"സംവാദം:ലിറ്റിൽ സൂപ്പർമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Latest comment: 10 വർഷം മുമ്പ് by Roshan
Content deleted Content added
'ഇത്രയധികം സൂക്ഷ്മനിരീക്ഷണം മൂലം വിക്കിയിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:04, 5 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇത്രയധികം സൂക്ഷ്മനിരീക്ഷണം മൂലം വിക്കിയിലെ ഒട്ടുമിക്ക ലേഖനങ്ങളും മായ്ക്കേണ്ടി വന്നേക്കാം. കാര്യനിർവാഹകരടക്കം മലയാളം പത്രങ്ങളിലെ വാർത്തകളിൽ നിന്നും വാക്കുകൾ ശേഖരിക്കുന്നുണ്ട്.

  • ലേഖനത്തിൽ: 3ഡിയോടൊപ്പം ചിത്രത്തിന്റെ 2ഡി പതിപ്പും പുറത്തിറങ്ങും.
  • ലേഖനത്തിൽ: ഹോളിവുഡ് വിദഗ്ധരാണ് ചിത്രത്തിന്റെ ഗ്രാഫിക്സ് തയാറാക്കുന്നത്.
  • യാഹൂ: 3 ഡിയിലും 2 ഡിയിലും പുറത്തിറങ്ങുന്ന ചിത്രത്തിൻറെ പ്രധാന ആകർഷണം ഹോളിവുഡ് വിദഗ്ധർ ഒരുക്കുന്ന ഗ്രാഫിക്സ് രംഗങ്ങളാണ്.

ഈ രണ്ടായുള്ള വരിയെ കോപ്പിയെന്നു പറയാൻ സാധിക്കുമോ.

  • ലേഖനത്തിൽ: 11 വയസുള്ള ആൺകുട്ടിയും 10 വയസുള്ള പെൺകുട്ടിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യാഹൂ:. 11 വയസുള്ള ഒരു ആൺകുട്ടിയും 10 വയസുള്ള പെൺകുട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

കോപ്പിയെന്നു പറയാം. എന്നാലും മായ്ക്കുന്നവർക്ക് മാറ്റിയെഴുതാൻ സാധിക്കും ഈ വരി.

  • ലേഖനത്തിൽ:ആലപ്പുഴ ജില്ലയിലെ പാതിരാമണൽ, ഉദയാസ്റ്റുഡിയോ, കസഖ്സ്ഥാൻ എന്നിവിടങ്ങളിൽ ചിത്രീകരണം നടത്തുന്നു.
  • യാഹൂ: ആലപ്പുഴ ജില്ലയിലെ പാതിരാമണൽ, ഉദയസ്റ്റുഡിയോ എന്നിവയ്ക്കു പുറമേ കസഖ്സ്ഥാനും പ്രധാന ലൊക്കേഷനാണ്.

ഇത് കോപ്പിയെന്നു നിഗമിക്കാമോ.

  • ലേഖനത്തിൽ: ആധുനിക കാലത്തെ പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുട്ടിയായി ആലപ്പുഴ ആറാട്ടുവഴി സ്വദേശിയായ പതിനൊന്നുവയസുകാരൻ ബെന്നിയാണ് സൂപ്പർമാനെ അവതരിപ്പിക്കുന്നത്.
  • യാഹൂ: ഇന്നത്തെ കാലത്തെ പ്രശ്നങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ആലപ്പുഴ ആറാട്ടുവഴി സ്വദേശിയായ പതിനൊന്നുവയസുകാരൻ ബെന്നിയാണ് സൂപ്പർമാൻ ആകുന്നത്.

ഇതൊക്കെ വാക്കുകളെ അതേപോലേ തന്നെയാണോ പകർത്തിയിരിക്കുന്നത്.

  • ലേഖനത്തിൽ:ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടു പ്രതികരിക്കാൻ ആഗ്രഹിക്കുന്ന കുട്ടി സൂപ്പർമാനായി മാറുന്നതാണ് ചിത്രം.
  • യാഹൂ:ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടു പ്രതികരിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടി സൂപ്പർമാൻ ആകാൻ സ്വപ്നം കാണുന്നു.

ഇത്തരത്തിൽ വാക്കുകളെ മറിച്ചെഴുതിയല്ലേ പകർപ്പാകാതെ ലേഖനം എഴുതുന്നത്. ഞാൻ അങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത്.

പകർപ്പാണെങ്കിൽ ഐപി താൾ തിരുത്താൻ ഓപ്ഷൻ വച്ച സ്ഥിതിക്ക് മനു ചാടി ഫലകം ചാർത്തി ഇട്ടതും മോശമായിപ്പോയി. ചാടിക്കേറി മായിച്ചതേ തെറ്റ്. ഞാൻ എന്തായാലും ഈ ലേഖനം മാറ്റി എഴുതാനോ നിലനിർത്താനോ പങ്കാളിയാകാൻ ശ്രമിക്കില്ല. പറഞ്ഞെന്നു മാത്രം. ഐപിയുടെ മുൻ ഇടപെടലുകളേയും മാനിക്കാം. അല്ലാ ഇങ്ങനെയൊക്കെയല്ലേ തനിപ്പകർപ്പല്ലാതെ എഴുതുക.--Roshan (സംവാദം) 18:04, 5 ഏപ്രിൽ 2014 (UTC)Reply

"ലിറ്റിൽ സൂപ്പർമാൻ" താളിലേക്ക് മടങ്ങുക.