് മക്കളിൽ നാലാമനായാണ് ജനനം. 1978-ലാണ് എം.എ. ജോൺ വിവാഹിതനായത്. മതപരമായ ചടങ്ങുകളോട് താല്പര്യം ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ വിവാഹം [[സ്പെഷ്യൽ മര്യേജ്മാര്യേജ് ആക്റ്റ്]] പ്രകാരമായിരുന്നു.
 
കേരളത്തിലെ കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാവിൽ ഒരാളായ ജോൺ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തത്. കെ.എസ്.യൂവിൽ പ്രവർത്തിച്ച ശേഷം 1961-ൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയായും തുടർന്ന് 1963-ൽ ജനറൽ സെക്രട്ടറിയാകുകയും ചെയ്തു. യൂത്ത് കോൺഗ്രസ്സിന് ദേശീയതലത്തിൽ മാത്രം പ്രസിഡന്റുണ്ടയിരുന്ന അക്കാലത്ത് 1965-ൽ കോൺഗ്രസ് പ്രസിഡന്റ് കാമരാജ് എല്ലാ സംസ്ഥാന സമിതികളും പിരിച്ചുവിട്ടു. ഇതിൽ പ്രതിഷേധം പ്രകടിപ്പിച്ച് കാമരാജിന് ജോൺ കത്തയയ്ക്കുകയുണ്ടായി. തുടർന്ന് ജോണിനെ രാജ്യവ്യാപകമായി, യൂത്ത് കോൺഗ്രസ് പുനസംഘടിപ്പിക്കാൻ രൂപവത്ക്കരിച്ച നാലംഗ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.
വരി 49:
എങ്കിലും പിന്നീട് ഇദ്ദേഹം കോൺഗ്രസ് വിട്ട് [[പരിവർത്തന വാദി കോൺഗ്രസ്]] എന്ന സംഘടനയ്ക്ക് രൂപം നൽകി. 1970 കാലഘട്ടങ്ങളിൽ ''എം.എ. ജോൺ നമ്മെ നയിക്കും'' എന്ന മുദ്രാവാക്യം ഏറെ പ്രശസ്തി നേടിയിരുന്നു. എന്നാൽ 1976-ൽ വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തുകയുണ്ടായി. [[കെ. കരുണാകരൻ]] [[ഡി.ഐ.സി. (കെ.)]] എന്ന പാർട്ടി രൂപവത്കരിച്ചപ്പോൾ ജോൺ ഈ പാർട്ടിയുടെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ഡി.ഐ.സി. (കെ)യിൽ നിന്നു പിരിഞ്ഞ് [[ഡി.ഐ.സി. (ഇടത്)]] രൂപികരിച്ചു. ഡി.ഐ.സി. (ഇടത്) പിന്നീട് [[കോൺഗ്രസ് (എസ്.)|കോൺഗ്രസ് എസ്സിൽ]] ലയിച്ചു. എഴുത്തും വായനയും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കിയ ജോണിന് അറുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറി ആണുണ്ടായിരുന്നത്.ഒരു നല്ല കർഷകനും കൂടിയായിരുന്നു എം.എ. ജോൺ.
 
2011 ഫെബ്രുവരി 22 -ന് ഹൃദയാഘാതം മൂലം സ്വവസതിയിൽ അന്തരിച്ചു<ref>http://www.mathrubhumi.com/story.php?id=160430</ref>. മൃതദേഹം ഫെബ്രുവരി 24 -ന് വൈകീട്ട് 4ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/എം.എ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്