"ജെ.ആർ.ആർ. റ്റോൾകീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
ജീവചരിത്രം
വരി 17:
}}
 
'''ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ''' [[Order of the British Empire|സി.ബി.ഇ]] ([[ജനുവരി 3]] [[1892]] – [[സെപ്റ്റംബർ 2]] [[1973]]) ഒരു ഇംഗ്ലീഷ് [[ഫിലോളജി|ഫിലോളജിസ്റ്റും]] [[ഇംഗ്ലീഷ് സാഹിത്യം|എഴുത്തുകാരനും]] സർ‌വ്വകലാശാല അദ്ധ്യാപകനുമായിരുന്നു. ''[[ദ് ഹോബിറ്റ്]]'', ''[[ലോർഡ് ഓഫ് ദ് റിങ്സ്]]'' എന്നീ കൃതികളുടെ കർത്താവ് എന്ന നിലയിലാണ് റ്റോൾകീൻ പ്രശസ്തൻ.റ്റോൾകീന്റെ പിതാവ് സൗത്ത് ആഫ്രിക്കയിൽ ബാങ്ക് മാനേജറായിരുന്നു.അദ്ദേഹത്തിന് നാല് വയസ്സുള്ളപ്പോൾ അമ്മക്കും ഇളയ സഹോദരനുമൊപ്പം ബിർമിങ്ഗത്തിനടുത്തുള്ള് സേർഹോളിൽ താമസ്മാക്കി.അമ്മയുടെ മരണശേഷം അദ്ദേഹം ഒരു കാത്തലിക് പുരോഹിതന്റെ മേൽനോട്ടത്തിലാണ് വളർന്നത്.ഒന്നാം ലോക മഹായുദ്ധകാലത്ത് അദ്ദേഹം സൈനിക സേവനം നടത്തി,അതിനു ശേഷം 1925 മുതൽ 1945 വരെ ഒക്സ്ഫോർഡ് സർ‌വ്വകലാശാലയിലെ ആംഗ്ലോ-സാക്സൺ ഭാഷ (റാവിൽസൺ ആന്റ് ബോസ്വർത്ത് പ്രൊഫസ്സർ ഓഫ് ആംഗ്ലോ-സാക്സൺ) പ്രൊഫസ്സർ ആയിരുന്നു റ്റോൾകീൻ. 1945 മുതൽ 1959 വരെ ഇംഗ്ലീഷ് ഭാഷ, സാഹിത്യം എന്നിവയിലെ മെർട്ടൺ പ്രൊഫസ്സർ ആയിരുന്നു. ഒരു ഉറച്ച [[റോമൻ കത്തോലിക്ക സഭ|റോമൻ കത്തോലിക്ക]] വിശ്വാസിയായ റ്റോൾകീൻ [[സി.എസ്. ലൂയിസ്|സി.എസ്. ലൂയിസിന്റെ]] അടുത്ത സുഹൃത്ത് ആയിരുന്നു. ഇവർ ഇരുവരും [[ഇങ്ക്ലിങ്സ്]] എന്ന അനൗപചാരിക ചർച്ചാവേദിയിലെ അംഗങ്ങളായിരുന്നു.
 
ഹോബിറ്റ്, ലോർഡ് ഓഫ് ദ് റിങ്ങ്സ് എന്നീ പുസ്തകങ്ങളെ കൂടാതെ റ്റോൾകീൻ സിൽമാരല്ല്യൺ എന്ന നോവലും രചിച്ചു. റ്റോൾകീന്റെ പല കൃതികളും റ്റോൾകീന്റെ മരണശേഷം പുത്രനായ [[ക്രിസ്റ്റഫർ റ്റോൾകീൻ]] ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചു. നമ്മുടെ ലോകത്തിന്റെ ഒരു പര്യായ ഭൂതകാലത്തിൽ നടക്കുന്നു എന്ന വിധേനയാണ് റ്റോൾകീന്റെ കൃതികൾ. ഇവയിൽ കഥാസമാഹാരങ്ങൾ, റ്റോൾകീൻ വിഭാവനം ചെയ്ത് രചിച്ച ചരിത്രങ്ങൾ, റ്റോൾകീൻ നിർമ്മിച്ച ഭാഷകൾ, ആർഡ എന്ന ഭാവനാലോകത്തെ കുറിച്ചുള്ള ഉപന്യാസങ്ങൾ, മിഡിൽ എർത്ത് (മദ്ധ്യ ഭൂമി) (മിഡ്ഡങ്ങിയാർഡ് എന്ന ഓൾഡ് ഇംഗ്ലീഷ് പദത്തിൽ നിന്ന് രൂപപ്പെടുത്തിയത് - മനുഷ്യർക്ക് താമസിക്കാൻ പറ്റുന്ന ഭൂമി) എന്നിവ ഉൾപ്പെടുന്നു. റ്റോൾകീൻ തന്റെ കൃതികളെ ഒട്ടാ‍കെ ലെജെന്റാറിയം എന്ന വാക്കുകൊണ്ട് വിശേഷിപ്പിച്ചു.അദ്ദേഹത്തിന്റെ കഥകളിൽ നോർഡിക് പുരാണങ്ങളുടെ സാനിധ്യം കാണാൻ സാധിക്കുന്നതാണ്.
 
[[വില്യം മോറിസ്]], [[റോബർട്ട് ഇ. ഹോവാർഡ്]], [[എറിക്ക് റക്കർ എഡിസൺ|ഇ.ആർ. എഡിസൺ]] തുടങ്ങിയ പല ഫാന്റസി (ഭാവന) എഴുത്തുകാരും റ്റോൾകീനു മുൻപ് വന്നുവെങ്കിലും തന്റെ കൃതികളുടെ വമ്പിച്ച ജനപ്രീതിയും അവയുടെ ഫാന്റസി സാഹിത്യത്തിലെ‍ സ്വാധീനവും മൂലം ആധുനിക ഫാന്റസി സാഹിത്യത്തിന്റെ പിതാവ് എന്ന് റ്റോൾകീൻ അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ജെ.ആർ.ആർ._റ്റോൾകീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്