"കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
 
== രാഷ്ട്രീയം ==
കട്ടപ്പന എന്നും കുടിയേറ്റ രാഷ്ട്രീയത്തിന്റെ വിളഭൂമിയാണു. കേരളാ കോൺഗ്രസുകളുടെ പരീക്ഷണശാലയായിരുന്ന കട്ടപ്പന ഇന്ന് ഏറെക്കുറെ ആ പേര് മാറ്റി വരുന്നു. അടുത്ത കാലങ്ങളിലുണ്ടായ വലിയ കളം മാറലുകളിലൂടെ കേറളാകേരളാ കോൺഗ്രസ് ഗ്രൂപ്പുകൾക്ക് ശക്തിക്ഷയിച്ചു. കാലിനടിയിലെ മണ്ണ് ഒലിച്ചു മാറുന്നത് തിരിച്ചറിയാൻ കഴിയാത്ത വൻ വീഴ്ചകൾ ഉണ്ടായി.<br />കട്ടപ്പന, കാഞ്ചിയാർ, വണ്ടൻമേട്, ചക്കുപള്ളം, ഇരട്ടയാർ, മരിയാപുരം, കാമാക്ഷി എന്നീഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് കട്ടപ്പനയും പരിസരപ്രദേശങ്ങളും.
 
== എത്തിച്ചേരുവാനുള്ള വഴി ==
*[[കോട്ടയം|കോട്ടയത്തു]]നിന്നും കട്ടപ്പനയ്ക്ക് ബസ്സ് ലഭിക്കും.കോട്ടയത്തുനിന്നും [[പാലാ]] [[തൊടുപുഴ]] ഇടുക്കി വഴിയും, പാലാ [[ഈരാറ്റുപേട്ട]] [[വാഗമൺ]] വഴിയും [[കാഞ്ഞിരപ്പള്ളി]] [[മുണ്ടക്കയം]] [[കുട്ടിക്കാനം]] [[ഏലപ്പാറ]] വഴിയും .എറണാകുളത്തുനിന്നും തൊടുപുഴ വഴിയും, [കോതമംഗലം][കരിമ്പൻ],[തങ്കമണി],[നാലുമുക്ക്],[ഇരട്ടയാർ] വഴിയും ബസ്സ് സർവ്വീസുകൾ ഉണ്ട്.
*ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം]], [[കൊച്ചി]]
*ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: [[കോട്ടയം]], [[ആലുവ]],[[മധുര]],[[തേനി]] റെയിൽ‌വേ സ്റ്റേഷനുകൾ.
വരി 44:
 
[[ചിത്രം:ഇടുക്കി തടാകം.jpeg|thumb|200px| ]]
കട്ടപ്പനയ്ക്ക് അടുത്തായി പ്രകൃതിരമണീയമായ പല വിനോദസഞ്ചാര സ്ഥലങ്ങളും ഉണ്ട്. [[കല്യാണത്തണ്ട്]],[[അഞ്ചുരുളി]],[നിർമ്മലാ സിറ്റി], [[അമ്പലപ്പാറ]], [[മേട്ടുക്കുഴി]], [[നരിയംപാറ]] മുതലായ പ്രകൃതി രമണീയ ഗ്രാമങ്ങൾ കട്ടപ്പനയിലാണ്.കടമാക്കുഴി മേട്ടുക്കുഴി, വള്ളക്കടവ് മേഖലകൾ ഫാം ടൂറിസത്തിനനുയോജ്യമെങ്കിലും ആരും മുന്നോട്ട് വന്നിട്ടില്ല. കട്ടപ്പനയ്ക്ക് വളരെ വികസിതമായ സാംസ്കാരിക പശ്ചാത്തലം ഉണ്ട്. അതിവേഗം നാഗരികമായിക്കൊണ്ടിരിക്കുന്ന കേരളീയഗ്രാമങ്ങൾക്ക് ഒരപവാദമാണ് കട്ടപ്പന.
ഹൈറേഞ്ചിലെ വിവിധ വിനോദ സഞ്ചാര മേഖലകൾക്കിടയ്ക്കുള്ള ഒരു പ്രധാന ഇടത്താവളവും വിശ്രമകേന്ദ്രവും ആണ് കട്ടപ്പന. [[തേക്കടി]]-[[എറണാകുളം]](ഇടുക്കി വഴി)റൂട്ടിലെ പ്രധാന പട്ടണം കട്ടപ്പനയാണ്. [[തേക്കടി]]-[[മൂന്നാർ]], [[മൂന്നാർ]]-[[വാഗമൺ]] എന്നീവഴികളിലും സഞ്ചാരികൾക്ക് ഏറ്റവും സേവനം ലഭ്യമാകുന്ന ഇടം കട്ടപ്പനയാണ്.തീർത്ഥാടന കേന്ദ്രമായ നാലുമുക്ക് കട്ടപ്പനക്ക് സമീപത്താണ്.പട്ടുമല തീർഥാടന കേന്ദ്രം കുമളി കുട്ടിക്കാനം റോഡരികിലാണ്.ബ്രിട്ടീഷ് കാരുടെ കാലത്ത് പണി കഴിപ്പിച്ച പള്ളിക്കുന്ന് സി എസ് ഐ പള്ളിയും സെമിത്തേരി ടൂറിസത്തിന് പ്രശസ്തമാണ്.
 
അഞ്ചുരുളി ജലാശയവും തുരങ്കവും സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്. കല്യാണത്തണ്ട് മലനിരകളിൽ നിന്നുമുള്ള കാഴ്ചകൾ കാണുന്നതിനായുള്ള സഞ്ചാരികളുടെ വരവു് ഈ പ്രദേശവും സമീപ ഭാവിയിൽത്തന്നെ വിനോദ സഞ്ചാര മേഖലയാകുമെന്നതിനുള്ള വ്യക്തമായ ദൃഷ്ടാന്തമായി കരുതാം.
"https://ml.wikipedia.org/wiki/കട്ടപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്