"കെ.പി.ആർ. ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായ പാറപ്പുറം സമ്മേളനത്തിൽ കെ.പി.ആറും പങ്കെടുത്തിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടതിനു തൊട്ടുപുറകേ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ദിനത്തെ പോലീസ് സായുധമായി തന്നെ നേരിട്ടു. മട്ടന്നൂരും, മൊറാഴയിലും വെടിവെപ്പുണ്ടായി. മൊറാഴയിൽ പോലീസ് ഇൻസ്പെക്ടറായിരുന്ന കുട്ടികൃഷ്ണമേനോൻ മരണമടഞ്ഞു.<ref name=morazha1>{{cite book|title=മോഡേൺ കേരള - സ്റ്റഡീസ് ഇൻ സോഷ്യൽ ആന്റ് അഗ്രേറിയൻ റിലേഷൻസ്|last=കെ.കെ.എൻ|first=കുറുപ്പ്|url=http://books.google.com.sa/books?id=iJvx0KWpf-UC&pg=PA121&dq=morazha&hl=en&sa=X&ei=jFsnUua0OISi0QXclYGQCg&safe=on&redir_esc=y#v=onepage&q=morazha&f=false|page=121-122|publisher=സൗത്ത് ഏഷ്യ ബുക്സ്|isbn=978-8170990949|year=1998}}</ref> കേസ് ചാർജ്ജ് ചെയ്യപ്പെട്ട 33 പ്രതികളിൽ ഒന്നാം പ്രതി കെ.പി.ആർ ഗോപാലനായിരുന്നു. ഒളിവിൽ കഴിഞ്ഞുവെങ്കിലും ഏതാനും മാസങ്ങൾക്കകം പോലീസ് പിടിയിലായി. സെഷൻസ് കോടതി ഏഴു വർഷം തടവിനുശിക്ഷിച്ചെങ്കിലും, സർക്കാരിന്റെ അപ്പീലിന്മേൽ ഹൈക്കോടതി വധശിക്ഷയാക്കി ഉയർത്തി. നെഹ്രുവിനേപ്പോലുള്ള ദേശീയ നേതാക്കൾ വരെ ഇടപെട്ടു, പിന്നീട് വധശിക്ഷ കഠിനതടവാക്കി മാറ്റുകയും, 1946 ൽ അദ്ദേഹം ജയിൽ മോചിതനാവുകയും ചെയ്തു.<ref name=kcpap217>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=217|quote=കെ.പി.ആർ.ഗോപാലൻ - മൊറാഴ വെടിവെപ്പ്}}</ref>
 
ഒന്നാമത്തെ പൊതുതിരഞ്ഞെടുപ്പിൽ മാടായി നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ചു നിയമസഭയിലെത്തി. 1967 ൽ തലശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് വീണ്ടും നിയമസഭയിലെത്തി.<ref name=kcpap218>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=218|quote=കെ.പി.ആർ.ഗോപാലൻ - നിയമസഭാസാമാജികൻ}}</ref> 1964 ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. ദേശാഭിമാനി നേതൃത്വം [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ(എം)]] ഏറ്റെടുത്തപ്പോൾ അതിന്റെ മാനേജിംഗ് എഡിറ്ററായി പ്രവർത്തിച്ചു. 1968 ൽ പാർട്ടി വിട്ട് വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികൾ രൂപീകരിച്ചു. ഈ സമയത്ത് ജനകോടി എന്നൊരു വാരിക ആരംഭിക്കുകയുണ്ടായി. ജീവിതാവസാനം വരേയും കമ്മ്യൂണിസ്റ്റായി തന്നെ ജീവിച്ചു. ഭാര്യ പടന്നക്കാട്ട്വയക്കര പടന്നക്കോട്ട് കോമളവല്ലി. 1997 ഓഗസ്റ്റ് 5 ന് കെ.പി.ആർ.ഗോപാലൻ അന്തരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കെ.പി.ആർ._ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്