"റബർ ടാപ്പിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

473 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
== കറയെടുക്കുന്ന രീതി ==
[[പ്രമാണം:Rubber tree.jpg|thumb|left|200px|റബ്ബർ ടാപ്പിംഗ്]]
ഏറെ വ്യത്യസ്ഥമായതും വൈദഗ്ദ്യം ആവശ്യമുള്ളതുമായ ഒരു വിളവെടുപ്പു രീതിയാണ് റബർ കൄഷിക്കുള്ളത്. മരത്തിനെ ശരിയായ രീതിയിൽ നിയന്ത്രിതമായി മുറിവേൽപ്പിച്ചു വേണം ആദായമെടുക്കുന്നത്. മരത്തൊലിയിലെ റബ്ബർ പാൽക്കുഴലുകളിൽ നല്ലൊരുഭാഗം മുറിഞ്ഞാൽ മാത്രമേ കറ കൂടുതൽ ലഭിക്കുകയുള്ളു. ഇതിനായി ഇടതുവശം ഉയർന്ന് വലതുവശം താഴ്ന്നിരിക്കത്തക്കവിധത്തിലാണ് മരങ്ങളിൽ വെട്ടുചാൽ ഇടുന്നത്. പാൽ വഹിക്കുന്ന കുഴലുകൾ 3 1/2° വലത്തേക്കു ചരിഞ്ഞസ്ഥിതിയിലാണ് മരത്തൊലിയിൽ വിന്യസിക്കാറുള്ളത്. ഇതിനാലാണ് ഇപ്രകാരം വെട്ടുചാലിടുന്നത്. ബഡ്ഡു മരങ്ങളുടെ പട്ടയ്ക്ക് കനം കുറവായതിനാൽ 30°ചരിഞ്ഞാണ് വെട്ടുചാൽ ഇടുക. തൈമരങ്ങളുടെ പട്ടയ്ക്ക് കനം കൂടുതലുള്ളതിനാൽ 25° ചരിച്ച് ഇട്ടാൽ മതിയാകും. വെട്ടു ചാൽ മരത്തിന്റെ ചുറ്റളവിന്റെ പകുതിയോളം എത്തേണ്ടതുണ്ട്. തൊലിച്ചീളുകൾ മുറിക്കുന്നത് 20 മി. മീ. -ൽ കൂടുതൽ വീതിയിലാകാതെ ശ്രദ്ധിക്കുകയും വേണം. പാൽ വാഹിക്കുഴലുകൾ കടന്ന് ആഴത്തിലേക്ക് മുറിക്കുന്ന കത്തി ഇറങ്ങാനും പാടില്ല. കൂടുതൽ ആഴത്തിൽ പട്ട മുറിച്ചാൽ തൊലിയും തന്മൂലം കറയും നഷ്ടമാകുന്നു എന്നു മാത്രമല്ല ഇത് തടിയെയും പ്രതികൂലമായി ബാധിക്കും. കേമ്പിയകലകൾക്ക് കേടുവരാതിരിക്കത്തക്കവിധത്തിൽ ടാപ്പുചെയ്താൽ മാത്രമേ ഫലപ്രദമായി വിളവെടുക്കാൻ സാധിക്കുകയുള്ളു. വിദഗ്ധരായ ടാപ്പർമാരും മൂർച്ചയും വൃത്തിയും ഉള്ള പ്രത്യേകതരം കത്തികളും ഇതിനാവശ്യമാണ്. [[ഇന്ത്യ|ഇന്ത്യയിൽ]] 'മിഷീ ഗോലെജ്' എന്നയിനം കത്തിയാണ് ഇതിനുവേണ്ടി സാധാരണ ഉപയോഗിക്കാറുള്ളത്. ഇതുകൂടാതെ 'ജബോങ്ങ്', 'ഗോജ്' തുടങ്ങിയ പലതരം കത്തികളും ഉപയോഗിച്ചുവരുന്നുണ്ട്.
 
റബ്ബർപട്ടയുടെ വെട്ടുചാൽ അവസാനിക്കുന്ന താഴ്ന്ന ഭാഗത്തുനിന്ന് (വലതുവശത്തു നിന്ന്) മേലുകീഴായി 20 സെ. മീറ്ററോളം നീളത്തിൽ ചെറിയ പൊഴിയുണ്ടാക്കി കറ ത്വരിതഗതിയിൽ ഒഴുകിയെത്തത്തക്കവിധത്തിൽഒഴുകിയെത്തത്തക്ക വിധത്തിൽ ചില്ലും ചിരട്ടയും (കപ്പും) ഉറപ്പിച്ചാണ് പാൽ ശേഖരിക്കുന്നത്.
 
== ടാപ്പിംഗ് രീതികൾ ==
203

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1935556" എന്ന താളിൽനിന്ന് ശേഖരിച്ചത്