"കോൾനിലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Koal agriculture kerala.jpg|thumb| കോൾനിലത്തെ നെൽകൃഷി]]
സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശങ്ങളാണ് കോൾനിലങ്ങൾ. കേരളത്തിൽ [[ആലപ്പുഴ]], [[തൃശ്ശൂർ]], [[മലപ്പുറം]] ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങളുണ്ട്. [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[തൃശൂർ]], [[മുകുന്ദപുരം താലൂക്ക്|മുകുന്ദപുരം]], [[ചാവക്കാട് താലൂക്ക്|ചാവക്കാട്]], [[തലപ്പിള്ളി താലൂക്ക് | തലപ്പിള്ളി]] താലൂക്കുകളിലും, [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി താലൂക്ക്|പൊന്നാനി]] താലൂക്കിലും ഉൾപ്പെടുന്ന; കോൾനിലം, കോൾപാടം എന്നീ പേരിൽ അറിയപ്പെടുന്ന പാടശേഖരം ഏതാണ്ട് പതിമൂവായിരത്തോളം ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ഇവയിൽ [[തൃശൂർ]], [[മുകുന്ദപുരം]], [[ചാവക്കാട്]] എന്നീ താലൂക്കുകളിലെ കോൾപാടങ്ങളെ തൃശൂർ കോൾനിലമായും, തലപ്പിള്ളി, പൊന്നാനി എന്നീ താലൂക്കുകളിലെ കോൾപാടങ്ങളെ പൊന്നാനി കോൾനിലമായും തിരിച്ചിരിക്കുന്നു.
 
കോൾനിലങ്ങൾ കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണ്. കിഴക്കൻ മലകളിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒഴികു വരുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഇവിടെ അടിഞ്ഞു കൂടുകയും കൃഷിക്ക് അനുയോജ്യമാവുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 0.5 മീറ്റർ മുതൽ 1 മീറ്റർ വരെ താഴ്ന്നാണ്‌ സ്ഥിതിചെയ്യുന്ന ഇവിടെ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നു. സമ്പന്നമായ തണ്ണീർത്തട ജൈവവ്യവസ്ഥ (Wetland eco-system) കൂടിയായ ഇവ ഒട്ടനവധി ജനുസ്സുക്കളിലെ ശുദ്ധജലമത്സ്യങ്ങൾക്കും ചെമ്മീൻ, തവള, ഞവിണി, കക്ക, ഞണ്ട് എന്നിവക്കും പാമ്പ്, കീരി, നീർനായ് പോലുള്ള സസ്തനികൾക്കും സ്ഥിരവാസികളും ദേശാടനക്കാരുമായ നിരവധി പക്ഷികൾക്കും ആവാസകേന്ദ്രമാണ്.<ref> {{cite book |last= സുജിത്കുമാർ|first=സി.കെ.|authorlink=സി.കെ. സുജിത്കുമാർ|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാർച്ച് |url= |format= |accessdate= ഓഗസ്റ്റ് 2008|edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂർ|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
"https://ml.wikipedia.org/wiki/കോൾനിലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്