"കേരളോല്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
[[പരശുരാമൻ]] മഴു എറിഞ്ഞ് കടലിൽ നിന്നും കേരളത്തെ ഉദ്ധരിച്ച കഥയോടെയാണ് കേരളോല്പത്തി ആരംഭിക്കുന്നത്. ഈ കഥ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ പടിഞ്ഞാറേ അതിർത്തിയിലെ ഗുജറാത്ത് തീരങ്ങളിൽ നിന്നും കേരളം വരെ പല ഇടങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു. പരശുരാമൻ വീണ്ട ഭൂമിയെ [[അറുപത്തിനാല് ഗ്രാമങ്ങൾ|അറുപത്തിനാലു ഗ്രാമങ്ങളാക്കി]] എന്നും അതിൽ മുപ്പത്തി രണ്ടെണ്ണം മലനാട്ടിലും ബാക്കി മുപ്പത്തിരണ്ടെണ്ണം തുളുനാട്ടിലുമായിട്ടായിരുന്നു എന്നും ഗ്രന്ഥം പ്രസ്ഥാവിക്കുന്നു. ഈ ഗ്രാമങ്ങളെ രാമൻ ബ്രാഹ്മണർക്കു ദാനം ചെയ്തതായും പിന്നീട് അവർക്കു കീഴടങ്ങി രാജ്യപരിപാലനത്തിനായി ക്ഷത്രിയനെ കൊണ്ടുവന്നു. ഈ ക്ഷത്രിയരുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ തുടർന്നു വിവരിക്കുന്നത്.
 
== പെരുമാക്കന്മാർ ==
[[പരശുരാമൻ]] കേരളത്തിനെ ബ്രാഹ്മണന്മാർക്കു വിഭജിച്ചു കൊടുത്തതിനു ശേഷം ഭരണം അവർ തന്നെ നടത്തിവരുകയും, പിന്നീട് കാല ക്രമേണ ദുഷിച്ച ഭരണത്തിനെ നന്നാക്കാനായി പരദേശത്തു നിന്നും ഒരു ക്ഷത്രിയനെയും ഒരു ക്ഷത്രിയസ്ത്രീയേയും കൊണ്ടുവന്നു എന്നു കേരളോല്പത്തി പ്രസ്ഥാവിക്കുന്നു. അങ്ങനെ കൊണ്ടുവന്ന ക്ഷത്രിയനായ രാജാക്കന്മാരെ പരാമർശിക്കാനുപയോഗിക്കുന്ന പേരാണ് '''പെരുമാൾ''' എന്നത്.<ref name="കേരളോല്പത്തി-ഖ">[[S:കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/ആദ്യ പെരുമാക്കന്മാർ|പെരുമാക്കന്മാരുടെ കാലം -> ആദ്യ പെരുമാക്കന്മാർ]]</ref>
 
കേരളോല്പത്തിയിൽ പരാമർശിക്കുന്ന പെരുമാക്കന്മാർ ഇവരാണ്
{{div col begin|3}}
# കേയപ്പെരുമാൾ
# ചോളപ്പെരുമാൾ
# പാണ്ടിപ്പെരുമാൾ
# ബാണപ്പെരുമാൾ
# തുളഭൻപ്പെരുമാൾ
# ഇന്ദ്രപ്പെരുമാൾ
# ആര്യപ്പെരുമാൾ
# കുന്ദൻപെരുമാൾ
# കൊട്ടിപ്പെരുമാൾ
# മാടപ്പെരുമാൾ
# എഴിപ്പെരുമാൾ
# കൊമ്പൻപെരുമാൾ
# വിജയൻപെരുമാൾ
# വളഭൻപെരുമാൾ
# ഹരിശ്ചന്ദ്രൻപെരുമാൾ
# മല്ലൻപ്പെരുമാൾ
# കുലശേഖരപ്പെരുമാൾ
# ആദി രാജാ പെരുമാൾ
# ചേരമാൻ പെരുമാൾ
{{div col end}}
 
== ശങ്കരാചാര്യർ ==
ഈ ഗ്രന്ഥ പ്രകാരം [[ശങ്കരാചാര്യർ]] കേരളത്തിലെ പ്രത്യേക ജാതി വ്യവസ്ഥയും [[അനാചാരങ്ങൾ|അനാചാരങ്ങളും]] ഉണ്ടാക്കി എന്നു പറയപ്പെടുന്നു. <ref name="കേരളോല്പത്തി-ക">[[S:കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം|പെരുമാക്കന്മാരുടെ കാലം -> ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം]]</ref> അദ്ദേഹത്തിന്റെ തന്നെ വിധികളായി പറയുന്നതാണ് കേരളത്തിൽ മാത്രം ഉള്ളം [[ഓണം]], [[കൊല്ല വർഷം]], ശുദ്ധാശുദ്ധ ക്രമങ്ങൾ എന്നിവയെല്ലാം. പിൽക്കാല ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം ഇതെല്ലാം ശങ്കരന്റെ മേൽ കെട്ടി ഏല്പിച്ചതാണെന്നാണ്.<ref name="mathrubhumi-ക" />
 
== തമ്പുരാക്കന്മാർ ==
പെരുമാക്കന്മാരുടെ കാലം എന്ന ഖണ്ഡം ഭരണത്തിലും സ്വാധീനത്തിലും ഉള്ള ബ്രാഹ്മണന്മാരുടെ സ്വാധീനം വിവരിക്കാനായി ഉപയോഗിക്കുന്നതായാണ് കാണുന്നതെങ്കിലും, തമ്പുരാക്കന്മാരുടെ കാലം എന്ന ഖണ്ഡത്തിൽ അവരുടെ സ്വാധീനം വളരെ കുറഞ്ഞു വരുന്നതായി കാണാം. ഈ ഭാഗം - രാജാധികാരം കൂടുതൽ കർക്കശമാകുന്നതിന്റേയും മതാതീതമാകുന്നതിന്റേയും സ്വഭാവം കാണിക്കുന്നു. കോഴിക്കോടിന്റേയും നെടിയിരിപ്പു സ്വരൂപത്തിന്റേയും രാഷ്ട്രീയമായ ശാക്തീകരണത്തെ പറ്റിയും ഈ ഖണ്ഡത്തിൽ പ്രതിപാദിക്കുന്നു.<ref name="mathrubhumi-ക" />
 
"https://ml.wikipedia.org/wiki/കേരളോല്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്