"ഗുസ്റ്റാവ് കിർച്‌ഹോഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു വക്കീലിൻറെ മകനായ കിർക്കഫ് പ്രഷ്യയിലെ കോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഒരു വക്കീലിൻറെ മകനായ കിർക്കഫ് പ്രഷ്യയിലെ കോണിഗ്സ്ബർഗിലാണ് (ഇന്നത്തെ കാളിനിൻഗ്രാഡ് ) ജനിച്ചത്‌. വൈദ്യുത സ്പന്ദനങ്ങൾ പ്രകാശത്തിന്റെ വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് ആദ്യമായി തെളിയിച്ചത് കിർക്കഫാണ്. 1854-ൽ ഹെയ്ഡൽബർഗിൽ ഭൗതികത്തിലെ പ്രൊഫസ്സറായി നിയമിതനായശേഷം, അവിടെ ബൂൺസെന്റെ കൂടെ ഗവേഷണമാരംഭിച്ചു. വർണങ്ങളുള്ള ഫിൽട്ടറുകളിലൂടെ പ്രകാശത്തെകടത്തി വിട്ടാണ്, ബുൻസെൻ ഗവേഷണം നടത്തിയിരുന്നത്. ഒരു പ്രിസം കൂടി ഉപയോഗിക്കുന്നത് നന്നായിരിക്കുമെന്ന് കിർക്കഫ് നിർദ്ദേശിച്ചു. അങ്ങനെ രണ്ടുപേരും ചേർന്ന് ആദ്യത്തെ സ്പെക്ട്രോസ്കോപ് നിർമിച്ചു. ഇതുപയോഗിച്ചുള്ള പഠനം തുടങ്ങിയതോടെ കിർക്കഫിന് ഒരു കാര്യം ബോധ്യമായി. ഓരോ രാസമൂലകവും പ്രകാശ ധവളമാകുന്നതുവരെ ചൂടാക്കിയാൽ അതിൻറേതായ വർണരാജി ഉണ്ടാകും. അങ്ങനെ പ്രകാശധവളമായ സോഡിയം വാതകം ഇരട്ട മഞ്ഞ വരകൾ ഉണ്ടാക്കും, അതായത് , ഓരോ മൂലകത്തിനും അതിന്റേതായ "വിരലടയാളങ്ങൾ " ഉണ്ട്. താമസിയാതെ (1859 ഒക്ടോബർ 27) ഒരു ഖനിജത്തെ പ്രകാശധവളമാക്കിയപ്പോൾ അന്നുവരെ കണ്ടിട്ടില്ലാത്ത വർണരാജി ഉണ്ടാകുന്നതായി കാണപ്പെട്ടു. ഇതൊരു പുതിയ മൂലകമായിരിക്കുമെന്ന് കിർക്കഫ് ഊഹിച്ചു. ഇങ്ങനെ കണ്ടുപിടിക്കപെട്ടതാണ് സീസിയം. കിർക്കഫ് പിന്നെയും പല പരീക്ഷണങ്ങൾ നടത്തി. ഒരു വാതകത്തിലൂടെ പ്രകാശം കടന്നു പോകുന്ന സമയത്ത് ആ വാതകം പ്രകാശധവളമാകുമ്പോൾ ഏതെല്ലാം തരംഗദൈർഘ്യങ്ങൾ പുറപ്പെടുവിക്കുമോ അതെല്ലാം ആഗിരണം ചെയ്യപ്പെടുമെന്ന് കിർക്കഫ് കണ്ടുപിടിച്ചു. ഇതാണ് 'കിർക്കഫിന്റെ നിയമ' മെന്ന പേരിലറിയപ്പെടുന്നത്.
ഒരു പ്രത്യേക തരംഗദൈർഘ്യത്തെ ആഗിരണം ചെയ്യുമ്പോൾ വർണരാജിയിൽ ആ ഭാഗം കറുത്ത രേഖയായി കാണപ്പെടും. അങ്ങനെ സൂര്യപ്രകാശത്തിൽ ഫ്രോൺ
ഹോഫർ കണ്ടെത്തിയ D രേഖ സോഡിയത്തിന്റെതാണെന്ന് തെളിഞ്ഞു. അങ്ങനെ നക്ഷത്രങ്ങളുടെ രാസ ഘടന പഠിക്കുവാനുള്ള വഴി കണ്ടെത്തി. ഉത്തമമായൊരു കറുത്ത വസ്തുവേ
പ്രകാശധവളമാകുന്നതുവരെ ചൂടാക്കിയാൽ അതിൽ നിന്ന് എല്ലാ തരംഗദൈർഘ്യങ്ങളിലും ഉള്ള വികിരണങ്ങൾ പുറത്തു വരുമെന്നും കിർക്കഫ് പ്രസ്താവിച്ചു കറുത്ത വസ്തുവിൽ നിന്നുള്ള വികിരണത്തിന്
ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉത്പത്തിയിൽ വലിയ പ്രാധാന്യമുണ്ട്. 1887 ഒക്ടോബർ 17- ന് ബർലിനിൽ വച്ച് കിർക്കഫ് അന്തരിച്ചു.
"https://ml.wikipedia.org/wiki/ഗുസ്റ്റാവ്_കിർച്‌ഹോഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്