"ദക്ഷിണ ചൈനാക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 55:
==പേരുകൾ==
 
ഇംഗ്ലീഷ് ഭാഷയിൽ ഇത് സൌത്ത് ചൈനാ സീ [ South China Sea ] എന്നാണു പൊതുവേ അറിയപ്പെടുന്നത്. മറ്റു രാജ്യങ്ങളിൽ തനതായ പേരുകളും ഈ സമുദ്രത്തിനുണ്ട്.പണ്ടുകാലത്ത് തന്നെ യൂറോപ്പിൽ നിന്ന് ചൈനയിലേക്കുള്ള നാവികയാത്ര ഈ സമുദ്രത്തിലൂടെ ആയതിനാൽ സൗത്ത് ചൈനാ കടൽ എന്ന പേര് ഇംഗ്ലീഷ് നാവികർക്ക് പരിചിതമായി.പതിനാറാം നൂറ്റാണ്ടിൽ പോർത്തുഗീസുകാർ ഈ കടലിനെ ചൈനാ കടൽ എന്ന് വിളിച്ചിരുന്നു. (Mar da China) . ഇന്റർ നാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ ദക്ഷിണ ചൈനാക്കടൽ എന്ന പേരുതന്നെ പരാമർശിക്കുന്നു. ( Nai Hai ) . ഈ സമുദ്രത്തിന്റെ ആദ്യ ചൈനീസ് നാമം നാൻഫാങ്ങ് ഹൈ എന്നായിരുന്നു.(Nanfang Hai (Chinese: 南方海; pinyin: Nánfāng Hǎi; literally "Southern Sea" ) .
 
ദക്ഷിണ പൂർവേഷ്യയിൽ ഇത് ഒരു കാലത്ത് ചമ്പാ കടൽ എന്നും അറിയപ്പെട്ടിരുന്നു.പതിനാറാം നൂറ്റാണ്ടിനു മുൻപ് ഇന്നത്തെ വിയറ്റ്നാമിനു ചുറ്റുമുണ്ടായിരുന്ന നാവിക സാമ്രാജ്യമായിരുന്ന ചമ്പാ സാമ്രാജ്യത്തിന്റെ പേരിലായിരുന്നു അത്.രണ്ടാം ലോക മഹായുദ്ധ സമയത്ത് ഈ സമുദ്രത്തിന്റെ ഭൂരിഭാഗവും ജപ്പാൻ നാവിക സേനയുടെ അധീനതയിലായിരുന്നു ജപ്പാൻകാർ ഇതിനെ മിനാമി ഷിനാ കായ് എന്ന് പരാമർശിച്ചിരുന്നു .ചൈനയിൽ ഇത് തെക്കൻ കടലും ( "South Sea", 南海 Nánhǎi ) , വിയറ്റ്നാമിൽ കിഴക്കൻ കടലുമാണ് .( "East Sea", Biển Đông )
 
 
 
"https://ml.wikipedia.org/wiki/ദക്ഷിണ_ചൈനാക്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്